Pak High commissioner Bangladesh: ഹണിട്രാപ്പിൽ കുടുങ്ങി പാക് ഹൈക്കമീഷ്ണർ ? സ്വകാര്യ വീഡിയോ ഓൺലൈനിൽ?
Bangladesh, Pak High commissioner Honey Trap Case : സംഭവത്തിന് പിന്നാൽ ഹണിട്രാപ്പാണെന്നും ചില റിപ്പോർട്ടുകളുണ്ട്. ഒരു ബംഗ്ലാദേശി മുസ്ലീം പെൺകുട്ടിയുമായി അഹമ്മദ് മറൂഫ് പ്രണയത്തിലായിരുന്നുവെന്നും ചില രഹസ്യവിവരങ്ങൾ പുറത്തായെന്നുമാണ് വിവരങ്ങൾ
ധാക്ക: ബംഗ്ലാദേശിലെ പാക് ഹൈക്കമ്മീഷണർ സയ്യിദ് അഹമ്മദ് മറൂഫ് ഹണിട്രാപ്പിൽ കുടുങ്ങി രാജ്യം വിട്ടതായി റിപ്പോർട്ട്. മെയ് 11-ന് ധാക്കയിൽ നിന്ന് ദുബായ് വഴി അദ്ദേഹം ഇസ്ലാമാബാദിലേക്ക് പോയതായി ഒരു ബംഗ്ലാദേശ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഒരു ബംഗ്ലാദേശി സ്ത്രീയോടൊപ്പമുള്ള ഫോട്ടോകളും സ്വകാര്യ വീഡിയോകളും കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങൾ പ്രചരിച്ചത് വലിയ വിവാദത്തിന് തിരിവെച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഹൈക്കമ്മീഷണർ രാജ്യം വിട്ടതെന്നാണ് സൂചന. അതേസമയം സംഭവത്തിന് പിന്നാൽ ഹണിട്രാപ്പാണെന്നും ചില റിപ്പോർട്ടുകളുണ്ട്. ഒരു ബംഗ്ലാദേശി മുസ്ലീം പെൺകുട്ടിയുമായി അഹമ്മദ് മറൂഫ് പ്രണയത്തിലായിരുന്നുവെന്നും ചില രഹസ്യവിവരങ്ങൾ പുറത്തായെന്നുമാണ് വിവരങ്ങൾ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലെ വിവിധ ഹാൻ്റിലുകളിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ വിവാദങ്ങളൊന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. മറൂഫ് ദീർഘകാല അവധിയിൽ മാത്രമാണെന്നാണ് വിവരം. 2023 ഡിസംബറിലാണ് ബംഗ്ലാദേശിലെ പാക് എംബസിയിൽ ഹൈക്കമ്മീഷണറായി അഹമ്മദ് മറൂഫ് നിയമിതനായത്. അതേസമയം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ധാക്കയിലെ പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ മുഹമ്മദ് ആസിഫ് താത്കാലികമായി ആക്ടിംഗ് ഹൈക്കമ്മീഷണറായി ചുമതലയേറ്റു.