AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Baba Vanga : സ്വർ​​ഗത്തിൽ നിന്നും ഭൂമിയിൽ നിന്നും അ​ഗ്നി ഉയരും… വീണ്ടും ചർച്ചയാകുന്നു ബാബ വാം​ഗെയുടെ വാക്കുകൾ

Baba Vanga predicted a double fire rising: അഗ്നിയെ പറ്റി പറഞ്ഞത് ഒന്നുകിൽ കാട്ടുതീ അല്ലെങ്കിൽ അഗ്നിപർവ്വത സ്ഫോടനം എന്നിങ്ങനെ ആവാം എന്നാണ് ചിലർ കരുതുന്നത്. എന്നാൽ മറ്റുചിലരാകട്ടെ ഒരു ഉൽക്ക ഭൂമിയിൽ പതിച്ചേക്കാം എന്ന് ആവാം പ്രവചനത്തിൽ ഉള്ളത് എന്ന് വിശ്വസിക്കുന്നു.

Baba Vanga : സ്വർ​​ഗത്തിൽ നിന്നും ഭൂമിയിൽ നിന്നും അ​ഗ്നി ഉയരും… വീണ്ടും ചർച്ചയാകുന്നു ബാബ വാം​ഗെയുടെ വാക്കുകൾ
Baba Vanga PredictionImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 07 Aug 2025 14:13 PM

ന്യൂഡൽഹി: പ്രവചനങ്ങളിലൂടെ ലോകത്തെ ഞെട്ടിച്ച ബൾഗേറിയൻ മിസ്റ്റിക് ബാബ വാംഗയുടെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു. ബാബാ വാംഗയുടേതായി പറയപ്പെടുന്ന ഭയാനകമായ പ്രവചനം വലിയ ഊഹാപോഹങ്ങൾക്ക് വഴി വച്ചിരിക്കുകയാണ് ഇപ്പോൾ. സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിൽ നിന്നും ഒരേ പോലെ ഇരട്ട തീ ഉയരും എന്ന വാക്കുകളാണ് ഇതിൽ പ്രധാനം. ഈ വർഷം ആഗസ്റ്റിൽ ഇത് സംഭവിക്കും എന്നാണ് മുന്നറിയിപ്പിലുള്ളത്.

ബാബ വാംഗെയുടെ പ്രവചനങ്ങൾ എന്നും ലോകശ്രദ്ധ ആകർഷിക്കുന്നതാണ്. 1996 ഇവർ മരിച്ചു പോയെങ്കിലും പ്രവചനങ്ങളിലൂടെ അവരിന്നും ജീവിക്കുകയാണ്. അവരുടെ പുതിയ പ്രവചനം അനുസരിച്ച് 2025 ഓഗസ്റ്റിൽ ആകാശത്തുനിന്നും ഭൂമിയിൽ നിന്നും ഒരേസമയം അഗ്നി ഉയരും എന്നും മനുഷ്യർക്ക് ആവശ്യമില്ലാത്ത ചില അറിവുകൾ ആഗസ്റ്റിൽ ലഭിക്കുമെന്നും പറയുന്നു.

Also Read: Donald Trump: ട്രംപ് പണി പറ്റിച്ചു, ഇന്ത്യയ്ക്ക് മേല്‍ താരിഫ് കുത്തനെ കൂട്ടി, ഇത്തവണ വര്‍ധിപ്പിച്ചത് ഇത്രയും

അഗ്നിയെ പറ്റി പറഞ്ഞത് ഒന്നുകിൽ കാട്ടുതീ അല്ലെങ്കിൽ അഗ്നിപർവ്വത സ്ഫോടനം എന്നിങ്ങനെ ആവാം എന്നാണ് ചിലർ കരുതുന്നത്. എന്നാൽ മറ്റുചിലരാകട്ടെ ഒരു ഉൽക്ക ഭൂമിയിൽ പതിച്ചേക്കാം എന്ന് ആവാം പ്രവചനത്തിൽ ഉള്ളത് എന്ന് വിശ്വസിക്കുന്നു. തുറന്നത് അടയ്ക്കാൻ കഴിയില്ല എന്ന് മുന്നറിയിപ്പും ഇതിനോടൊപ്പം ഉണ്ട്.
ഇത് ശാസ്ത്രത്തിലെ പുതിയ കണ്ടുപിടുത്തത്തെക്കുറിച്ച് നിർമ്മിത ബുദ്ധിയെക്കുറിച്ച് ആകാമെന്നും കരുതപ്പെടുന്നു. മറ്റൊന്നു പറഞ്ഞിരിക്കുന്നത് ഒറ്റക്കെട്ടായി നിന്ന് കൈകൾ രണ്ടായി പിരിയും എന്നതാണ്. ഇത് നാറ്റോ യൂറോപ്യൻ യൂണിയൻ പോലെയുള്ള സംഘടനകളിൽ ചില രാജ്യങ്ങൾ പിരിഞ്ഞു പോകാനുള്ള സാധ്യതയെയാണ് സൂചിപ്പിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്. 2025ൽ കൂടുതൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമെന്നും യൂറോപ്പിലെ ജനസംഖ്യ കുറയും എന്നും അന്യഗ്രഹ ജീവികളുമായി ബന്ധം ഉണ്ടാകുമെന്നും പ്രവചനം ഉണ്ട്.