AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Republic of Verdis: 400 ആളുകൾ, മന്ത്രിസഭയും കറൻസിയും; സ്വന്തമായൊരു രാജ്യം സൃഷ്ടിച്ച് യുവാവ്

Republic of Verdis: സെർബിയയ്ക്കും ക്രൊയേഷ്യയ്ക്കും ഇടയിലുള്ള ഇടയിലുള്ള ഡാന്യൂബ് നദിക്കരയിലുള്ള 125 ഏക്കർ വിസ്തൃതിയുള്ള തർക്ക വനത്തിനുള്ളിലാണ ഈ് 20 കാരന്റെ 'രാജ്യം'.

Republic of Verdis: 400 ആളുകൾ, മന്ത്രിസഭയും കറൻസിയും; സ്വന്തമായൊരു രാജ്യം സൃഷ്ടിച്ച് യുവാവ്
Republic Of VerdisImage Credit source: X
nithya
Nithya Vinu | Published: 07 Aug 2025 11:57 AM

ലോകത്താകെ 195 രാജ്യങ്ങളാണുള്ളത്. എന്നാൽ ഇപ്പോഴിതാ, സ്വന്താമായൊരു രാജ്യം സൃഷ്ടിച്ച് വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ് ഒരു ഇരുപതുകാരൻ. അതും ജനങ്ങളും മന്ത്രിസഭയും കറൻസിയുമൊക്കെ ഉള്ളൊരു കുഞ്ഞ് രാജ്യം.

റിപ്പബ്ലിക്ക് ഓഫ് വെർഡിസ് എന്ന് പേരിട്ടിരിക്കുന്ന രാജ്യത്തെ പ്രസിഡന്റായി വിലസുന്നത് ഓസ്ട്രേലിയക്കാരനായ ഡാനിയേൽ ജാക്‌സൺ എന്ന വ്യക്തിയാണ്. സെർബിയയ്ക്കും ക്രൊയേഷ്യയ്ക്കും ഇടയിലുള്ള ഇടയിലുള്ള ഡാന്യൂബ് നദിക്കരയിലുള്ള 125 ഏക്കർ വിസ്തൃതിയുള്ള തർക്ക വനത്തിനുള്ളിലാണ ഈ് 20 കാരന്റെ ‘രാജ്യം’.

ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ഈ രജ്യത്തിന് സ്വന്തമായൊരു പതാകയും കറൻസിയും മന്ത്രിസഭയും 400 ഓളം പൗരന്മാരുമുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം കാരണം ഈ ഭൂമിക്ക് അവകാശകളില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 2019 മെയ് 30 നാണ് ഡാനിയൽ ജാക്ക്‌സൺ ഇത് സ്ഥാപിച്ചത്.

‘എനിക്ക് 14 വയസ്സുള്ളപ്പോൾ ഉണ്ടായ ഒരു ആശയമായിരുന്നു വെർഡിസ്, ആദ്യം കുറച്ച് സുഹൃത്തുക്കളെ വെച്ചുള്ള ഒരു പരീക്ഷണം മാത്രമായിരുന്നു’ എന്ന് ജാക്സൺ പറയുന്നു. ഒരു ഡിജിറ്റൽ ഡിസൈനറായ ജാക്‌സൺ, ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ റോബ്‌ലോക്‌സിൽ വെർച്വൽ ലോകങ്ങൾ സൃഷ്ടിക്കുന്നതിൽ വിദഗ്ധനാണ്.

ഭാഷ, കറൻസി

ജാക്‌സൺ പറയുന്നതനുസരിച്ച്, ഫ്രീ റിപ്പബ്ലിക് ഓഫ് വെർഡിസിന് മൂന്ന് ഔദ്യോഗിക ഭാഷകളുണ്ട് – ഇംഗ്ലീഷ്, ക്രൊയേഷ്യൻ, സെർബിയൻ. കൂടാതെ, അവർ ഔദ്യോഗിക കറൻസിയായി യൂറോയും ഉപയോഗിക്കുന്നു. ക്രൊയേഷ്യയിലെ ഒസിജെക്കിൽ നിന്ന് ബോട്ട് വഴി മാത്രമേ ഫ്രീ റിപ്പബ്ലിക് ഓഫ് വെർഡിസിൽ എത്താൻ കഴിയൂ.

 

പ്രതിരോധം

ഫ്രീ റിപ്പബ്ലിക് ഓഫ് വെർഡിസിന് ക്രൊയേഷ്യൻ അധികൃതരിൽ നിന്ന് ചെറുത്തുനിൽപ്പ് നേരിട്ടതായി ജാക്സൺ പറയുന്നു. 2023 ഒക്ടോബറിൽ, ക്രൊയേഷ്യൻ പൊലീസ് ജാക്‌സണെയും ഫ്രീ റിപ്പബ്ലിക് ഓഫ് വെർഡിസിലെ മറ്റ് കുടിയേറ്റക്കാരെയും കസ്റ്റഡിയിലെടുത്തു. അവരെ നാടുകടത്തുകയും എല്ലാവർക്കും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

ക്രൊയേഷ്യൻ അധികാരികളുടെ എതിർപ്പ് നേരിടേണ്ടി വന്നിട്ടും, ഒരു ദിവസം താൻ ഫ്രീ റിപ്പബ്ലിക് ഓഫ് വെർഡിസിലേക്ക് മടങ്ങിവരുമെന്ന് ജാക്സൺ പ്രതീക്ഷിക്കുന്നു. അധികാരത്തിൽ “താൽപ്പര്യമില്ലാത്ത”തിനാൽ, തന്റെ സ്ഥാനത്ത് നിന്ന് പിന്മാറി ഒരു തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പറയുന്നു.