AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Khor Fakkan Beach: എണ്ണച്ചോർച്ച; ഖോർഫക്കാൻ ബീച്ചിൽ നീന്തൽ വിലക്കി അധികൃതർ

Oil Spill In Khor Fakkan Beach: ഖോർഫക്കാനിലെ ബീച്ചിൽ എണ്ണച്ചോർച്ച. അൽ സുബാറ ബീച്ചിലാണ് എണ്ണച്ചോർച്ചയുണ്ടായത്. ഇതോടെ ഇവിടെ താത്കാലികമായി നീന്തൽ നിർത്തി.

Khor Fakkan Beach: എണ്ണച്ചോർച്ച; ഖോർഫക്കാൻ ബീച്ചിൽ നീന്തൽ വിലക്കി അധികൃതർ
ഖോർഫക്കാൻ ബീച്ച്Image Credit source: Social Media
abdul-basith
Abdul Basith | Published: 20 May 2025 08:01 AM

എണ്ണച്ചോർച്ചയെ തുടർന്ന് ഖോർഫക്കാനിലെ അൽ സുബാറ ബീച്ചിൽ നീന്തൽ വിലക്കി അധികൃതർ. താത്കാലികമായാണ് ഖോർഫക്കാൻ മുനിസിപ്പാലിറ്റി നീന്തൽ വിലക്കിയത്. സന്ദർകരുടെ സുരക്ഷയെക്കരുതി നീന്തൽ വിലക്കുന്നുൻ എന്നാണ് അധികൃതർ അറിയിച്ചത്. എണ്ണച്ചോർച്ചയുടെ കൃത്യമായ ഇടം വ്യക്തമല്ല.

മുൻപും ഖോർഫക്കാനിലെ ബീച്ചുകളിൽ എണ്ണച്ചോർച്ചയുണ്ടായിട്ടുണ്ട്. 2020ൽ രണ്ട് ബീച്ചുകളിലാണ് എണ്ണച്ചോർച്ചയുണ്ടായത്. അന്ന് അൽ ലുലയ്യ ബീച്ചിലും അൽ സുബാറ ബീച്ചിലുമായിരുന്നു എണ്ണച്ചോർച്ച. ഇത് വേഗത്തിൽ തന്നെ നിയന്ത്രിക്കാൻ അധികൃതർക്ക് സാധിച്ചു. കോസ്റ്റ് ഗാർഡും മുനിസിപ്പാലിറ്റി അധികൃതരും ചേർന്നാണ് എണ്ണച്ചോർച്ച നിയന്ത്രിച്ചത്.

2022ൽ ഫുജൈറയിലും കൽബയിലുമുള്ള ബീച്ചുകളിൽ എണ്ണച്ചോർച്ചയുണ്ടായതിനെ തുടർന്ന് ഇവ താത്കാലികമായി അടച്ചിട്ടിരുന്നു. കഴിഞ്ഞ വർഷം ഫുജൈറയിലെ സ്നൂപി ഐലൻഡിനടുത്തുള്ള ഒരു ബീച്ചിലും എണ്ണച്ചോർച്ചയുണ്ടായി. സമീപത്തെ ഹോട്ടലുകളാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്.

ഡ്രോണുകൾ ഉപയോഗിക്കാൻ മാർഗനിർദ്ദേശങ്ങൾ
ഡ്രോണുകൾ ഉപയോഗിക്കാനുള്ള മാർഗനിർദേശങ്ങൾ യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ പുറത്തിറക്കിയിരുന്നു. അനധികൃത ഡ്രോൺ ഉപയോഗവുമായി ബന്ധപ്പെട്ടാണ് മാർഗനിർദ്ദേശങ്ങൾ. കർശന ഉപാധികളാണ് ഡ്രോൺ പറത്തുന്നതിലുള്ളത്. ‘യുഎഇ ഡ്രോൺസ്’ ആപ്പ് വഴിയോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്ത് അക്കൗണ്ട് തുറക്കുന്നവർക്കേ ഡ്രോൺ ഉപയോഗിക്കാൻ അനുവാദമുണ്ടാവൂ. ഇക്കൊല്ലം ജനുവരിയിലെ കണക്കുകളനുസരിച്ച് രാജ്യത്ത് ഇരുപത്തിനാലായിരത്തോളം രജിസ്റ്റേഡ് ഡ്രോണുകളുണ്ട്.