AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

NRI Family: 56 കോടിയുടെ ആസ്തി, 25 വ‍ർഷത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്താനൊരുങ്ങി കുടുംബം, കാരണമിത്…

NRI family Return to India after 25 years: സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബം അമേരിക്കയിലെ സുഖജീവിതം വിട്ട് ഇന്ത്യയിലേക്ക് വരാൻ ആലോചിക്കുന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറി.

NRI Family: 56 കോടിയുടെ ആസ്തി, 25 വ‍ർഷത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്താനൊരുങ്ങി കുടുംബം, കാരണമിത്…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 08 Oct 2025 | 11:06 AM

25 വർഷത്തെ വിദേശ ജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാൻ ഒരുങ്ങി എൻആർഐ കുടുംബം. അമേരിക്കയിൽ താമസിക്കുന്ന കുടുംബമാണ്  കോയമ്പത്തൂരിലേക്ക് മടങ്ങാൻ ആലോചിക്കുന്നത്. ഈ കുടുംബത്തിന് 6.8 മില്യൺ ഡോളർ (ഏകദേശം 56 കോടി ഇന്ത്യൻ രൂപ) ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്.

അമ്പതുകളോട് അടുക്കുന്ന ഈ ദമ്പതികൾ 21-ാം വയസ്സിലാണ് ഉന്നത വിദ്യാഭ്യാസത്തിനും പുതിയ ജീവിതത്തിനും വേണ്ടി അമേരിക്കയിലേക്ക് പോയത്. എന്നാൽ, നിലവിൽ മാതാപിതാക്കളുടെ പ്രായാധിക്യവും, അമേരിക്കയിൽ വളർന്ന മക്കളുടെ ഭാവിയുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് ഇവരെ തിരിച്ചു വരാൻ പ്രേരിപ്പിക്കുന്നത്.

കുടുംബത്തിന്റെ മൊത്തം ആസ്തി ഏകദേശം 56 കോടി രൂപയാണ്. കൂടാതെ 3 മില്യൺ ഡോളർ വിലമതിക്കുന്ന 400,000 ഡോളർ മോർട്ട്ഗേജ് മാത്രമേ അവശേഷിക്കുന്നുള്ളൂ. അടുത്ത നാല് വർഷത്തിനുള്ളിൽ വീട് ഒഴികെയുള്ള അറ്റാദായം 5 മില്യൺ ഡോളർ ആയി ഉയർത്താനാണ് ദമ്പതികൾ ആഗ്രഹിക്കുന്നത്.

ഇത്രയും വലിയ സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബം അമേരിക്കയിലെ സുഖജീവിതം വിട്ട് ഇന്ത്യയിലേക്ക് വരാൻ ആലോചിക്കുന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. റെഡ്ഡിറ്റിൽ പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി പേരാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ’25 വർഷം യു.എസിൽ ജീവിച്ചിട്ട് തിരിച്ചുപോകുന്നത് എളുപ്പമല്ല. ഇന്ത്യയിലെ ശബ്ദവും, അന്തരീക്ഷ മലിനീകരണവും നിങ്ങളെ അലോസരപ്പെടുത്തില്ലേ?’ എന്നായിരുന്നു പലരുടെയും പ്രധാന ചോദ്യം.