Aid Delivery Point Israel Attack: സഹായവിതരണ കേന്ദ്രത്തിന് നേരെ ഇസ്രായേല്‍ ആക്രമണം; വെടിനിര്‍ത്തലിനായി പുതിയ ആവശ്യങ്ങളുമായി ഹമാസ്
Israeli Attack In Aid Delivery Point: സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധിയാളുകള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതിന് പിന്നാലെ നെറ്റ്‌സരിം ഇടനാഴിയിലും ഇസ്രായേല്‍ ആക്രമണം നടത്തിയതായാണ് വിവരം.
ഗാസ സിറ്റി: തെക്കന്‍ ഗാസയിലെ റഫയില്‍ പ്രവര്‍ത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേന്റെ സഹായവിതരണ കേന്ദ്രത്തിന് നേരെ ഇസ്രായേല്‍ ആക്രമണം. സഹായത്തിനായി തടിച്ചുകൂടിയ ആയിരകണക്കിന് പലസ്തീനികളെ ലക്ഷ്യമാക്കിയാണ് ആക്രമണമുണ്ടായത്. 30 ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധിയാളുകള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതിന് പിന്നാലെ നെറ്റ്‌സരിം ഇടനാഴിയിലും ഇസ്രായേല്‍ ആക്രമണം നടത്തിയതായാണ് വിവരം.
രണ്ട് ദിവസങ്ങള്‍ക്കും മുമ്പും ഇസ്രായേല്‍ സമാനമായ രീതിയില്‍ ആക്രമണം നടത്തിയിരുന്നു. ഗസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ മറ്റൊരു സഹായവിതരണ കേന്ദ്രത്തിന് നേരെയായിരുന്നു ആ ആക്രമണം. അതില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.




അതേസമയം, വെടിനിര്‍ത്തല്‍ കരാറിനായി ഹമാസ് പുതിയ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചതായാണ് വിവരം. 60 ദിവസത്തെ വെടിനിര്‍ത്തല്‍ വേണമെന്നും തടവിലാക്കപ്പെട്ട 58 ഇസ്രായേല്‍ ബന്ദികളില്‍ 28 പേരെ 1,200 ലധികം പലസ്തീനില്‍ തടവുകാര്‍ക്ക് പകരം കൈമാറല്‍, എന്‍ക്ലേവിലേക്ക് മാനുഷിക സഹായം ഉറപ്പാക്കുക എന്നിങ്ങനെ നീളുന്നു നിര്‍ദേശങ്ങള്‍.
ജയിലിലുകളില്‍ കഴിയുന്ന പലസ്തീന്‍ ബന്ദികള്‍ക്ക് പകരമായി 10 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനും മരിച്ച 18 ബന്ദികളുടെ മൃതദേഹങ്ങള്‍ കൈമാറാനും തയാറാണെന്നും ഹമാസ് അറിയിച്ചു.
Also Read: Iran Uranium Stockpile: യുറേനിയം ശേഖരം വര്‍ധിപ്പിച്ച് ഇറാന്‍; മുന്നറിയിപ്പുമായി യുഎന്‍ ആണവ ഏജന്‍സി
ഇതിനു പകരമായി, ജീവപര്യന്തം തടവ് അനുഭവിക്കുന്ന 125 പലസ്തീനികളെയും 2023 ഒക്ടോബര്‍ 7 ന് യുദ്ധം ആരംഭിച്ചതിനുശേഷം തടവിലാക്കപ്പെട്ട 1,111 ഗസക്കാരെയും, 180 പലസ്തീനികളുടെ മൃതദേഹങ്ങളും ഇസ്രായേല്‍ വിട്ടയക്കുമെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ യുദ്ധം അവസാനിപ്പിക്കണമെന്നും ഗസയില്‍ നിന്ന് ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടെങ്കിലും ഇത് ഇസ്രായേല്‍ നിരസിച്ചതായാണ് വിവരം.