AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Houthi Attack: സൗദി വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി ആക്രമണം: മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

Houthi attacks targeted Saudi Arabia’s International Airports: ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ ഒരു സുഡാൻ പൗരൻ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. ഇതിൽ സൗദി, ഈജിപ്ത്, പാകിസ്ഥാൻ സ്വദേശികളാണ് ഉള്ളത്.

Houthi Attack: സൗദി വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തി ആക്രമണം: മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 08 Oct 2026 | 07:12 AM

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂത്തികളുടെ ശക്തമായ ആക്രമണം. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു.

മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്

കഴിഞ്ഞ ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് രണ്ട് വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണമുണ്ടായത്. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരേയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മൊറോക്കോ, അൾജീരിയ സ്വദേശികളായ സ്ത്രീകളാണ് ഇവിടെ മരണപ്പെട്ടത്. കൂടാതെ 28 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ സൗദി പൗരന്മാർക്ക് പുറമെ ബംഗ്ലാദേശ്, ഫിലിപ്പീൻസ് സ്വദേശികളും ഉൾപ്പെടുന്നു.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ ഒരു സുഡാൻ പൗരൻ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. ഇതിൽ സൗദി, ഈജിപ്ത്, പാകിസ്ഥാൻ സ്വദേശികളാണ് ഉള്ളത്.

ALSO READ: സൗദി അറേബ്യയിൽ പ്രവാസികൾക്ക് ആശ്വാസം; വർക്ക് വിസ നടപടികൾ പൂർത്തിയാകുന്നതിന് മുൻപ് തന്നെ കുടുംബത്തെ കൊണ്ടുവരാം

അണയാതെ സംഘർഷം

ഹൂതി – സൗദി സംഘർഷം ഓരോദിവസവും രൂക്ഷമാവുകയാണ്. റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതായി ഹൂതി സൈനിക വക്താവ് യഹ്യ സരീ അറിയിച്ചിരുന്നു. അതേസമയം, റിയാദിനു വടക്കുഭാഗത്ത് ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സഖ്യസേന വിജയകരമായി തകർത്തതായി സൗദി സഖ്യസേന വക്താവും അറിയിച്ചു.

യെമൻ തുറമുഖ നഗരമായ മോക്ക തിരിച്ചു പിടിച്ചതായി സൗദി സഖ്യസേന അറിയിച്ചു. ഒരു മാസം മുമ്പാണ് ഹൂതി വിമതർ മോക്ക പിടിച്ചെടുത്തത്. ചെങ്കടലിലെ ബാബുൽ മൻദിബിന്റെ നിയന്ത്രണം വീണ്ടും സൗദി സഖ്യസേന ഏറ്റെടുത്തേക്കും.

സനാ തിരിച്ചുപിടിക്കാനുള്ള പോരാട്ടം

ഹൂതികൾ കൈവശം വച്ചിരിക്കുന്ന യെമൻ തലസ്ഥാനമായ സനാ തിരിച്ചു പിടിക്കാനുള്ള ആക്രമണങ്ങളാണ് നിലവിൽ നടക്കുന്നത്. 2014 മുതലാണ് ആക്രമണങ്ങൾ ആരംഭിച്ചത്. യെമൻ സേനയ്ക്കു സൗദിയുടെ 100 യുദ്ധ വിമാനങ്ങൾ പിന്തുണ നൽകുന്നുണ്ട്. ഡോൺ ഓഫ് യെമൻ എന്നാണ് സൈനിക നടപടിക്കു പേരിട്ടിരിക്കുന്നത്. ഹൂതികളുടെ സൈനിക കേന്ദ്രങ്ങൾക്കെതിരെ 1,122 ആക്രമണങ്ങൾ നടത്തിയെന്നു യെമൻ ഭരണകൂടം അറിയിച്ചു. ബാബുൽ മൻദിബ് കടലിടുക്കിന് അടുത്തുള്ള ദുബാബ് ജില്ല മോചിപ്പിക്കാനുള്ള ശ്രമവും നടക്കുകയാണ്.

English Summary:

Houthi attacks targeted Saudi Arabia’s Abha International Airport and Riyadh’s King Khalid International Airport, resulting in three deaths and several injuries. Two women, citizens of Morocco and Algeria, were killed in the Abha attack, where 28 people were injured, including Saudi, Bangladeshi and Filipino nationals.

Follow Us