Israel Hamas War: ഇസ്രയേൽ – ഹമാസ് സംഘർഷത്തിന് ഒരു വയസ്; ദുരന്തഭൂമിയായ ഗാസയിൽ കൊല്ലപ്പെട്ടത് 42000 പേർ

Israel Hamas War One Year: ലോകസമാധാനത്തിന് വേണ്ടി ഇടപെടേണ്ട ഐക്യരാഷ്ട്ര സഭ പോലും വെറും കാഴ്ചക്കാരായി മാറിയ ഒരു വർഷമാണ് നമുക്ക് മുന്നിലൂടെ കടന്നുപോകുന്നത്. ഇപ്പോൾ സംഘർഷം പശ്ചിമേഷ്യയുടെ കൂടുതൽ മേഖലകളിലേക്ക് പടരുകയാണ്. ലെബനൻ ഗാസ പോലെ മറ്റൊരു യുദ്ധഭൂമിയായി മാറുകയാണ്.

Israel Hamas War: ഇസ്രയേൽ - ഹമാസ് സംഘർഷത്തിന് ഒരു വയസ്; ദുരന്തഭൂമിയായ ഗാസയിൽ കൊല്ലപ്പെട്ടത് 42000 പേർ

Israel Hamas War. (Image Credits: PTI)

Updated On: 

07 Oct 2024 | 12:33 PM

ടെൽ അവീവ്: പശ്ചിമേഷ്യയെ യുദ്ധഭൂമിയാക്കി മാറ്റിയ ഇസ്രയേൽ – ഹമാസ് സംഘർഷത്തിന് (Israel Hamas War) ഇന്ന് ഒരു വർഷം. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനായിരുന്നു ഇസ്രയേലിനെ നടുക്കിയ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ആ ആക്രമണം ഇസ്രയേലിനെ മാത്രമായിരുന്നില്ല ലോകത്തെ ഒന്നാകെ നടുക്കിയ സംഭവമായിരുന്നു. അന്നത്തെ സംഭവത്തിൽ 1200 ഇസ്രയേലികൾ കൊല്ലപ്പെട്ടു. 250 ലേറെ പേരെ ബന്ദികളാക്കി. ഗാസയിലെ ഒരുവർഷം നീണ്ട യുദ്ധത്തിനിടയാക്കിയ ഈ സംഭവത്തിന്റെ ഓർമ്മ വിപുലമായി ആചരിക്കാൻ ഒരുങ്ങുകയാണ് ഇസ്രയേൽ.

ഇസ്രയേൽ അന്നോളം പുലർത്തിയ സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും അപ്പാടെ തകർത്തുകൊണ്ടായിരുന്നു ഹമാസിൻ്റെ നടപടി. എന്നാൽ മണിക്കൂറുകൾക്കകം തന്നെ ഹമാസ് തിരിച്ചടിച്ചു. ഹമാസിൻറെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പ്രത്യാക്രമണം തുടങ്ങി. ഒരു വർഷത്തിനിപ്പുറം ഇന്നുവരെ ഗാസയിൽ കൊല്ലപ്പെട്ടത് 42000 പേർ. അതിൽ പകുതിയോളം സ്ത്രീകളും കുട്ടികളുമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒരു ലക്ഷം പേർക്ക് പരിക്കേറ്റതായാണ് വിവരം. പിന്നെ ലോകത്തെ ഏറ്റവും വലിയ ദുരന്തഭൂമി ആയി ഗാസ മാറുന്ന കാഴ്ചയാണ് ലോകം കണ്ടത്.

ALSO READ: ‘ഇറാന്റെ ആണവകേന്ദ്രങ്ങൾ ഇസ്രായേൽ തകർക്കണം’; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാൾഡ് ട്രംപ്

എന്നാൽ യുദ്ധത്തിന് ഇപ്പോഴും അറുതിവന്നിട്ടില്ല. ഇപ്പോൾ സംഘർഷം പശ്ചിമേഷ്യയുടെ കൂടുതൽ മേഖലകളിലേക്ക് പടരുകയാണ്. ലെബനൻ ഗാസ പോലെ മറ്റൊരു യുദ്ധഭൂമിയായി മാറുന്ന സ്ഥിതിയാണ് നിലവിൽ. യെമനിലും സിറിയയിലും ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇറാൻ നേരിട്ട് രണ്ടു വട്ടം ഇസ്രയേലിനെ ആക്രമിച്ചു. ലോകസമാധാനത്തിന് വേണ്ടി ഇടപെടേണ്ട ഐക്യരാഷ്ട്ര സഭ പോലും വെറും കാഴ്‍ചക്കാരായി മാറിയ ഒരു വർഷമാണ് നമുക്ക് മുന്നിലൂടെ കടന്നുപോകുന്നത്. പരിഹാരമാർ​ഗമെന്നോണം യുഎൻ മുന്നിൽവച്ച സമാധാന ആഹ്വാനം ഇരുപക്ഷവും തള്ളി.

യുഎൻ തലവൻ അന്റോണിയോ ഗുട്ടറസിന് ഇസ്രയേൽ പ്രവേശന വിലക്കു പോലും പ്രഖ്യാപിച്ചു. ഹമാസിന്റെ പൂർണ്ണമായ തകർച്ച ലക്ഷ്യമിട്ട് ആക്രമണം തുടങ്ങിയ ഇസ്രയേൽ ഇന്ന് നേരിടുന്നത് ഹിസ്ബുല്ലയും ഹൂതികളും ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസും അടക്കം നിരവധി സായുധ സംഘങ്ങളെയാണ്. അവർക്കെല്ലാം പരസ്യ ആയുധ സാമ്പത്തിക സഹായവുമായി ഇറാനാണ് മുന്നിൽ നിൽക്കുന്നത്.

തലവൻ ഇസ്മായിൽ ഹനിയ അടക്കം നേതൃനിരയിലെ ഒട്ടേറെ പേരെ ഇസ്രയേലിന്റെ ആക്രമണത്തിൽ ഹമാസിന് നഷ്ടമായി. എന്നാൽ ഇപ്പോഴും ഹമാസ് ഇല്ലാതായി എന്നോ ഇനി തിരിച്ചടിക്ക് ശേഷിയില്ലാത്ത വിധം ദുർബലമായി എന്നോ പറയാനും കഴിയില്ല. ഇതിനിടയിലാണ് യുദ്ധത്തിൻ്റെ മുഖം മാറിയത്. ഇറാൻ – ഇസ്രയേൽ നേർക്കുനേർ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നത്.

Follow Us
Related Stories
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
UAE Labour Law: വാക്കാൽ മാത്രമുള്ള പിരിച്ചുവിടലിന് നിയമസാധുതയില്ല… യുഎഇയിൽ ജോലി ചെയ്യുന്നവർ അറിയേണ്ട നിയമം
UAE Passport and Visa Services: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഇനി അൽ ഹിന്ദ് വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്