Russian Oil: ഇന്ത്യയെ കൈവിടില്ല; ഊർജ പ്രതിസന്ധിയിൽ റഷ്യയുടെ നിർണായക പ്രഖ്യാപനം

Russia Supports India Amid Iran War, Key Move in Energy Trade: ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമുള്ള സാഹചര്യം ആഗോള ഊര്‍ജ വിതരണത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയ്ക്ക് ആവശ്യമായ ഊര്‍ജ വിഭവങ്ങള്‍ ഉറപ്പാക്കുന്നതില്‍ റഷ്യയുമായുള്ള വ്യാപാരം പ്രധാനപ്പെട്ടതാണെന്ന മോസ്‌കോയുടെ നിലപാട് പുറത്തുവരുന്നത്.

Russian Oil: ഇന്ത്യയെ കൈവിടില്ല; ഊർജ പ്രതിസന്ധിയിൽ റഷ്യയുടെ നിർണായക പ്രഖ്യാപനം

പ്രതീകാത്മക ചിത്രം

Published: 

24 Sep 2026 | 07:18 AM

മോസ്‌കോ: പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ഊര്‍ജ വിതരണത്തില്‍ വലിയ തടസങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യയെ സഹായിക്കുന്നത് റഷ്യയുമായുള്ള ഊര്‍ജ വ്യാപാരമാണെന്ന് മോസ്‌കോ. റഷ്യന്‍ ഉപവിദേശകാര്യ മന്ത്രി ആന്ദ്രേ റുഡെങ്കോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധവും ആഗോള ഊര്‍ജ വ്യാപാരത്തിലുണ്ടായ തടസങ്ങളും ഇന്ത്യയെ ബാധിക്കുന്നതിന്റെ ആഘാതം കുറയ്ക്കാന്‍ റഷ്യ നടത്തിയ ക്രമീകരണങ്ങള്‍ സഹായിച്ചുവെന്ന് റുഡെങ്കോ അഭിപ്രായപ്പെട്ടു. ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലും സുഹൃദ് രാജ്യങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന വിശ്വസനീയമായ ഊര്‍ജ കയറ്റുമതിക്കാരാണ് റഷ്യയെന്നാണ് അദ്ദേത്തിന്റെ പരാമര്‍ശം.

ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമുള്ള സാഹചര്യം ആഗോള ഊര്‍ജ വിതരണത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയ്ക്ക് ആവശ്യമായ ഊര്‍ജ വിഭവങ്ങള്‍ ഉറപ്പാക്കുന്നതില്‍ റഷ്യയുമായുള്ള വ്യാപാരം പ്രധാനപ്പെട്ടതാണെന്ന മോസ്‌കോയുടെ നിലപാട് പുറത്തുവരുന്നത്.

സെലന്‍സ്‌കിയ്ക്ക് മറുപടി

യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ പുതിയ പരാമര്‍ശത്തിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം വരുന്നത്. ഇന്ത്യയും ചൈനയും റഷ്യയുമായുള്ള ഊര്‍ജ വ്യാപാരം അവസാനിപ്പിച്ചാല്‍ റഷ്യയ്ക്ക് യുദ്ധം തുടരാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നാണ് സെലന്‍സ്‌കി വാള്‍ സ്ട്രീറ്റ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

റഷ്യന്‍ സമ്പദ്വ്യവസ്ഥ ഇന്ത്യ, ചൈന, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളുമായുള്ള ഊര്‍ജ വ്യാപാരത്തെ ആശ്രയിക്കുന്നുണ്ടെന്നായിരുന്നു സെലന്‍സ്‌കിയുടെ വാദം. ഈ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള ഊര്‍ജം വാങ്ങിക്കുന്നത് അവസാനിപ്പിച്ചാല്‍ യുക്രെയ്‌നില്‍ യുദ്ധം തുടരാനുള്ള റഷ്യയുടെ ശേഷിയെ ഇല്ലാതാകുമെന്നും സെലന്‍സ്‌കി പറഞ്ഞിരുന്നു.

Also Read: Russian Oil: റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയെ ശിക്ഷിക്കരുത്; ട്രംപിനോട് ജെപി മോര്‍ഗന്‍ സിഇഒ

ഇന്ത്യയുടെ നിലപാട്

അതേസമയം, റഷ്യന്‍ എണ്ണ വാങ്ങുന്നതിനെക്കുറിച്ചുള്ള യുക്രെയ്ന്റെ ആശങ്കകള്‍ ഇന്ത്യ നേരത്തെ തന്നെ പരിഗണിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറയുന്നു. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചാലും റഷ്യയും യുക്രെയ്നും തമ്മിലുള്ള നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

140 കോടിയിലധികം വരുന്ന ജനസംഖ്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ ഇന്ത്യയ്ക്ക് പരിഗണിക്കേണ്ടതുണ്ടെന്നും അതിനാല്‍ രാജ്യത്തിന്റെ ഊര്‍ജ സുരക്ഷയെ മറ്റ് രാജ്യങ്ങള്‍ മാനിക്കണമെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഇറാന്‍ യുദ്ധം ആഗോള ഊര്‍ജ വിതരണത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ റഷ്യയുമായുള്ള വ്യാപാരത്തിന് പ്രാധാന്യമുണ്ടെന്നും മോസ്‌കോയും അഭിപ്രായപ്പെടുന്നു.

English Summary

Russia says its energy trade with India is helping the country cope with the impact of the Iran war on global energy supplies. The statement came after Ukrainian President Volodymyr Zelensky called for an end to energy trade with Moscow.

Loading...
Unable to load recommendations.
Follow Us
Related Stories
Etihad Rail: എത്തിഹാദ് റെയിലിൻ്റെ ദുബായ്-അബുദാബി സർവീസ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം; ടിക്കറ്റ് നിരക്ക് ഉൾപ്പടെ അറിയേണ്ടതെല്ലാം !
മലനിരകൾക്കിടയിൽ ഒരു ‘മാന്ത്രിക തീരം’; കൽബയുടെ മുഖച്ഛായ മാറ്റാൻ വരുന്നു അൽ ഫ്രെയ്ഷ് തടാകം!
Russian Oil: റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയെ ശിക്ഷിക്കരുത്; ട്രംപിനോട് ജെപി മോര്‍ഗന്‍ സിഇഒ
ദുബായിൽ കെട്ടിട ഉടമയ്ക്ക് വാടക എത്രത്തോളം വർദ്ധിപ്പിക്കാം? വാടകക്കാർ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ!
15 കോടിയിലധികം പൂക്കൾ; ദുബായ് മിറാക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും, ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു
US-Iran Conflict: ഇറാൻ്റെ വിമാനക്കമ്പനികൾക്ക് അന്താരാഷ്ട്ര വിലക്ക്; സഹായിക്കുന്നവർക്കും ഉപരോധമെന്ന് അമേരിക്ക
മാറ്റങ്ങൾ ഇവയൊക്കെ, പുതിയ ഥാർ വിപണിയിൽ
40 കഴിഞ്ഞ സ്ത്രീകൾ ഈ വ്യായാമങ്ങൾ ശീലമാക്കൂ; മാറ്റം ഉറപ്പാണ്
ചീത്ത കൊഴുപ്പ് കത്തിക്കാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി
7500mAh ബാറ്ററിയും നാല് 50MP ക്യാമറകളും ഉണ്ട്!
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video