Vladimir Putin India Visit : കമാണ്ടോകളും, സ്നൈപ്പറുകളും ഡ്രോണുകളും: പുട്ടിൻ എത്തുമ്പോൾ ഈച്ച പോലും പറക്കില്ല
Russian President Vladimir Putin India Visit Security : ഇന്ത്യയിലെ സുരക്ഷ സംവിധാനങ്ങൾ വിലയിരുത്താൻ റഷ്യയിൽ നിന്നുള്ള പ്രത്യേക സംഘം കഴിഞ്ഞ ദിവസം തന്നെ ഡൽഹിയിലെത്തിയിരുന്നു. നാല് ഡസനോളം സുരക്ഷ ഉദ്യോഗസ്ഥരെത്തിയാണ് വ്ലാഡിമിർ പുട്ടിൻ്റെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തിയത്.
ന്യൂ ഡൽഹി : 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിൻ് നാളെ ഡിസംബർ നാലിന് ന്യൂ ഡൽഹിയിൽ എത്തി ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരം നാളെ വൈകിട്ടോടെയാണ് റഷ്യൻ പ്രസിഡൻ്റ് ഡൽഹിയിൽ വിമാനമിറങ്ങുക. ഡൽഹിയിൽ എത്തി ചേരുന്ന വ്ലാഡിമിർ പുട്ടിന് കന്ന സുരക്ഷ സംവിധാനങ്ങളാണ് റഷ്യൻ പ്രസിഡെൻഷ്യൽ സെക്യൂരിറ്റി സർവീസും ഇന്ത്യയുടെ എൻഎസ്ജിയും ഒരിക്കിട്ടുള്ളത്. അതിനായി പ്രത്യേക കമാൻഡോകൾ തുടങ്ങി എഐ സംവിധാനങ്ങൾ വരിയാണ് ഒരുക്കിട്ടുള്ളത്. അവ എന്തെല്ലാമാണെന്ന് പരിശോധിക്കാം:
പുട്ടിനായി ഒരുക്കിട്ടുള്ള സുരക്ഷ സംവിധാനങ്ങൾ എല്ലാം വിലയിരുത്താൻ നാല് ഡെസനോളം റഷ്യൻ പ്രസിഡൻഷ്യൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയത്. ഡൽഹി പോലീസ്, എൻഎസ്ജിയുടെ ഉദ്യോഗസ്ഥർക്കൊപ്പമാണ് റഷ്യയിൽ നിന്നുമെത്തിയ പ്രത്യേക സുരക്ഷ സംഘം പുട്ടിൻ്റെ വാഹനവ്യൂഹം കടന്നുപോകുന്ന ഇടങ്ങളിൽ തീവ്രപരിശോധന നടത്തിയത്. പ്രത്യേക ഡ്രോണുകൾ ഉപയോഗിച്ച് കൺട്രോൾ റൂമും സജ്ജമാക്കിട്ടുണ്ട്. 24 മണിക്കൂറും ഈ സംഘത്തിൻ്റെ സുരക്ഷവലയത്തിലാകും റഷ്യൻ പ്രസിഡൻ്റിൻ്റെ യാത്ര. ഇവയ്ക്ക് പുറമെ സ്നൈപ്പർ നിരീക്ഷണവുമുണ്ടാകും. പുട്ടിൻ്റെ വാഹനവ്യൂഹം കടന്നുപോകുന്ന ഇടങ്ങളിൽ ജാമ്മറുകളും, എഐ സംവിധാനത്തിലൂടെയും ഫേഷ്യൽ റെക്കഗ്നൈസിങ് ക്യാമറയിലൂടെയും പ്രത്യേക നിരീക്ഷണമുണ്ടാകും.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൻ്റെ തലങ്ങളിലുള്ള സുരക്ഷ വലയമാണ് പുട്ടിൻ്റെ ഇന്ത്യ സന്ദർശനത്തിനായി ഒരുക്കിട്ടുള്ളത്. റഷ്യൻ പ്രസിഡൻ്റ് ഇന്ത്യയിൽ എത്തിയാൽ ഉടൻ ഈ സുരക്ഷക്രമീകരണങ്ങൾ ഓരോന്നായി സജീവമാകാൻ തുടങ്ങും. സുരക്ഷ വലയത്തിൻ്റെ പുറം തലങ്ങളിലാണ് എൻഎസ്ജിയും ഡൽഹി പോലീസും ചേർന്ന് പരിപാലിക്കുന്നത്. പുട്ടിനൊപ്പം നിന്ന് സുരക്ഷ ഒരുക്കുന്നതാണ് റഷ്യൻ പ്രസിഡെൻഷ്യൽ സെക്യൂരിറ്റി സംഘത്തിൻ്റെ ചുമതല. ഇവ കൂടാതെ പുട്ടിന് താമസിക്കുന്ന ഹോട്ടലിനും സന്ദർശിക്കാൻ പോകുന്ന സ്ഥലങ്ങളിൽ എല്ലാം പ്രത്യേകം സുരക്ഷ പരിശോധന നടത്തിട്ടുണ്ട്.
ട്രംപിനെ പോലും പുട്ടിനും പ്രത്യേക കാർ ഇന്ത്യയിൽ ഇറക്കി
പ്രത്യേക സുരക്ഷ സംവിധാനങ്ങൾ ഉള്ള ഒറുസ് സെനെറ്റ് എന്ന ആഢംബര ലിമോസിൻ കാറാണ് പുട്ടിൻ്റെ ഇന്ത്യ സന്ദർശനത്തിനായി റഷ്യയിൽ നിന്നുമെത്തിച്ചിരിക്കുന്നത്. നേരത്തെ ഈ വർഷം ചൈനയിലെ ഷാങ്ഹായിൽ നടന്ന ഉച്ചകോടിയിൽ പുട്ടിനൊപ്പം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ കാറിൽ യാത്ര ചെയ്തിരുന്നു. റഷ്യൻ കാർ നിർമാതാക്കളായ ഒറൂസ് മോട്ടോർസാണ് സെനെറ്റ് ലിമോസിൻ നിർമിച്ചിട്ടുള്ളത്. 2018ലാണ് സെനെറ്റ് കാർ റഷ്യൻ പ്രസിഡൻ്റിൻ്റെ ഔദ്യോഗിക വാഹനമാക്കി മാറ്റിയത്.
പൂട്ടിൻ്റെ ഇന്ത്യ സന്ദർശനം
നാളെ വൈകിട്ടോടെ ഡൽഹിയിൽ എത്തുന്ന റഷ്യൻ പ്രസിഡൻ്റ് അന്നേദിവസം രാത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അത്താഴം കഴിക്കും. ശേഷം അടുത്ത ദിവസം വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിൽ വെച്ച് വ്ലാഡിമിർ പുട്ടിന് ഔദ്യോഗിക സ്വീകരണം നൽകും. അന്നേദിവസം മഹാത്മ ഗാന്ധി സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്ന രാജ്ഘട്ട് സന്ദർശിക്കും. ശേഷം ഹൈദാരാബാദ് ഹൗസിൽ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ പുട്ടിൻ പങ്കെടുക്കും. തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കുന്ന വിരുന്നിലും റഷ്യൻ പ്രസിഡൻ്റ് പങ്കെടുക്കും.