AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jewish New Year: ‘ഷാനാ ടോവ’; ജൂത പുതുവത്സര ദിനത്തിൽ നെതന്യാഹവുവിന് ആശംസകളുമായി നരേന്ദ്ര മോദി

PM Modi Jewish New Year Greeting: സുഹൃത്ത് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് നെതന്യാഹുവിന് മോദി ആശംസകൾ നേർന്നത്. പുതുവർഷം ഇസ്രയേൽ ജനതയ്ക്ക് സമാധാനവും സമൃദ്ധിയും നൽകട്ടെയെന്ന് അദ്ദേഹം ആശംസാകുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രതിഫലനമായാണ് ഈ സന്ദേശത്തെ കണക്കാക്കുന്നത്.

Jewish New Year: ‘ഷാനാ ടോവ’; ജൂത പുതുവത്സര ദിനത്തിൽ നെതന്യാഹവുവിന് ആശംസകളുമായി നരേന്ദ്ര മോദി
PM Narendra Modi, Benjamin NetanyahuImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 23 Sep 2025 07:18 AM

ജൂത പുതുവത്സരമായ റോഷ് ഹഷാനയുടെ വേളയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും അദ്ദേഹം ആശംസകൾ അറിയിച്ചു. എക്സിലൂടെയാണ് ഊഷ്മളമായ ആശംസകൾ നേർന്നത്. പുതിയ വർഷം സമാധാനവും, പ്രതീക്ഷയും, നല്ല ആരോഗ്യവും നിറഞ്ഞതാകട്ടെ എന്നായിരുന്നു പ്രധാനമന്ത്രി മോദിയുടെ കുറിപ്പ്.

സുഹൃത്ത് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് നെതന്യാഹുവിന് മോദി ആശംസകൾ നേർന്നത്. പുതുവർഷം ഇസ്രയേൽ ജനതയ്ക്ക് സമാധാനവും സമൃദ്ധിയും നൽകട്ടെയെന്ന് അദ്ദേഹം ആശംസാകുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രതിഫലനമായാണ് ഈ സന്ദേശത്തെ കണക്കാക്കുന്നത്. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രിക്ക് നെതന്യാഹു 75-ാം ജന്മദിനാശംസകൾ നേർന്നിരുന്നു.

ജൂതന്മാരുടെ പുതുവർഷം ​ആരംഭിക്കുന്നതിൻ്റെ ആഘോഷമാണ് റോഷ് ഹഷാന. യഹൂദ കലണ്ടറിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണിത്. കഴിഞ്ഞ ഒരു വർഷമായി ആയിരക്കണക്കിന് ആളുകളുടെ ജീവനാണ് ഗാസയിൽ പൊലിഞ്ഞത്. ഈ വേളയിലാണ് ആഘോഷം നടക്കുന്നത്. പ്രതിരോധം, സൈബർ സുരക്ഷ, കൃഷി, നവീകരണം എന്നീ മേഖലകളിൽ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സഹകരണം സമീപ വർഷങ്ങളിൽ വളരെ ശക്തമാണ്.