AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dubai: ദുബായിലെ പാർക്കിങ് സ്പേസുകൾ നവീകരിക്കുന്നു; ഔദ്യോഗിക വിശദീകരണവുമായി ആർടിഎ

Dubai Parking Space Renovation: ദുബായിലെ പാർക്കിങ് സ്പേസുകൾ നവീകരിക്കുകയാണെന്ന പ്രഖ്യാപനവുമായി ആർടിഎ.എമിറേറ്റിലെ മൂന്ന് പാർക്കിങ് സ്പേസുകളാണ് നവീകരിക്കുക.

Dubai: ദുബായിലെ പാർക്കിങ് സ്പേസുകൾ നവീകരിക്കുന്നു; ഔദ്യോഗിക വിശദീകരണവുമായി ആർടിഎ
പ്രതീകാത്മക ചിത്രംImage Credit source: Unsplash
abdul-basith
Abdul Basith | Published: 01 Jun 2025 08:10 AM

ദുബായിലെ പാർക്കിങ് സ്പേസുകൾ നവീകരിക്കുകയാണെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. മെയ് 31 ശനിയാഴ്ചയാണ് ആർടിഎ ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലെ വിവിധ ഇടങ്ങളിൽ പ്രധാനപ്പെട്ട പാർക്കിങ് സ്പേസുകളൊക്കെ നവീകരിക്കുമെന്ന് ആർടിഎ അറിയിച്ചു.

ദുബായിലെ മൂന്നിടങ്ങളിലെ പാർക്കിങ് സ്പേസുകൾ സവീകരിച്ച് സൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. അൽ റിഗ്ഗ, അൽ സബ്ഖ, അൽ സൂഖ് അൽ കബീർ എന്നിവിടങ്ങളിലെ പാർക്കിങ് സ്പേസുകളാവും നവീകരിക്കുക. നവീകരണം നടക്കുന്ന സമയത്ത് പൊതുജനങ്ങൾ മറ്റ് പൊതു പാർക്കിങ് സ്പേസുകൾ ഉപയോഗിക്കണമെന്ന് ആർടിഎ അറിയിച്ചു. തങ്ങളുടെ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ആർടിഎയുടെ പ്രഖ്യാപനം.

‘നവീകരണം നടക്കുന്ന സമയത്ത് കൂടുതൽ സൗകര്യപ്രദമായ യാത്രയ്ക്കായി പൊതുഗതാഗതം ഉപയോഗിക്കാൻ ഞങ്ങൾ താത്പര്യപ്പെടുന്നു. ലക്ഷ്യത്തിൽ തടസങ്ങളില്ലാതെ എത്തിപ്പെടാൻ ഇതാണ് ഏറ്റവും നല്ല മാർഗം. മെട്രോ, ബസ്, ടാക്സി തുടങ്ങി എല്ലാ തരം പൊതുഗതാഗത മാർഗങ്ങളും ഇതിനായി ഉപയോഗിക്കാം.’- ആർടിഎ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

യുഎഇയിലെ ബലിപെരുന്നാൾ
യുഎഇയിൽ ബലിപെരുന്നാൾ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സ്വകാര്യമേഖലയിലെയും സർക്കാർ മേഖലയിലെയും ജീവനക്കാർക്ക് നാല് ദിവസത്തെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. യുഎഇ ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറാറ്റിസേഷൻ മന്ത്രാലമാണ് ഇക്കാര്യം അറിയിച്ചത്. ദുൽ ഹജ്ജ് 9 മുതൽ 12 വരെയാണ് അവധി. അതായത് ജൂൺ അഞ്ച്, വ്യാഴാഴ്ച മുതൽ ജൂൺ എട്ട്, ഞായറാഴ്ച വരെ അവധിയായിരിക്കും. ജൂൺ 9, തിങ്കളാഴ്ച മുതൽ ഓഫീസുകൾ പ്രവർത്തിച്ചുതുടങ്ങും. ദുൽ ഹജ്ജ് 10ന്, അതായത് ജൂൺ ആറ്, വെള്ളിയാഴ്ചയാണ് അറബ് രാജ്യങ്ങളിൽ ബലിപെരുന്നാൾ. ജൂൺ അഞ്ചിന് അറഫാദിനം.