UAE to India Gold Rules: ഈ ദീപാവലിക്ക് യു.എ.യിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോകാവുന്ന സ്വർണ്ണത്തിൻ്റെ കൃത്യമായ അളവ് എത്രയെന്നറിയാമോ?
Buying Gold in Dubai? Here is the Maximum Limit You Can Carry to India: വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് സ്വർണം കൊണ്ടുവരുമ്പോൾ പാലിക്കേണ്ട നിയമവശങ്ങൾ എന്തൊക്കെയാണെന്നതിൽ ഇപ്പോഴും ആളുകൾക്ക് ആശയക്കുഴപ്പം ഉണ്ട്. പ്രത്യേക നികുതികൾ ഒന്നും നൽകാതെ എത്ര അളവിൽ സ്വർണം നാട്ടിലേക്ക് കൊണ്ടുവരാം, അധികായി സ്വർണം കൊണ്ടുവരുന്നതിന് അത്ര രൂപ നികുതി നൽകേണ്ടിവരും, എന്നതിനെ കുറിച്ചൊന്നും കൃത്യമായ ധാരണയില്ലാത്തതിനാൽ പലരും നിയമക്കുരുക്കുകളിൽപ്പെടാറുണ്ട്

പ്രതീകാത്മക ചിത്രം
ആഘോഷവേളകളിൽ യു.എ.ഇയിൽ നിന്നും സ്വർണം വാങ്ങി നാട്ടിലേക്ക് കൊണ്ടുവരിക എന്നത് മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യൻ പ്രവാസികളുടെ കാലങ്ങളായുള്ള ഒരു ശീലമാണെന്ന് പറയാം. എന്നാൽ വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് സ്വർണം കൊണ്ടുവരുമ്പോൾ പാലിക്കേണ്ട നിയമവശങ്ങൾ എന്തൊക്കെയാണെന്നതിൽ ഇപ്പോഴും ആളുകൾക്ക് ആശയക്കുഴപ്പം ഉണ്ട്. പ്രത്യേക നികുതികൾ ഒന്നും നൽകാതെ എത്ര അളവിൽ സ്വർണം നാട്ടിലേക്ക് കൊണ്ടുവരാം, അധികായി സ്വർണം കൊണ്ടുവരുന്നതിന് അത്ര രൂപ നികുതി നൽകേണ്ടിവരും, എന്നതിനെ കുറിച്ചൊന്നും കൃത്യമായ ധാരണയില്ലാത്തതിനാൽ പലരും നിയമക്കുരുക്കുകളിൽപ്പെടാറുണ്ട്. ദീപാവലിക്ക് സ്വർണ്ണം വാങ്ങി നാട്ടിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു എങ്കിൽ നിയമങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.
നികുതിയില്ലാതെ എത്ര സ്വർണ്ണം കൊണ്ടുപോകാം?
തുടർച്ചയായി ഒരു വർഷമെങ്കിലും വിദേശത്ത് താമസിച്ച പ്രവാസികൾക്ക് മാത്രമേ ഡ്യൂട്ടി ഫ്രീയായി സ്വർണ്ണാഭരണങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കൂ. 2026 ഫെബ്രുവരിയിൽ നിലവിൽ വന്ന പുതിയ നിയമപ്രകാരം, സ്ത്രീകൾക്ക് പരമാവധി 40 ഗ്രാം വരെയും പുരുഷന്മാർക്ക് 20 ഗ്രാം വരെയുമുള്ള സ്വർണ്ണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുപോകാം. കല്ലുകൾ പതിപ്പിച്ച ആഭരണമാണെങ്കിൽ, അതിലെ സ്വർണ്ണത്തിൻ്റെ തൂക്കം മാത്രമാണ് ഇതിനായി പരിഗണിക്കുക. സ്വർണ്ണ ബിസ്ക്കറ്റുകൾക്കോ നാണയങ്ങൾക്കോ ഈ ഇളവ് ലഭിക്കില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ സന്ദർശനത്തിനായി വിദേശത്ത് എത്തിയ വിനോദസഞ്ചാരികൾക്കും ഈ ആനുകൂല്യം ലഭിക്കില്ല.\
Also Read: Diwali 2026: ദീപാവലി ആഘോഷം; യു.എ.ഇയിലെ ചില ഇന്ത്യൻ സ്കൂളുകൾക്ക് അഞ്ച് ദിവസം വരെ അവധി
കൂടുതൽ സ്വർണ്ണം കൊണ്ടുപോകണമെങ്കിൽ എന്ത് ചെയ്യണം?
ആറുമാസമെങ്കിലും വിദേശത്ത് താമസിച്ച ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് പരമാവധി ഒരു കിലോ വരെ സ്വർണ്ണം നിയമപരമായി നികുതി അടച്ച് നാട്ടിലെത്തിക്കാം. 2026 മെയ് മാസം മുതൽ ഇതിൻ്റെ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്. ഈ നികുതി വിദേശ കറൻസിയിൽ തന്നെ വിമാനത്താവളത്തിൽ അടയ്ക്കണം. മെട്രിക് അളവുകളും സീരിയൽ നമ്പറുമുള്ള സ്വർണ്ണ ബിസ്ക്കറ്റുകൾ, 99.5% പരിശുദ്ധിയുള്ള നാണയങ്ങൾ എന്നിവ ഈ കാറ്റഗറിയിൽ നാട്ടിലേക്ക് കൊണ്ടുപോകാം..
വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം കൊണ്ടുപോകുമ്പോൾ
നാട്ടിൽ വിവാഹത്തിനോ മറ്റ് ചടങ്ങുകൾക്കോ വേണ്ടി സ്വർണ്ണം കൊണ്ടുപോകുകയും പിന്നീട് തിരികെ കൊണ്ടുവരാനും ആഗ്രഹിക്കുന്നു എങ്കിൽ അതിനും പ്രത്യേക നിയമമുണ്ട്. വിമാനത്താവളത്തിൽ എത്തുമ്പോൾ കസ്റ്റംസിൽ നിന്ന് ‘ടെമ്പററി ബാഗേജ് ഇംപോർട്ട് സർട്ടിഫിക്കറ്റ്’ വാങ്ങാവുന്നതാണ്. ഇത് ഉപയോഗിച്ച് താൽക്കാലികമായി സ്വർണ്ണം നാട്ടിൽ കൊണ്ടുപോകാം. എന്നാൽ അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ ഈ സ്വർണ്ണം തിരികെ വിദേശത്തേക്ക് തന്നെ കൊണ്ടുവരണം.
English Summary
If you are planning to buy gold in Dubai and take it to India this Diwali, it’s crucial to know the customs rules. Eligible NRIs can carry up to 40g (women) and 20g (men) of jewellery duty-free. Up to 1kg can be imported by paying a 15% customs duty.