AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pakistan Water Crisis: വെള്ളമില്ല, പാകിസ്ഥാനിൽ ആഭ്യന്തരമന്ത്രിയുടെ വീടിന് തീയിട്ട് പ്രതിഷേധം

ആയുധങ്ങളുമായെത്തിയ പ്രതിഷേധക്കാരാണ് ആക്രമണം അഴിച്ചു വിട്ടത്. വീടിനുള്ളിൽ കടന്ന ഇവർ വീട്ടിനുള്ളിലുണ്ടായിരുന്ന ഫർണിച്ചറുകളും, പുറത്തുണ്ടായിരുന്ന ട്രക്കുകളും കത്തിച്ചു.

Pakistan Water Crisis: വെള്ളമില്ല, പാകിസ്ഥാനിൽ ആഭ്യന്തരമന്ത്രിയുടെ വീടിന് തീയിട്ട് പ്രതിഷേധം
Pakistan Water CrisisImage Credit source: TV9 Network
arun-nair
Arun Nair | Published: 22 May 2025 15:37 PM

ഇന്ത്യ-പാക് പ്രശ്നങ്ങൾ വെടി നിർത്തലിൽ അവസാനിച്ചെങ്കിലും പാകിസ്ഥാനിൽ ഇപ്പോഴും പ്രശ്നങ്ങൾ തുടരുകയാണ്. സിന്ധു നദീജല കരാർ റദ്ദാക്കിയതോടെ രാജ്യത്തെ പ്രധാന പ്രദേശങ്ങളിലേക്കൊന്നും വെള്ളം എത്തുന്നില്ല. ഇതിന് പുറമെ പഞ്ചാബ്-സിന്ധ് പ്രിവിശ്യകൾ തമ്മിൽ വെള്ളത്തിൻ്റെ പേരിൽ തർക്കവും നില നിൽക്കുന്നുണ്ട്. പ്രശ്നങ്ങൾ രൂക്ഷമാവുന്നതിനിടയിൽ ഒരു വിഭാഗം പ്രതിഷേധക്കാർ സിന്ധ പ്രവിശ്യയുടെ ആഭ്യന്തര മന്ത്രി സിയാവുൾ ഹസൻ ലാഞ്ചറിൻ്റെ വീടിന് തീ വെച്ചു.

ആയുധങ്ങളുമായെത്തിയ പ്രതിഷേധക്കാരാണ് ആക്രമണം അഴിച്ചു വിട്ടത്. വീടിനുള്ളിൽ കടന്ന ഇവർ വീട്ടിനുള്ളിലുണ്ടായിരുന്ന ഫർണിച്ചറുകളും, പുറത്തുണ്ടായിരുന്ന ട്രക്കുകളും കത്തിച്ചു. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴേക്കും വീടിന് തീ പിടിച്ചിരുന്നു. ആകാശത്തേക്ക് വെടി വെച്ചാണ് പ്രതിഷേധക്കാരെ പിരിച്ചു വിട്ടത്. പെഹൽഗാം ആക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാനുമായി 1960-ലെ സിന്ധു നദീജല ഉടമ്പടി ഇന്ത്യ ഔദ്യോഗികമായി അവസാനിപ്പിച്ചത്. ഇതോടെ പാകിസ്ഥാനിലെ കാർഷിക മേഖല ഏതാണ്ടd സ്തംഭിച്ച അവസ്ഥയാണ്.


ഇന്ത്യയിൽ നിന്നുള്ള ചെനാബ് നദിയുടെ ഒഴുക്ക് കുറഞ്ഞതായി ചൂണ്ടിക്കാട്ടി പാകിസ്ഥാനിലെ സിന്ധു നദീതട സംവിധാന അതോറിറ്റി ഖാരിഫ് സീസണിന്റെ തുടക്കത്തിൽ 21% ജലക്ഷാമവും അവസാന ഖാരിഫിൽ (ജൂൺ-സെപ്റ്റംബർ) 7% ജലക്ഷാമവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നെല്ല്, പരുത്തി, ചോളം തുടങ്ങിയ വിളകൾക്ക് ജലസേചനം നിലക്കുന്നത് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. പാകിസ്ഥാൻ്റെ ഭക്ഷ്യസുരക്ഷക്കും ഇത് തിരിച്ചടിയാണ്. ബാഗ്ലിഹാർ, സലാൽ എന്നിവയുൾപ്പെടെയുള്ള അണക്കെട്ടുകളിൽ നിന്നും ഇന്ത്യ ജലം തുറന്നുവിടുന്നത് കുറച്ചിട്ടുണ്ട്.