AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE Crypto Tax: യുഎഇയുടെ ക്രിപ്‌റ്റോ നികുതി നിയമങ്ങള്‍; അറിഞ്ഞിരിക്കേണ്ടതെല്ലാം

Crypto Investment Tax UAE: ക്രിപ്‌റ്റോ-അസറ്റ് റിപ്പോര്‍ട്ടിങ് ഫ്രെയിംവര്‍ക്കിന് കീഴില്‍ രാജ്യത്തെ ധനകാര്യമന്ത്രാലയം പുതിയ നിയമങ്ങള്‍ ആവിഷ്‌കരിച്ചു. ക്രിപ്‌റ്റോ മേഖലയെ കൂടുതല്‍ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതും നിക്ഷേപ സൗഹൃദവുമാക്കി മാറ്റുകയുമാണ് നിയമ ലക്ഷ്യങ്ങള്‍.

UAE Crypto Tax: യുഎഇയുടെ ക്രിപ്‌റ്റോ നികുതി നിയമങ്ങള്‍; അറിഞ്ഞിരിക്കേണ്ടതെല്ലാം
പ്രതീകാത്മക ചിത്രം Image Credit source: d3sign/Moment/Getty Images
Shiji M K
Shiji M K | Published: 22 Sep 2025 | 05:10 PM

ഡിജിറ്റല്‍ ആസ്തികളുടെ നികുതി നിയന്ത്രിക്കുന്നതിനായി പുതിയ ക്രിപ്‌റ്റോ നികുതി നിയമങ്ങള്‍ അവതരിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്. ക്രിപ്‌റ്റോ-അസറ്റ് റിപ്പോര്‍ട്ടിങ് ഫ്രെയിംവര്‍ക്കിന് കീഴില്‍ രാജ്യത്തെ ധനകാര്യമന്ത്രാലയം പുതിയ നിയമങ്ങള്‍ ആവിഷ്‌കരിച്ചു. ക്രിപ്‌റ്റോ മേഖലയെ കൂടുതല്‍ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതും നിക്ഷേപ സൗഹൃദവുമാക്കി മാറ്റുകയുമാണ് നിയമ ലക്ഷ്യങ്ങള്‍.

യുഎഇ ക്രിപ്‌റ്റോ ടാക്‌സ് റിപ്പോര്‍ട്ടിങ്

പുതിയ നിയമത്തിന് കീഴില്‍ എക്‌സ്‌ചേഞ്ചുകള്‍, ബ്രോക്കര്‍മാര്‍, കസ്‌റ്റോഡിയന്മാര്‍, വാലറ്റ് ദാതാക്കള്‍ എന്നിവയുള്‍പ്പെടെ ക്രിപ്‌റ്റോ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ പറയുന്നത് അനുസരിച്ചുള്ള ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും വേണം.

  • ബിറ്റ്‌കോയിന്‍, എതെറിയം, എന്‍എഫ്ടികള്‍, മറ്റ് ഡിജിറ്റല്‍ അസറ്റുകള്‍ എന്നിവ വാങ്ങുന്നതും വില്‍ക്കുന്നതും കൈമാറ്റം ചെയ്യുന്നതും.
  • അക്കൗണ്ട് ബാലന്‍സും ഇടപാട് ചരിത്രങ്ങളും
  • ഉപഭോക്തൃ തിരിച്ചറിയല്‍ രേഖകളും മറ്റ് തെളിവുകളും

എന്നിങ്ങനെയുള്ള വിവരങ്ങള്‍ കൈമാറണം. സുരക്ഷിതവും സുതാര്യവുമായ നടപടിക്രമങ്ങള്‍ സൃഷ്ടിക്കുക, നികുതി വെട്ടിപ്പ് തടയുക, നിക്ഷേപകരെ സംരക്ഷിക്കുന്നതാണ് എന്നതാണ് ഇവയുടെ ലക്ഷ്യം.

നികുതി എങ്ങനെ ലാഭിക്കാം?

1. ക്രിപ്‌റ്റോ-അസറ്റ് റിപ്പോര്‍ട്ടിങ് ഫ്രെയിംവര്‍ക്ക് കാര്യങ്ങള്‍ മെച്ചപ്പെടുത്തുമെങ്കിലും നിക്ഷേപകര്‍ക്ക് സ്മാര്‍ട്ടായി പ്ലാന്‍ ചെയ്ത് അവരുടെ ക്രിപ്‌റ്റോ നികുതി ബാധ്യത കൈകാര്യം ചെയ്യാനാകും. അതിനായി എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.

2. വാങ്ങള്‍ വിലകള്‍, വില്‍പന തീയതികള്‍, ഇടപാട് ഫീസ് എന്നിവ ട്രാക്ക് ചെയ്യുക. ഇവയുടെയെല്ലാം രേഖകള്‍ സൂക്ഷിക്കുന്നത് നേട്ടങ്ങളോ നഷ്ടങ്ങളോ കണക്കാക്കാന്‍ സഹായിക്കുന്നു.

3. യുഎഇ മൂലധനനേട്ട സ്‌റ്റൈല്‍ റിപ്പോര്‍ട്ടിങ് സ്വീകരിക്കുകയാണെങ്കില്‍ മറ്റ് ടോക്കണുകളില്‍ നിന്നുള്ള നഷ്ടങ്ങള്‍ നികുതി ലാഭം നികത്തിയേക്കാം.

Also Read: H1B Visa: ഇന്ത്യക്കാരെ വരവേറ്റ് ഗള്‍ഫ്; എന്തുകൊണ്ട് മികച്ച ഓപ്ഷനാകുന്നു

4. ദീര്‍ഘകാല ഹോള്‍ഡിങുകള്‍ നികുതി ലാഭിക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കും.

5. യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്ലാറ്റ്‌ഫോമുകള്‍ കംപ്ലയിന്റ് ഫയലിങ് എളുപ്പമാക്കുകയും ഓഡിറ്റ് അപകട സാധ്യത കുറയ്ക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ടുകള്‍ വാഗ്ദാനം ചെയ്യുന്നു.

6. ലൈസന്‍സുള്ള നികുതി ഉപദേഷ്ടാവിനെ സമീപിക്കുന്നത് നികുതി എക്‌സ്‌പോഷര്‍ കുറയ്ക്കുന്നതിനും നിക്ഷേപങ്ങള്‍ ക്രമീകരിക്കുന്നതിനും സഹായിക്കും.