Dubai Tourist Visa: ദുബായ് യാത്ര ഇനി കൂടുതൽ എളുപ്പം; വിസയ്ക്ക് അപേക്ഷിക്കാൻ സിംപിളായ പുതിയ സംവിധാനം!

Dubai Access Club & Simplified Visa Applications: New Tourism Initiatives Announced: സർക്കാർ സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്ന ‘ഷെയേർഡ് ഡിജിറ്റൽ ചാനൽസ് ഇനീഷ്യേറ്റീവ്” എന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ മാറ്റം. വിസയ്ക്ക് അപേക്ഷിക്കാനും യാത്രകൾ പ്ലാൻ ചെയ്യാനും വ്യത്യസ്ത ആപ്പുകളെയും വെബ്സൈറ്റുകളെയും ആശ്രയിക്കേണ്ടിവരില്ല എന്നതിനാൽ വിനോദസഞ്ചാരികൾക്ക് ഇത് ഏറെ പ്രയോജനകരമാകും.

Dubai Tourist Visa: ദുബായ് യാത്ര ഇനി കൂടുതൽ എളുപ്പം; വിസയ്ക്ക് അപേക്ഷിക്കാൻ സിംപിളായ പുതിയ സംവിധാനം!

പ്രതീകാത്മക ചിത്രം

Published: 

03 Nov 2026 | 07:00 PM

ദുബായ്: ദുബായ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികൾക്ക് വിസ നടപടികൾ കൂടുതൽ എളുപ്പമാക്കി ദുബായ് ഭരണകൂടം. ദുബായുടെ ഔദ്യോഗിക ടൂറിസം വെബ്സൈറ്റായ ‘വിസിറ്റ് ദുബായ്’ വഴി ടൂറിസ്റ്റ് വിസയ്ക്ക് നേരിട്ട് അപേക്ഷിക്കാവുന്ന പുതിയ സംവിധാനത്തിനാണ് തുടക്കമാകുന്നത്. സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസകൾക്കായി ഈ പ്ലാറ്റ്ഫോമിലൂടെ തന്നെ അപേക്ഷിക്കാൻ വിനോദസഞ്ചാരികൾക്ക് സാധിക്കും. ദുബായ് കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

നിലവിൽ സർക്കാർ സംവിധാനങ്ങൾ വഴിയോ, അംഗീകൃത ട്രാവൽ ഏജസികൾ വഴിയോ എമിറേറ്റ്സ് ഉൾപ്പടെയുള്ള വിമാന കമ്പനികൾ വഴിയോ ആണ് ടൂറിസ്റ്റുകൾ വിസയ്ക്ക് അപേക്ഷകൾ സമർപ്പിച്ചിരുന്നത്. എന്നാൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വിനോദ സഞ്ചാരികൾക്ക് യാത്രകൾ പ്ലാൻ ചെയ്യാനും, ടിക്കറ്റുകൾ ബുക്ക് ചെയ്യാനും, വിനോസ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും ഉപയോഗിക്കുന്ന ‘വിസിറ്റ് ദുബായ്’ വെബ്സൈറ്റ് വഴി തന്നെ വിസയ്ക്കുള്ള അപേക്ഷയും നൽകാൻ സാധിക്കും. അതായത് ടൂറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒറ്റ വെബ്സൈറ്റിലൂടെ തന്നെ സാധിക്കും എന്ന് സാരം.

Also Read: UAE to India Gold Rules: ഈ ദീപാവലിക്ക് യു.എ.യിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോകാവുന്ന സ്വർണ്ണത്തിൻ്റെ കൃത്യമായ അളവ് എത്രയെന്നറിയാമോ?

വിസയുമായി ബന്ധപ്പെട്ട വിവരങ്ങൾ, വിവിധ വിസ കാറ്റഗറികൾ, അപേക്ഷ ഫീസ്, ആവശ്യമായ രേഖകൾ, വിസ ലഭിക്കാനെടുക്കുന്ന സമയം തുടങ്ങിയ ഉൾപ്പെടുത്തി ഒരു പ്രത്യേക വിഭാഗം ഇതിനകം തന്നെ ‘വിസിറ്റ് ദുബായ്’ വെബ്സൈറ്റിൽ സജ്ജമാക്കിയിട്ടുണ്ട്. വിസയ്ക്ക് അപേക്ഷികൾ സമർപ്പിക്കാനുള്ള സംവിധനം മാത്രമാണ് വെബ്സൈറ്റിൽ ഒരുക്കുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് തന്നെയായിരിക്കും അപേക്ഷ പരിശോധിച്ച് വിസ അനുവദിക്കുക.

പുതിയ സേവനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. സർക്കാർ സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്ന ‘ഷെയേർഡ് ഡിജിറ്റൽ ചാനൽസ് ഇനീഷ്യേറ്റീവ്” എന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ മാറ്റം. വിസയ്ക്ക് അപേക്ഷിക്കാനും യാത്രകൾ പ്ലാൻ ചെയ്യാനും വ്യത്യസ്ത ആപ്പുകളെയും വെബ്സൈറ്റുകളെയും ആശ്രയിക്കേണ്ടിവരില്ല എന്നതിനാൽ വിനോദസഞ്ചാരികൾക്ക് ഇത് ഏറെ പ്രയോജനകരമാകും. ഇതിന് പുറമെ ദുബായിൽ സ്ഥിരമായി അവധിക്കാലം ചിലവഴിക്കാൻ എത്തുന്നവർക്ക് പ്രത്യേക ആനുകുല്യങ്ങൾ നൽകാൻ ലക്ഷ്യമിട്ടുള്ള ‘ദുബായ് ആക്സസ് ക്ലബ്ബ്’ എന്ന മറ്റൊരു പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary

Dubai has launched a unified service allowing tourists to apply for single and multiple-entry visas directly through the ‘Visit Dubai’ website, alongside the exclusive Dubai Access Club initiative.

Loading...
Unable to load recommendations.
Follow Us
ദീപാവലിയിൽ ജപിക്കേണ്ട മഹാലക്ഷ്മി മന്ത്രങ്ങൾ!
പുതിയ നാല് ജിയോ പ്ലാനുകൾ; 147 രൂപ മുതൽ വില
എണ്ണയിൽ വറുക്കേണ്ട, തവയിൽ മൊരിച്ച ബ്രെഡ് റോൾ തയാറാക്കാം
തണുപ്പുകാലത്ത് എങ്ങനെ ആസ്മ നിയന്ത്രിക്കാം?
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു