AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

German Mayor: ജർമനിയിൽ നിയുക്ത മേയറിന് കുത്തേറ്റു; പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്

German Mayor Iris Stalzser stabbed: വീടിന് സമീപത്ത് വെച്ച് ഒരു സംഘം ആളുകളുടെ കുത്തേറ്റു നിലത്തുവീണ ഐറിസ് സ്സാൾസർ ഇഴഞ്ഞ് വീട്ടിൽ അഭയം തേടുകയായിരുന്നുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെ‌യ്‌തു.

German Mayor: ജർമനിയിൽ നിയുക്ത മേയറിന് കുത്തേറ്റു; പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്
Iris StalzerImage Credit source: Social Media
nithya
Nithya Vinu | Updated On: 08 Oct 2025 07:20 AM

ബെർലിൻ: പശ്ചിമ ജർമനിയിലെ ഹെർഡെക്കെ നഗരത്തിലെ നിയുക്ത മേയർ ഐറിസ് സ്സാൾസറിന് (57) കുത്തേറ്റു. വീടിന് സമീപം നടക്കുമ്പോൾ പെട്ടെന്ന് ഒരു സംഘം ആളുകൾ ഇവര്‍ക്കരികിലെത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിലും വയറിലും കുത്തേറ്റ മേയർ തീവ്രപരിചരണ വിഭാഗത്തിലാണ്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് അക്രമം നടന്നത്. വീടിന് സമീപത്ത് വെച്ച് ഒരു സംഘം ആളുകളുടെ കുത്തേറ്റു നിലത്തുവീണ ഐറിസ് സ്സാൾസർ ഇഴഞ്ഞ് വീട്ടിൽ അഭയം തേടുകയായിരുന്നുവെന്ന് മകൻ മൊഴി നൽകിയതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെ‌യ്‌തു. ആക്രമണത്തിൻ്റെ കാരണം വ്യക്തമല്ല. പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് അധികൃതർ അറിയിച്ചു. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും, നിലവില്‍ ആരുടെയും പങ്ക് തള്ളിക്കളയാന്‍ കഴിയില്ലെന്നും പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ALSO READ: റഷ്യന്‍ ആണവനിലയത്തിന് നേരെ യുക്രൈനിന്റെ ഡ്രോണാക്രമണം

‘മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഐറിസ് സ്റ്റാൾസറുടെ ജീവന് വേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു. ഞങ്ങൾ അവരുടെ പൂർണ്ണമായ രോഗശാന്തി പ്രതീക്ഷിക്കുന്നു. അവരുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടൊപ്പമാണ് എൻ്റെ ചിന്തകൾ’ എന്ന് ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ്  എക്സിൽ കുറിച്ചു.

കഴിഞ്ഞ സെപ്റ്റംബർ 28ന് നടന്ന തെരഞ്ഞെടുപ്പിലാണ് സെൻ്റർ-ലെഫ്റ്റ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (SPD) സ്ഥാനാർഥിയായി മത്സരിച്ച ഐറിസ് സ്റ്റാൾസർ ഹെർഡെക്കെയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. നവംബറിലാണ് ഔദ്യോഗികമായി ചുമതലയേൽക്കേണ്ടിയിരുന്നത്.