AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nepal Earthquake: നേപ്പാളിൽ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി

6.1 Magnitude Earthquake Hits Nepal: കാഠ്മണ്ഡുവിൽ നിന്ന് 65 കിലോമീറ്റർ കിഴക്കായി സിന്ധുപാൽചൗക്ക് ജില്ലയിലെ കൊഡാരി ഹൈവേയിലാണ് ഭൂകമ്പം ഉണ്ടായതായി ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം അറിയിച്ചു.

Nepal Earthquake: നേപ്പാളിൽ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി
Earthquake Palakkad Thrissur Image Courtesy - Social Media)
Sarika KP
Sarika KP | Updated On: 28 Feb 2025 | 09:26 AM

നേപ്പാളിൽ ഭൂചലനം. ഇന്ന് പുലർച്ചെയാണ് രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിൽ ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി. എന്നാൽ, നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ദുരിതബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്.

കാഠ്മണ്ഡുവിൽ നിന്ന് 65 കിലോമീറ്റർ കിഴക്കായി സിന്ധുപാൽചൗക്ക് ജില്ലയിലെ കൊഡാരി ഹൈവേയിലാണ് ഭൂകമ്പം ഉണ്ടായതായി ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യ, ടിബറ്റ്, ചൈന എന്നീ രാജ്യങ്ങളുടെ നേപ്പാൾ അതിർത്തി മേഖലകളിലും പ്രകമ്പനമുണ്ടായി.

 

ഉറക്കത്തിനിടെ വലിച്ചെറിയുന്ന തരത്തിലുള്ള ശബ്​ദം അനുഭവപ്പെട്ടെന്ന് ദേശീയ മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിടങ്ങളും സീലിങ് ഫാനുകളും കുലുങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 35 സെക്കന്‍റോളം കുലുക്കം നീണ്ടുനിന്നുവെന്നും സമൂഹമാധ്യമമായ എക്സില്‍ ഒരാള്‍ കുറിച്ചു.

അതേസമയം കഴിഞ്ഞ മാസം മാത്രം തുടർച്ചയായി ആറു തവണയാണ് തിബറ്റിലെ ഹിമാലയന്‍ പ്രവിശ്യയില്‍ ഭൂചലനമുണ്ടായത്. ഇതിൽ ജനുവരി ഏഴിന് അനുഭവപ്പെട്ട ഭൂചലനം 7.1 തീവ്രത രേഖപ്പെടുത്തിയിരുന്നു.