AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tsunami: അതിതീവ്ര ഭൂചലനം; ഹവായ്, കാലിഫോർണിയ, വാഷിംഗ്ടൺ എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ്

US Tsunami Warning: ഹവായ്, കാലിഫോർണിയ, വാഷിംഗ്ടൺ എന്നിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യാപ്തി എത്ര വലുതായിരിക്കുമെന്ന് വ്യക്തമല്ലെങ്കിലും, സുനാമി ആഞ്ഞടിക്കാൻ സാധ്യതയുള്ള ഏകദേശ സമയങ്ങൾ അധികൃത‍ർ പങ്ക് വച്ചിട്ടുണ്ട്.

Tsunami: അതിതീവ്ര ഭൂചലനം; ഹവായ്, കാലിഫോർണിയ, വാഷിംഗ്ടൺ എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 30 Jul 2025 11:56 AM

റഷ്യൻ തീരത്ത് 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് പസഫിക് മേഖലയിൽ സുനാമി മുന്നറിയിപ്പ്. ഹവായ്, കാലിഫോർണിയ, വാഷിംഗ്ടൺ എന്നിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യാപ്തി എത്ര വലുതായിരിക്കുമെന്ന് വ്യക്തമല്ലെങ്കിലും, സുനാമി ആഞ്ഞടിക്കാൻ സാധ്യതയുള്ള ഏകദേശ സമയങ്ങൾ അധികൃത‍ർ പങ്ക് വച്ചിട്ടുണ്ട്.

പസഫിക് സമുദ്രത്തിൽ ഉണ്ടായ ഭൂകമ്പത്തെത്തുടർന്ന്, ഹവായിയിൽ താമസിക്കുന്നവർക്ക് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അലാസ്കയിലും അമേരിക്കയുടെ പസഫിക് തീരത്തും സുനാമി നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ജപ്പാനും ഈ വഴിയിൽ ഉണ്ട്, എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

ALSO READ: റഷ്യയിൽ വമ്പൻ ഭൂചലനം; സുനാമിയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

അലാസ്കയിൽ ഇന്ത്യൻ സമയം പുലർച്ചെ 10:15 മുതൽ പുലർച്ചെ 11:25 വരെ സുനാമി എത്തുമെന്നാണ് പ്രവചനം. ഹവായിയിൽ, ഏകദേശം 1:15 am ET (11:25 am IST), വാഷിംഗ്ടണിലും ഒറിഗോണിലും പുലർച്ചെ 2:35 നും ET 2:55 നും (IST 12:05 am-12:25 pm) വടക്കൻ കാലിഫോർണിയയിൽ പുലർച്ചെ 2:50 ET (ഉച്ചയ്ക്ക് 12:20), സാൻ ഫ്രാൻസിസ്കോ ഉൾക്കടലിൽ 3:40 ET (ഉച്ചയ്ക്ക് 1:10), തെക്കൻ കാലിഫോർണിയ തീരപ്രദേശങ്ങളിൽ ഏകദേശം പുലർച്ചെ 4 ET (ഉച്ചയ്ക്ക് 1:30) ന് സുനാമി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

സാൻ ഫ്രാൻസിസ്കോയിലെയും കാലിഫോർണിയയിലെയും യുഎസിന്റെ വെസ്റ്റ് കോസ്റ്റിലെ മറ്റ് സംസ്ഥാനങ്ങളിലെയും ഇന്ത്യക്കാരോട് തീരപ്രദേശങ്ങൾ ഒഴിവാക്കാനും, സുനാമി മുന്നറിയിപ്പ് നൽകിയാൽ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറാനും, പ്രാദേശിക മുന്നറിയിപ്പുകൾ പാലിക്കാനും, അടിയന്തര സാഹചര്യങ്ങൾക്ക് തയ്യാറെടുക്കാനും നിർദ്ദേശിച്ചു.