മലനിരകൾക്കിടയിൽ ഒരു ‘മാന്ത്രിക തീരം’; കൽബയുടെ മുഖച്ഛായ മാറ്റാൻ വരുന്നു അൽ ഫ്രെയ്ഷ് തടാകം!

Kalba Gears Up for Al Freish Lake and Waterfalls: പദ്ധതി പ്രദേശത്തിന് സമിപമുള്ള മലനിരകളിൽ ഇപ്പോൾ വ്യാപകമായി മരമങ്ങൾ നട്ടുപിടുപ്പിക്കുന്നുണ്ട്. ഇതിനിടയിലൂടെ ഒഴുകി വെള്ളച്ചാട്ടങ്ങൾ കടലിൽ ചെന്നു ചേരും. സന്ദർശകർക്ക് വഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി 200 പാർക്കിംഗ് സ്പേസുകൾ താഴത്തെ നിലയിൽ സജ്ജീകരിക്കും. വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം കാൽനടയായി തടാകവും പർവത നിരകളും കടൽ തീരവും ആസ്വസിദിക്കാൻ സാധിക്കുന്ന തരത്തിലായിരിക്കും ഈ വിനോദ സഞ്ചാര കേന്ദ്രം പൂർത്തിയാക്കുക.

മലനിരകൾക്കിടയിൽ ഒരു മാന്ത്രിക തീരം; കൽബയുടെ മുഖച്ഛായ മാറ്റാൻ വരുന്നു അൽ ഫ്രെയ്ഷ് തടാകം!

പ്രതീകാത്മക ചിത്രം

Updated On: 

23 Sep 2026 | 05:44 PM

ഷാർജയുടെ കിഴക്കൻ തിരപ്രദേശമായ കൽബയെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിൻ്റെ ഭാഗമായി പുതിയ തടാകം ഒരുങ്ങുന്നു. പച്ചപ്പണിഞ്ഞ മലനിരകളാലും മനോഹരമായ വെള്ളച്ചാട്ടങ്ങളാലും ചുറ്റപ്പെട്ട ഈ പ്രദേശം സഞ്ചാരികളുടെ പറുദീസയായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അൽ ഫ്രെയ്ഷ് തടാകം എന്ന പുതിയ പദ്ധതിക്ക് അംഗീകാരം നൽകിക്കഴിഞ്ഞൂ. 51,200 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് തടാകം ഒരുക്കുന്നത്.

പദ്ധതി പ്രദേശത്തിന് സമിപമുള്ള മലനിരകളിൽ ഇപ്പോൾ വ്യാപകമായി മരമങ്ങൾ നട്ടുപിടുപ്പിക്കുന്നുണ്ട്. ഇതിനിടയിലൂടെ ഒഴുകി വെള്ളച്ചാട്ടങ്ങൾ കടലിൽ ചെന്നു ചേരും. സന്ദർശകർക്ക് വഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി 200 പാർക്കിംഗ് സ്പേസുകൾ താഴത്തെ നിലയിൽ സജ്ജീകരിക്കും. വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം കാൽനടയായി തടാകവും പർവത നിരകളും കടൽ തീരവും ആസ്വദിക്കാൻ സാധിക്കുന്ന തരത്തിലായിരിക്കും ഈ വിനോദസഞ്ചാര കേന്ദ്രം പൂർത്തിയാക്കുക. കൽബയിലെ അൽ മാർഷ് സ്ക്വയറിന് പിന്നിലായി ഏകദേശം 750 മീറ്റർ നീളത്തിലാണ് ഊ തടാകം നിർമ്മിക്കുന്നത്. 

Also Read: 15 കോടിയിലധികം പൂക്കൾ; ദുബായ് മിറാക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും, ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു

ഷാർജ നഗരത്തിൽ നിന്നും 120 കിലോമീറ്ററും, ഫുജൈറയിൽ നിന്നും 12 കിലോമീറ്ററുമാണ് കൽബയിലേക്കുള്ള ദൂരം. വലിയ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നത്. 2026 ഡിസംബറോടെ കൽബയിലെ നിരവധി വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഈ വർഷം ആദ്യം തന്നെ ഷാർജ ഭരണാധികാരി വ്യക്തമാക്കിയിരുന്നു. തടാകവും വിശ്രമ കേന്ദ്രവും ഉൾപ്പെടുന്ന അൽ ഹിയാൽ പദ്ധതി കോർണിഷ് നവീകരണം, പുതിയ റോഡുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നതാണ്. ഇത് കൂടാതെ കടലിനുള്ളിലേക്ക് ഇറക്കി വീടുകൾ നിർമ്മിക്കുന്ന രണ്ട് റെസിഡൻഷ്യൽ പ്രൊജക്ടുകളും, ഷെൽ തീയറ്റർ, കൽബ ഹെറിറ്റേജ് മ്യൂസിയം തുടങ്ങിയ വിനോദ സഞ്ചാര പദ്ധതികളും കൽബയുടെ മാറ്റത്തിൽ നിർണ്ണായക പങ്ക് വഹിക്കും.

ഷാർജ-കൽബ റോഡിൽ 2024-ൽ പ്രവർത്തനമാരംഭിച്ച ഹാങിംഗ് ഗാർഡൻ ഈ മേഖലയിലെ തന്നെ പ്രധാന ആകർഷണമായി ഇതിനോടകം മാറിയിട്ടുണ്ട്. സമുദ്ര നിരപ്പിൽ നിന്നും 281 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ഒരു ലക്ഷത്തിലധികം മരങ്ങളാണ് ഉള്ളത്. ഇതിന് സമീപമുള്ള അൽ ഹെഫയ്യ തടാകവും സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ട്. 

English Summary

The Ruler of Sharjah has approved the 51,200-square-metre Al Freish Lake project in Kalba. Featuring waterfalls and mountain trails, this family-friendly attraction joins broader plans to transform the region’s tourism.

Loading...
Unable to load recommendations.
Follow Us
Related Stories
Etihad Rail: എത്തിഹാദ് റെയിലിൻ്റെ ദുബായ്-അബുദാബി സർവീസ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം; ടിക്കറ്റ് നിരക്ക് ഉൾപ്പടെ അറിയേണ്ടതെല്ലാം !
Russian Oil: റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയെ ശിക്ഷിക്കരുത്; ട്രംപിനോട് ജെപി മോര്‍ഗന്‍ സിഇഒ
ദുബായിൽ കെട്ടിട ഉടമയ്ക്ക് വാടക എത്രത്തോളം വർദ്ധിപ്പിക്കാം? വാടകക്കാർ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ!
15 കോടിയിലധികം പൂക്കൾ; ദുബായ് മിറാക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും, ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു
US-Iran Conflict: ഇറാൻ്റെ വിമാനക്കമ്പനികൾക്ക് അന്താരാഷ്ട്ര വിലക്ക്; സഹായിക്കുന്നവർക്കും ഉപരോധമെന്ന് അമേരിക്ക
യാത്രാ സമയം 20 മിനിറ്റിൽ നിന്നും വെറും 5 മിനിറ്റിലേക്ക്; ഊദ് മേത്ത, അൽ അസയേൽ വികസനം പൂർത്തിയായി
ദോശ മാവ് തലേന്ന് അരയ്ക്കേണ്ട, 10 മിനിറ്റിൽ റെഡിയാക്കാം
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി