AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nigeria Attack: തോക്കുധാരികളുടെ ആക്രമണം; നൈജീരിയയിൽ 100 പേർ കൊല്ലപ്പെട്ടു, നിരവധി പേരെ കാണാതായതായും വിവരം

Gunmen Attack In Nigeria: കഴിഞ്ഞ മാസം, മധ്യ ബെന്യൂവിലെ ഗ്വെർ വെസ്റ്റ് ജില്ലയിലുടനീളം നടന്ന ആക്രമണത്തിൽ കുറഞ്ഞത് 42 പേരെങ്കിലും കൊല്ലപ്പെട്ടതായി വിവരമുണ്ട്. 2019 മുതൽ, പ്രദേശത്തെ ഇത്തരം ഏറ്റുമുട്ടലുകളിൽ 500-ലധികം പേരുടെ ജീവൻ നഷ്ടമാകുകയും ഏകദേശം 2.2 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി ഗവേഷണ സ്ഥാപനമായ എസ്‌ബി‌എം ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു.

Nigeria Attack: തോക്കുധാരികളുടെ ആക്രമണം; നൈജീരിയയിൽ 100 പേർ കൊല്ലപ്പെട്ടു, നിരവധി പേരെ കാണാതായതായും വിവരം
Nigeria (പ്രതീകാത്മക ചിത്രം)Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 15 Jun 2025 06:36 AM

നൈജീരിയയിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേരെ കാണാതായതായും ആംനസ്റ്റി ഇന്റർനാഷണൽ നൈജീരിയ റിപ്പോർട്ട് ചെയ്യുന്നു. മധ്യ ബെനു സംസ്ഥാനത്തെ യെലെവാട്ട ഗ്രാമത്തിലാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച പുലർച്ചെ വരെ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ പറയുന്നു.

“നിരവധി ആളുകളെ കാണാനില്ല… ഒട്ടേറെ പേർക്ക് പരിക്കേറ്റിറ്റുണ്ട്. മതിയായ വൈദ്യസഹായം ലഭിക്കാത്തവരും ഇക്കൂട്ടതിലുണ്ട്. നിരവധി കുടുംബങ്ങളെ വീടുകൾക്കുള്ളിൽ പൂട്ടിയിട്ട് കത്തിച്ചു,” എക്സിലെ ഒരു പോസ്റ്റിൽ പറയുന്നു. ഇരകളിൽ ഭൂരിഭാ​ഗവും കർഷകരാണെന്നും ഇത് പ്രദേശത്തെ ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും വിവരമുണ്ട്.

നൈജീരിയയുടെ മിഡിൽ ബെൽറ്റിൽ സ്ഥിതി ചെയ്യുന്ന ബെന്യൂ, മുസ്ലീം ഭൂരിപക്ഷമായ വടക്കും ക്രിസ്ത്യാനികൾ കൂടുതലുള്ള തെക്കും കൂടിച്ചേരുന്ന സ്ഥലമാണ്. കർഷകർ തമ്മിൽ, ഭൂവിനിയോഗത്തെച്ചൊല്ലി നിരന്തരമായി സംഘർഷങ്ങൾ നടക്കുന്ന പ്രദേശമാണിത്. വംശീയവും മതപരവുമായ സംഘർഷങ്ങളിലേക്കാണ് പലപ്പോഴും ഇത് എത്തിച്ചേരുന്നത്.

കഴിഞ്ഞ മാസം, മധ്യ ബെന്യൂവിലെ ഗ്വെർ വെസ്റ്റ് ജില്ലയിലുടനീളം നടന്ന ആക്രമണത്തിൽ കുറഞ്ഞത് 42 പേരെങ്കിലും കൊല്ലപ്പെട്ടതായി വിവരമുണ്ട്. 2019 മുതൽ, പ്രദേശത്തെ ഇത്തരം ഏറ്റുമുട്ടലുകളിൽ 500-ലധികം പേരുടെ ജീവൻ നഷ്ടമാകുകയും ഏകദേശം 2.2 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി ഗവേഷണ സ്ഥാപനമായ എസ്‌ബി‌എം ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു.

ടെഹ്‌റാനിലെ എണ്ണ സംഭരണ കേന്ദ്രം ആക്രമിച്ച് ഇസ്രായേൽ

ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ ഷഹ്‌റാൻ എണ്ണ സംഭരണ കേന്ദ്രം ഇസ്രായേൽ ആക്രമിച്ചതായി റിപ്പോർട്ട്. ഇസ്രായേൽ സൈന്യം ഇവിടേക്ക് ബോംബ് വിക്ഷിച്ചതായാണ് വിവരം. ബുഷെഹറിനടുത്തുള്ള ഒരു വാതക പാടവും അബാദാനിലെ എണ്ണ ശുദ്ധീകരണശാലയും ഇസ്രായേൽ ആക്രമിച്ചിട്ടുണ്ട്. എന്നാൽ ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങളിലൊന്നായ ഫോർഡോവിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നാണ് വിവരം.

അതേസമയം ടെൽ അവീവ്, ജറുസലേം, ഹൈഫ എന്നിവയുൾപ്പെടെ നിരവധി ഇസ്രായേൽ നഗരങ്ങളെ ലക്ഷ്യമാക്കി ഇറാൻ മിസൈൽ വർഷിച്ചിരുന്നു, ഇതിന് പിന്നാലെയാണ് ഇറാന്റെ എണ്ണ ശാലയ്ക്ക് നേരെ ഇസ്രായേലിൻ്റെ ആക്രമണം ഉണ്ടായത്. ഇസ്രായേൽ ആക്രമണം തുടരുകയാണെങ്കിൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ ഭരണകൂടം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.