October in the UAE: യു.എ.ഇയിൽ ഒക്ടോബറിൽ തുറക്കുന്ന പ്രധാന വിനോദകേന്ദ്രങ്ങളും പുതിയ മാറ്റങ്ങളും അറിയാം!

Global Village, Miracle Garden & More to Reopen in October: ആഘോഷത്തിൻ്റെ വേദിയൊരുക്കി ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ട്സ് ഒക്ടോബർ 7-ന് സന്ദർശകർക്കായി വീണ്ടും തുറക്കും. മോഷൻ ഗേറ്റ് ദുബായ്, റയൽ മാഡ്രിഡ് വേൾക്ക്, ലെഗോ ലാൻഡ്, വേൾഡ് ഓഫ് റിവർ ലാൻഡ്, എന്നിവ ഉൾപ്പെടുന്ന ഈ പാർക്ക് 25 ദശലക്ഷം സ്ക്വയർഫീറ്റിലാണ് വ്യാപിച്ച് കിടക്കുന്നത്. തൊട്ടടുത്ത ദിവസം ഒക്ടോബർ 8-ന് ദുബായ് മിറാക്കിൾ ഗാർഡനും തുറക്കും

October in the UAE: യു.എ.ഇയിൽ ഒക്ടോബറിൽ തുറക്കുന്ന പ്രധാന വിനോദകേന്ദ്രങ്ങളും പുതിയ മാറ്റങ്ങളും അറിയാം!

ദുബായ് ഗ്ലോബൽ വില്ലേജിൽ നിന്നും (മുൻ സീസണിൽ പകർത്തിയ ചിത്രം)

Updated On: 

27 Sep 2026 | 05:44 PM

യു.എ.ഇയിലെ പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ആവേശകരമായ മാസമാണ് ഒക്ടോബർ. ചുട്ടപൊള്ളുന്ന വേനൽക്കാലം അവസാനിക്കുന്നതോടെ രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം പുതിയ മാറ്റങ്ങളോടെ വീണ്ടും തുറക്കുകയാണ്. കുടുംബത്തോടൊപ്പം ആഘോഷിക്കാൻ ഒട്ടനവധി പരിപാടികളാണ് യു.എ.ഇയിൽ ഈ ഒക്ടോബർ മാസം ഒരുങ്ങുന്നത്. വിനോദപരിപാടികൾക്കും, ഷോപ്പിംഗിനും, ഭക്ഷണ വൈവിദ്യത്തിനും ഒപ്പം അൽപ്പം ആരോഗ്യം ശ്രദ്ധിക്കുന്നവർക്ക് ഫിറ്റ്നസിനും വെൽനസിനും അവസരമൊരുക്കുന്ന പരിപാടികൾ വരെ ഒക്ടോബർ കാത്തുവച്ചിട്ടുണ്ട്.

ആഘോഷത്തിൻ്റെ വേദിയൊരുക്കി ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ട്സ് ഒക്ടോബർ 7-ന് സന്ദർശകർക്കായി വീണ്ടും തുറക്കും. മോഷൻ ഗേറ്റ് ദുബായ്, റയൽ മാഡ്രിഡ് വേൾക്ക്, ലെഗോ ലാൻഡ്, വേൾഡ് ഓഫ് റിവർ ലാൻഡ്, എന്നിവ ഉൾപ്പെടുന്ന ഈ പാർക്ക് 25 ദശലക്ഷം സ്ക്വയർഫീറ്റിലാണ് വ്യാപിച്ച് കിടക്കുന്നത്. തൊട്ടടുത്ത ദിവസം ഒക്ടോബർ 8-ന് ദുബായ് മിറാക്കിൾ ഗാർഡനും തുറക്കും. പുഷ്പങ്ങൾകൊണ്ട് തീർത്ത വർണ വിസ്മയമാണ് ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

ദുബായ് സഫാരി പാർക്ക് തുറക്കുന്നു എനതാണ് ഒക്ടോബറിലെ മറ്റൊരു പ്രത്യേകത. ഒക്ടോബർ 12-നാണ് സഫാരി പാർക്ക് തുറക്കുന്നത്. 4 മണിക്കൂർ നീളുന്ന വി.ഐ.പി റോയൽ സഫാരി എക്സ്പീരിയൻസ് എന്ന പുതിയ ഗൈഡഡ് ടൂർ പാക്കേജും ഇത്തവണ അവതരിപ്പിക്കുന്നുണ്ട്. പത്ത് പേരടങ്ങുന്ന ഗ്രൂപ്പുകളായാണ് ഈ പാക്കേജിൽ സന്ദർശകരെ കൊണ്ടുപോവുക.

Also Read: ലഗേജ് മാറ്റേണ്ട, വേറെ ടിക്കറ്റും വേണ്ട; പ്രവാസികളുടെ യാത്രാദുരിതം തീർക്കാൻ എയർ ഇന്ത്യയും ഫ്ളൈ ദുബായിയും ഒന്നിക്കുന്നു

ഗ്ലോബൽ വില്ലേജ് 31-ാം സീസൺ

ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഗ്ലോബൽ വില്ലേജിൻ്റെ 31-ാം സീസൺ ഒക്ടോബർ 14-ന് ആരംഭിക്കും. 2027 മെയ് വരെ ഈ സീസൺ നീണ്ടുനിൽക്കും. വിനോദത്തിനും, ഷോപ്പിംഗിനും, ഭക്ഷണ വൈവിധ്യം അസ്വദിക്കുന്നതിനുമെല്ലാം ഗ്ലോബൽ വില്ലേജ് അവസരമുണ്ടാകും.

ലോകമെമ്പാടുമുള്ള ഭക്ഷ്യമേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബർ 6 മുതൽ 8 വരെ അബുദാബി അഡ്നെക് സെൻ്ററിൽ ഗ്ലോബൽ ഫുഡ് വീക്ക് നടക്കും. ഫാഷൻ പ്രേമികൾക്കായി ദുബായി ഡിഒസൈൻ ഡിസ്ട്രിക്ടിൽ ഒക്ടോബർ 22 മുതൽ 26 വരെ ദുബായ് ഫാഷൻ വീക്കും സംഘടിപ്പിക്കുന്നുണ്ട്. ഇനി ആരോഗ്യത്തന് പ്രാധാന്യം നൽകുന്നവർക്കായി ദുബായി ഫിറ്റ്നസ് ചലഞ്ചിൻ്റെ പത്താം എഡിഷൻ ഒക്ടോബർ 31 മുതൽ നവംബർ 29 വരെ നടക്കും. ലോകമെമ്പടുമുള്ള കലാകാരന്മാർ അണിനിരക്കുന്ന സംഗീത, സാംസ്കാരിക പരിപാടികളും ഇതിൻ്റെ ഭാഗമായി നടക്കും.

English Summary

As summer ends, the UAE welcomes a vibrant October with the reopening of top attractions like Global Village, Miracle Garden, and Safari Park, alongside major cultural and fitness festivals.

Loading...
Unable to load recommendations.
Follow Us
Related Stories
Noah’s Ark: നോഹയുടെ പെട്ടകം ശരിക്കും കണ്ടെത്തിയോ? തുർക്കിയിലെ അറാറത്ത് മലനിരകളിൽ സംഭവിക്കുന്നത് എന്ത്? അറിയൂ..!
യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം; ഇന്ത്യയ്ക്ക് റഷ്യയുടെ ശക്തമായ പിന്തുണ
റിയാദിന് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണം; ലക്ഷ്യസ്ഥാനത്തെത്തും മുൻപ് തകർത്തെന്ന് സൗദി
ലഗേജ് മാറ്റേണ്ട, വേറെ ടിക്കറ്റും വേണ്ട; പ്രവാസികളുടെ യാത്രാദുരിതം തീർക്കാൻ എയർ ഇന്ത്യയും ഫ്ളൈ ദുബായിയും ഒന്നിക്കുന്നു
‘ഭീകരവാദ രാജ്യമാണോ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്?’; പാക് മാധ്യമപ്രവർത്തകന് എസ്. ജയശങ്കറിൻ്റെ മറുപടി
Iran-US Conflict: അമേരിക്കയുമായി ചര്‍ച്ചയ്ക്ക് ഇറാന്‍ തയാറെടുക്കുന്നു; കരാര്‍ പുനഃസ്ഥാപിക്കണമെന്ന് പ്രസിഡന്റ്
ഫ്രിഡ്ജിലെ ദുര്‍ഗന്ധം മാറുന്നില്ലേ? ഇതാ ചില സൂത്രപ്പണികള്‍
വീട്ടിലെ എലി ശല്യം കുറയ്ക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
കുടവയർ താനെ കുറഞ്ഞോളും! 5 കാര്യങ്ങൾ ചെയ്താൽ മതി
വൈറൽ കാരമൽ ചായ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ