Nash Keen: ജനിച്ചപ്പോഴേ ഗിന്നസ് റെക്കോർഡിൽ ഇടം നേടിയ വിരുതൻ; ഒരു വയസുകാരൻ നാഷ് കീൻ ആരാണ്?
Who is Nash Keen: അമ്മയുടെ ഉദരത്തില്‍ നിന്ന് നേരത്തേ പുറത്തുവന്ന കുഞ്ഞ് എന്ന റെക്കോഡാണ് നാഷിന് കിട്ടിയത്. 2024 ജൂലൈ 5 ന് അമേരിക്കയിലെ അയോവ സിറ്റിയിലാണ് നാഷ് കീന്‍ ജനിച്ചത്.
ഗിന്നസ് വേൾഡ് റെക്കോർഡ് നേടുന്ന നിരവധി വ്യക്തികളെ കുറിച്ച് നാം കേൾക്കാറും അറിയാറുമുണ്ട്. അപൂർവ്വമായ കഴിവുകൾക്കാണ് ഗിന്നസ് റെക്കോർഡ് നൽകാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞ ഗിന്നസ് റെക്കോർഡ് എല്ലാവരെയും ഞെട്ടിപ്പിച്ചു.
വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ വിരുതന്റെ പ്രായമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. അതേ, അമേരിക്കയിലെ അയോവ സിറ്റിയിലെ നാഷ് കീന്‍ എന്ന ഒരു വയസുകാരനാണ് ജനിച്ചപ്പോഴെ ഗിന്നസ് റെക്കോർഡ് നേടിയത്. അമ്മയുടെ ഉദരത്തില്‍ നിന്ന് നേരത്തേ പുറത്തുവന്ന കുഞ്ഞ് എന്ന റെക്കോഡാണ് നാഷിന് കിട്ടിയത്.
2024 ജൂലൈ 5 ന് അമേരിക്കയിലെ അയോവ സിറ്റിയിലാണ് നാഷ് കീന്‍ ജനിച്ചത്. ജനനസമയത്ത് വെറും 10 ഔണ്‍സ് ഭാരമുള്ള നാഷ് 21ാം ആഴ്ചയിലാണ് ജനിക്കുന്നത്. ഈ മാസം ആദ്യം ജന്മദിനം ആഘോഷിച്ച നാഷ് കീനിന് ഏറ്റവും പ്രായം കുറഞ്ഞ, മാസം തികയാതെ പ്രസവിച്ച കുഞ്ഞിനുള്ള ഗിന്നസ് റെക്കോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ALSO READ: കുറ്റാന്വേഷകരായി വേഷം മാറി നാല് ലക്ഷം ദിർഹം തട്ടിയെടുത്തു; അജ്മാനിൽ 9 പേർക്ക് തടവ് ശിക്ഷ
ഒരു വര്‍ഷം മുന്‍പ് എന്താകും കുഞ്ഞിന്റെ അവസ്ഥയെന്നതിനെ കുറിച്ച് ആശങ്കയായിരുന്നുവെന്ന് നാഷിന്റെ മാതാപിതാക്കളായ മോളിയും റാന്‍ഡല്‍ കീനും പറയുന്നു. എന്നാല്‍ ഇപ്പോൾ അവന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. ഇത് ഞങ്ങള്‍ക്കേറെ പ്രതീക്ഷ തരുന്നുണ്ട്.
ഭൂമിയിലേക്ക് വന്നപ്പോള്‍ മുതലുള്ള അവന്റെ യാത്ര ഏറെ കാഠിന്യമായിരുന്നു. എന്നാല്‍ ഇന്ന് ഞങ്ങള്‍ക്ക് വളരെ അഭിമാനം തോന്നുന്നു. അവന്റെ പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഓക്‌സിജന്‍ മാസ്‌കിന്റെ സഹായത്താലാണ് ശ്വസിക്കുന്നത്. ഫീഡിംഗ് ട്യൂബുമുണ്ട്, കേള്‍വിക്കുറവിന് ശ്രവണ സഹായിയും ഉപയോഗിക്കുന്നുണ്ടെന്നും മാതാപിതാക്കൾ പറയുന്നു.