AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Nobel Chemistry Prize 2026: തന്മാത്രകളുടെ രഹസ്യം തേടിയുള്ള യാത്ര; രസതന്ത്ര നൊബേൽ ഹെൻറി ബി. കഗാനും കെൻസോ സോയിക്കും

Chemistry Nobel prize 2026 awarded to Henri B. Kagan and Kenso Soai: അസിമെട്രിക് ഓർഗാനിക് സിന്തസിസിലെ നോൺ-ലീനിയർ ഇഫക്റ്റുകളും ഓട്ടോകാറ്റലിസിസും കണ്ടെത്തിയതിന് ഹെൻറി ബി. കഗാനും ജപ്പാന്റെ കെൻസോ സോയിക്കും രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചു. നേരത്തെ വൈദ്യശാസ്ത്രത്തിനും, ഫിസിക്‌സിനുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

Nobel Chemistry Prize 2026: തന്മാത്രകളുടെ രഹസ്യം തേടിയുള്ള യാത്ര; രസതന്ത്ര നൊബേൽ ഹെൻറി ബി. കഗാനും കെൻസോ സോയിക്കും
Henri B Kagan and Kenso SoaiImage Credit source: www.nobelprize.org
Jayadevan AM
Jayadevan AM | Published: 07 Oct 2026 | 05:47 PM

അസിമെട്രിക് ഓർഗാനിക് സിന്തസിസിലെ നോൺ-ലീനിയർ ഇഫക്റ്റുകളും ഓട്ടോകാറ്റലിസിസും കണ്ടെത്തിയതിന് ഹെൻറി ബി. കഗാനും ജപ്പാന്റെ കെൻസോ സോയിക്കും രസതന്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചു. നേരത്തെ വൈദ്യശാസ്ത്രത്തിനും, ഫിസിക്‌സിനുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെമിസ്ട്രിക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒരു തന്മാത്രയുടെ മിറര്‍ ഇമേജിന് പകരം പകരം, പ്രകൃതി ശരിയായ രൂപം എങ്ങനെയാണ് നിർമ്മിക്കുന്നതെന്ന് ഈ ഗവേഷകർ കണ്ടെത്തി. ജീവിതത്തിലെ ഏറ്റവും ആവേശകരമായ ദിവസങ്ങളിലൊന്നാണിതെന്ന് കെന്‍സോ സോയി പ്രതികരിച്ചു.

“ഈ വർഷത്തെ പുരസ്കാരം ഫൗണ്ടേഷണല്‍ കെമിസ്ട്രിയുമായി ബന്ധപ്പെട്ടതാണ്. പല തന്മാത്രകളും രണ്ട് വ്യത്യസ്ത രൂപങ്ങളിൽ നിലനിൽക്കുന്നു. നമ്മുടെ കൈകൾ പോലെയാണവ. അവ പരസ്പരം മിറര്‍ ഇമേജുകളാണ്‌. കാഴ്ചയിൽ ഒരുപോലെ തോന്നുമെങ്കിലും ഒരേപോലെയല്ല. എന്റെ ഒരു കൈ മറ്റേ കൈക്ക് മുകളിൽ കൃത്യമായി അടുക്കിവെക്കാൻ എനിക്ക് കഴിയില്ല. ഇത്തരത്തിലുള്ള തന്മാത്രകളെ ‘കൈ’ എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കിൽ നിന്ന് ‘കൈറൽ’ എന്ന് വിളിക്കുന്നു”- നൊബേൽ കെമിസ്ട്രി കമ്മിറ്റി ചെയർമാൻ ഹൈനർ ലിങ്കെ പറഞ്ഞു.

കൈറാലിറ്റിയുടെ രഹസ്യം ലഘൂകരിച്ചതിലൂടെ, ഹെൻറി കഗാനും കെൻസോ സോയിയും ഒരു തന്മാത്രയുടെ ആവശ്യമുള്ള രൂപം വളരെ കൂടുതൽ ഉത്പാദിപ്പിക്കുന്ന തരത്തിൽ രാസപ്രവർത്തനങ്ങൾ എങ്ങനെ രൂപകൽപ്പന ചെയ്യാമെന്ന് കണ്ടെത്തി.

അതിശയകരമായ കണ്ടെത്തല്‍

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു രാസരഹസ്യത്തിനാണ് ഹെൻറി കഗാനും കെൻസോ സോയിയും പരിഹാരം കണ്ടത്തിയതെന്ന് ഹൈനർ ലിങ്കെ വ്യക്തമാക്കി. ‘ഹോമോകൈറാലിറ്റി’ (ഒരു തന്മാത്രയുടെ ശരിയായ രൂപത്തിന്റെ മാത്രം ഉത്പാദനം) എങ്ങനെയാണ് സ്വാഭാവികമായി ഉണ്ടാകുന്നതെന്ന് ഇതിലൂടെ മനസ്സിലാക്കാമെന്നും, അവർ വികസിപ്പിച്ചെടുത്ത രാസപ്രവർത്തനങ്ങൾ അതിശയകരമാണെന്നും ഹൈനർ ലിങ്കെ കൂട്ടിച്ചേര്‍ത്തു.

Also Read: തലച്ചോറിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തിയ കണ്ടെത്തൽ: പീറ്റർ ഹെഗെമാൻ ഉൾപ്പെടെ 3 പേർക്ക് വൈദ്യശാസ്ത്ര നോബൽ

സമൂഹം നേരിടുന്ന ഏറ്റവും വലിയ ചില വെല്ലുവിളികൾക്ക് പരിഹാരം കാണാൻ അടിസ്ഥാന രസതന്ത്രത്തിന് എങ്ങനെ അടിത്തറയാകാം എന്നതിന്റെ ശക്തമായ ഉദാഹരണമാണിതെന്ന് യുകെയിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ പ്രസിഡന്റ് പ്രൊഫസർ റോബർട്ട് മൊകായാ പറഞ്ഞു. വ്യത്യസ്ത ഐസോമറുകൾക്ക് പൂർണ്ണമായും വ്യത്യസ്തമായ ജൈവികവും ഭൗതികവുമായ ഫലങ്ങളുണ്ടാകാം. അതിനാൽ രോഗങ്ങള്‍ക്ക്‌ ഫലപ്രദമായ മരുന്നുകൾ കണ്ടെത്തുന്നതിൽ ഇവ നിര്‍ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആൽഫ്രഡ് നൊബേലിന്റെ ചരമവാർഷിക ദിനമായ ഡിസംബർ 10-ന് സ്റ്റോക്ക്ഹോമിൽ നടക്കുന്ന ചടങ്ങിൽ സ്വീഡനിലെ കാൾ പതിനാറാമൻ ഗുസ്താഫ് രാജാവിൽ നിന്ന് വിജയികൾ പുരസ്‌കാരം ഏറ്റുവാങ്ങും. പുരസ്കാര ചടങ്ങിന് ശേഷം സ്റ്റോക്ക്ഹോം സിറ്റി ഹാളിൽ വിരുന്നും നടക്കും.

English Summary

Henri B. Kagan and Kenso Soai won the 2026 Nobel Prize in Chemistry. They were honored for discovering non-linear effects and autocatalysis in organic synthesis. Their research helps scientists understand and build complex mirror-image chiral molecules.

Follow Us