AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: തീര്‍ക്കാന്‍ വന്ന മുതലയെ ‘കണ്ടം വഴി ഓടിച്ച്’ സീബ്ര, വീഡിയോ വൈറല്‍

Zebra escapes crocodile attack: സീബ്ര മരണത്തില്‍ നിന്നു രക്ഷപ്പെടാന്‍ അവസാനവട്ട ശ്രമം നടത്തി. മുതലയുടെ വായില്‍ തിരികെ കടിച്ചായിരുന്നു സീബ്രയുടെ പ്രതിരോധം. ഈ ചെറുത്തുനില്‍പ് ഫലം കണ്ടു. സീബ്രയുടെ തിരിച്ചടിയില്‍ ഒന്നും ചെയ്യാനാകാതെ മുതല പതറി

Viral News: തീര്‍ക്കാന്‍ വന്ന മുതലയെ ‘കണ്ടം വഴി ഓടിച്ച്’ സീബ്ര, വീഡിയോ വൈറല്‍
സീബ്രയുടെ ചെറുത്തുനില്‍പ്‌ Image Credit source: x.com/AMAZlNGNATURE
jayadevan-am
Jayadevan AM | Published: 30 Jul 2025 14:29 PM

ബുദ്ധിയും ആത്മധൈര്യവും പല അപകടങ്ങളില്‍ നിന്നു നമ്മെ കര കയറ്റും. മുതലയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഈ സീബ്ര മനുഷ്യനും ഒരു പാഠമാണ്. അപായപ്പെടുത്താന്‍ വന്ന മുതലയെ തിരിച്ച് ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു സീബ്ര. എവിടെയാണ് ഇത് നടന്നതെന്ന് വ്യക്തമല്ല. എന്നാല്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു പുഴയില്‍ വെച്ചാണ് സീബ്രയെ അപായപ്പെടുത്താന്‍ മുതലയെത്തിയത്.

അപകടം മുന്നില്‍ക്കണ്ട സീബ്ര മരണത്തില്‍ നിന്നു രക്ഷപ്പെടാന്‍ അവസാനവട്ട ശ്രമം നടത്തി. മുതലയുടെ വായില്‍ തിരികെ കടിച്ചായിരുന്നു സീബ്രയുടെ പ്രതിരോധം. ഈ ചെറുത്തുനില്‍പ് ഫലം കണ്ടു. സീബ്രയുടെ തിരിച്ചടിയില്‍ ഒന്നും ചെയ്യാനാകാതെ മുതല പതറി. ഈ തക്കം മുതലാക്കി സീബ്ര നദിയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഈ സമയം മറ്റ് മുതലകളും ആക്രമിക്കാന്‍ എത്തിയിരുന്നെങ്കിലും ഇതിനകം സീബ്ര പുഴയ്ക്ക് പുറത്തു കടന്നിരുന്നു.

Read Also: Universe: പ്രപഞ്ചം അവസാനത്തിലേക്കോ? വെളിപ്പെടുത്തലുമായി ശാസ്ത്രലോകം

നേച്ചര്‍ ഈസ് അമേസിങ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഉടന്‍ തന്നെ സംഭവം വൈറലായി. നിരവധി പേരാണ് സീബ്രയുടെ പോരാട്ടവീര്യത്തെ പ്രശംസിച്ച് കമന്റ് ചെയ്തിരിക്കുന്നത്. മനോബലം കൈവിടാതെ സീബ്ര നടത്തിയ ചെറുത്തുനില്‍പ് മനുഷ്യനും ഒരു പാഠമാകട്ടേയെന്നായിരുന്നു പലരുടെയും കമന്റ്.