സൗദിയിൽ ജോലിക്ക് ഹാജരാകാത്ത പ്രവസികൾക്ക് പുതിയ തൊഴിലുടമയിലേക്ക് മാറാം; വ്യവസ്ഥകൾ വ്യക്തമാക്കി ഖിവ
Saudi Arabia: Expats Marked 'Absent' Can Now Transfer Employers via Qiwa Platform: തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള തൊഴിൽ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഇടമെടാൻ തങ്ങൾക്ക് അധികാരമില്ലെന്നും ഇത്തരം കേസുകൾ മാനവവിഭവ ശേഷി മന്ത്രാലയത്തിൻ്റെ പ്രശ്നപരിഹാര സേവനങ്ങൾ വഴിയോ ലേബർ കോടതിവഴിയോ ആന് പരിഹരിക്കേണ്ടത് എന്നും അധികൃതർ അറിയിച്ചു.

പ്രതീകാത്മക ചിത്രം
സൗദി അറേബ്യയിൽ ജോലിക്ക് ഹാജരാകാത്തതിനൃ തുടർന്ന് സ്റ്റാറ്റസ് ‘ആബ്സൻ്റ്’ എന്ന് രേഖപ്പെടുത്തിയ പ്രവാസി തൊഴിലാളികൾക്ക് പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറാൻ അവസം. ചില പ്രത്യേക നിബന്ധനകൾക്ക് വിധേയമായാണ് ഇതിന് സധിക്കുകയെന്ന് മാനവവിഭവ ശേഷി സാമൂഹിക നീതി മന്ത്രാലയത്തിന് കിഴിൽ പ്രവർത്തിക്കുന്ന ‘ഖിവ’ പ്ലാറ്റ്ഫോം അറിയിച്ചു. സൗദി അറേബ്യയിലെത്തി 12 മാസം പൂർത്തിയാക്കിയ പ്രവാസി തൊഴിലാളികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ജോലിക്ക് ഹാജരാകുന്നില്ലെന്ന് കാണിച്ച് തൊഴിലുടമ പരാതി നൽകിയവർക്കും, ജോലിയിൽ നിന്നും ഇടവേള എടുത്തവർക്കും, തൊഴിൽ കരാർ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് സ്റ്റാറ്റസ് മാറിയവർക്കും ഈ പുതിയ വ്യവസ്ഥ പ്രയോജനപ്പെടുത്താം. തൊഴിൽ പ്രതിസന്ധി നേരിടുന്ന ഒട്ടേറ് പ്രവാസികൾക്ക് എറെ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം. ഈ രീതിയിൽ പുതിയ തൊഴിലുടമയിലേക്ക് മാറുമ്പോൾ തൊഴിൽ ഉടമയുടെ പേരിൽ മുൻപ് അടയ്ക്കാൻ ബാക്കിയുള്ള വർക്ക് പെർമിറ്റ് ഉൾപ്പെടെയുള്ള എല്ലാ കുടിശ്ശികകളും പുതിയ തൊഴുലുടമ അടയ്ക്കേണ്ടതായി വരും.
സർക്കാർ ജിവനക്കാർക്ക് ഈ സേവനം ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങളുണ്ട്. സർക്കാർ ജോലിയുള്ളവർ അവരുടെ ക്ലിയറൻസ് നറ്റപടികൾ പൂർത്തിയാക്കി മസാർ പ്ലാറ്റ്ഫോമിലെ രജിസ്ട്രേഷൻ അവസാനിപ്പിക്കാതെ ഖിവ വഴി പുതിയ തൊഴില കരാർ ഉണ്ടാക്കാൻ സാധിക്കില്ല. നാാട്ടിൽ പോയി തിരികെയെത്തിയില്ല. അതേസമയം ‘Left and did not return’ എന്നോ ‘ഫൈനൽ എക്സിറ്റ്’ എന്നിങ്ങനെയാണ് ‘അബ്ഷീർ’ ‘മുഖീം’ പ്ലാറ്റ്ഫോമുകളിൽ സ്റ്റാറ്റസ് അടയാളപ്പെടുത്തിയിട്ടുള്ള തൊഴിലാളികളെ സ്ഥാപനത്തിൻ്റെ രേഖകളിൽ നിന്നും പുർണമായും ഒഴിവാക്കാവുന്നതാണെന്നും ഖിവ വ്യക്തമാക്കുന്നു.
Also Read: ദുബായിലെ പ്രധാന റോഡുകളിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണം
തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള തൊഴിൽ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഇടമെടാൻ തങ്ങൾക്ക് അധികാരമില്ലെന്നും ഇത്തരം കേസുകൾ മാനവവിഭവ ശേഷി മന്ത്രാലയത്തിൻ്റെ പ്രശ്നപരിഹാര സേവനങ്ങൾ വഴിയോ ലേബർ കോടതിവഴിയോ ആന് പരിഹരിക്കേണ്ടത് എന്നും അധികൃതർ അറിയിച്ചു.
നഫാത്ത് ആപ്പ് വഴി ഖിവ പ്ലറ്റ്ഫോമിലേക്ക് ലോഗിൻ ചെയ്യാവുന്നതാണ്. ഇതുകൂടതെ സ്ഥാപനങ്ങളിലെ മാനേജർമാർക്ക് അവശ്യമായ അനുമതികൾ നൽകാനും സാധിക്കും. പൂർണമായും ഓൺലൈൻ വഴിയാൺ പ്ലാറ്റ്ഫോം പ്രവർത്തിക്കുക. അതിനാൽ രേഖകളുടെ ഹാർഡ് കോപ്പികൾ സ്വീകരിക്കില്ല. വർക്ക് പെർമിറ്റ് അനുവദിക്കുന്നതിന്, ഒരു സ്ഥാപനം തുടർച്ചയായി എട്ട് ആഴ്ചകളിലധികം ‘റെഡ് കാറ്റഗറി’യിൽ തുടരാൻ പാടില്ലെന്നും ‘ഖിവ’ വ്യക്തമാക്കി; എന്നാൽ പുതുതായി ആരംഭിച്ച കമ്പനികൾക്ക് ഈ നിബന്ധനയിൽ ഇളവുണ്ട്.
English Summary
Expatriate workers in Saudi Arabia marked as “absent” can now transfer to a new employer through the Qiwa platform, provided they have spent over 12 months in the Kingdom.