AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pope Francis Health Condition: മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഓക്‌സിജന്‍ മാസ്‌കില്ലാതെ ശ്വാസമെടുത്തു

Pope Francis Health Condition Updates: കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ക്രൂശിത രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. വെളുത്ത മേലങ്കിയും പര്‍പ്പിള്‍ ഷാളും ധരിച്ച് വീല്‍ചെയറില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുന്ന മാര്‍പാപ്പയുടെ ചിത്രമായിരുന്നു അത്.

Pope Francis Health Condition: മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഓക്‌സിജന്‍ മാസ്‌കില്ലാതെ ശ്വാസമെടുത്തു
ഫ്രാൻസിസ് മാർപാപ്പImage Credit source: PTI
Shiji M K
Shiji M K | Published: 20 Mar 2025 | 07:50 AM

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. ഓക്‌സിജന്‍ മാസ്‌കിന്റെ സപ്പോര്‍ട്ടില്ലാതെ അദ്ദേഹം ശ്വസിക്കാന്‍ തുടങ്ങിയതായി വത്തിക്കാന്‍ അറിയിച്ചു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ക്രൂശിത രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. വെളുത്ത മേലങ്കിയും പര്‍പ്പിള്‍ ഷാളും ധരിച്ച് വീല്‍ചെയറില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുന്ന മാര്‍പാപ്പയുടെ ചിത്രമായിരുന്നു അത്.

ഫെബ്രുവരി 14നായിരുന്നു ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ മാര്‍പ്പാപ്പയെ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു എങ്കിലും ഇപ്പോള്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.

തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയെന്ന് പറഞ്ഞുകൊണ്ടുള്ള മാര്‍പാപ്പയുടെ ഓഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന രാത്രി പ്രാര്‍ത്ഥനയ്ക്കിടെയായിരുന്നു മാര്‍പ്പാപ്പയുടെ ശബ്ദസന്ദേശം കേള്‍പ്പിച്ചത്.

Also Read: Pope Francis Health: മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരം; വെൻ്റിലേറ്ററിലേക്ക് മാറ്റി

മാര്‍പ്പാപ്പയ്ക്ക് നിലവില്‍ ശ്വാസതടസമില്ലെന്ന് വത്തിക്കാനും വ്യക്തമാക്കി. എങ്കിലും ആരോഗ്യനില പൂര്‍ണമായും വീണ്ടെടുക്കുന്നത് വരെ ആശുപത്രിയില്‍ തുടരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.