India-Russia: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയോ? പ്രതികരിച്ച് മോസ്‌കോ; ട്രംപിന്റെ അവകാശവാദത്തില്‍ ‘ഒന്നുമില്ല’

India Russia Oil Import: എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയെന്ന് വിശ്വസിക്കാന്‍ ഒരു കാരണവുമില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം. എണ്ണ ഇടപാട് ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാണെന്നും, ആഗോള ഹൈഡ്രോകാർബൺ വിപണിയിൽ ഇത് സ്ഥിരത നിലനിര്‍ത്തുമെന്നും റഷ്യ.

India-Russia: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയോ? പ്രതികരിച്ച് മോസ്‌കോ; ട്രംപിന്റെ അവകാശവാദത്തില്‍ ഒന്നുമില്ല

നരേന്ദ്ര മോദി വ്‌ളാഡിമിർ പുടിനോടൊപ്പം

Published: 

19 Feb 2026 | 07:48 AM

മോസ്‌കോ: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയെന്ന് വിശ്വസിക്കാന്‍ ‘ഒരു കാരണവു’മില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം. എണ്ണ ഇടപാട് ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാണെന്നും, ആഗോള ഹൈഡ്രോകാർബൺ വിപണിയിൽ ഇത് സ്ഥിരത നിലനിര്‍ത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യ സമ്മതിച്ചെന്ന യുഎസിന്റെ അവകാശവാദത്തിന് പിന്നാലെയാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പ്രതിവാര പത്രസമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെയും അവകാശവാദങ്ങളിൽ പുതുമയൊന്നുമില്ലെന്നും അവര്‍ വിമര്‍ശിച്ചു.

Also Read: Russia Knife Attack: റഷ്യയില്‍ നടന്ന ആക്രമണത്തില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ അടുത്തിടെ നടത്തിയ ഫോൺ സംഭാഷണത്തെത്തുടർന്ന്, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 50% ൽ നിന്ന് 18% ആയി കുറയ്ക്കുന്നതായി യുഎസ് പ്രഖ്യാപിച്ചിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് മാർക്കോ റൂബിയോ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.

ഇന്ത്യ റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങില്ലെന്ന് സമ്മതിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ യുഎസിന്റെ ഈ അവകാശവാദം ഇന്ത്യ ഇതുവരെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യയും മറ്റ് രാജ്യങ്ങളും റഷ്യൻ എണ്ണ വാങ്ങുന്നത് തടയാൻ അമേരിക്ക ശ്രമിക്കുന്നതായി റഷ്യ നേരത്തെ ആരോപിച്ചിരുന്നു. താരിഫ്, ഉപരോധം തുടങ്ങിയ നിരവധി മാര്‍ഗങ്ങള്‍ യുഎസ് ഇതിനായി ഉപയോഗിക്കുന്നുവെന്നും റഷ്യ വിമര്‍ശിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
പ്രവാസികളുടെ ശ്രദ്ധയ്ക്ക്; റാസൽഖൈമയിലെ ഫ്ലെമിംഗോ ബീച്ചിൽ ബാർബീക്യൂവിന് കർശന നിരോധനം
മോദി-ഷീ കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് മനസ്സ് തുറന്ന് ചൈന; ‘ഭിന്നതകൾ പരിഹരിക്കും, ലക്ഷ്യം നല്ല അയൽപക്ക ബന്ധം’
അബുദാബിയിലെ പ്രധാന ഹൈവേയിലെ വേഗപരിധി കുറച്ചു; തിങ്കളാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ
യുക്രൈനിലേക്ക് യൂറോപ്യൻ സൈന്യത്തെ അയച്ചാൽ റഷ്യക്കെതിരെയുള്ള യുദ്ധമായി കണക്കാക്കും: മുന്നറിയിപ്പുമായി പുടിൻ
2027-ൽ പ്രവാസികളെ കാത്തിരിക്കുന്നത് നീണ്ട അവധികൾ; യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ അറിയൂ!
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ