US Winter Storm: ശക്തമായ ശീതക്കാറ്റ്; യുഎസിൽ റദ്ദാക്കിയത് 1800ലേറെ വിമാന സർവീസുകൾ

Winter Storm Hits US Airlines: ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളം, നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളം, ലാഗ്വാർഡിയ വിമാനത്താവളം എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളെയാണ് ശീതക്കാറ്റ് കാര്യമായി ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അവധിക്കാലമായതിനാൽ സർവീസുകൾ റദ്ദാക്കിയതും വൈകിയതും നിരവധി യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയത്.

US Winter Storm: ശക്തമായ ശീതക്കാറ്റ്; യുഎസിൽ റദ്ദാക്കിയത് 1800ലേറെ വിമാന സർവീസുകൾ

Us Winter Storm

Published: 

27 Dec 2025 | 07:03 AM

ന്യൂയോർക്ക്: അതിശക്തമായ ശീതക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് യുഎസിൽ വ്യോമ​ഗതാ​ഗതം പ്രതിസന്ധിയിൽ (Winter Storm Hits US Airlines). 1,800-ലേറെ വിമാന സർവീസുകളാണ് കടുത്ത മഞ്ഞുവീഴ്ച്ചയെ തുടർന്ന് റദ്ദാക്കിയത്. ഒട്ടനവധി വിമാന സർവീസുകൾ വൈകുകയും ചെയ്തതായാണ് റിപ്പോർട്ട്. അവധിക്കാലമായതിനാൽ സർവീസുകൾ റദ്ദാക്കിയതും വൈകിയതും നിരവധി യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയത്.

1,802 വിമാനങ്ങൾ റദ്ദാക്കിയതായും 22,349 വിമാനങ്ങൾ വൈകി സർവീസ് നടത്തുന്നതായും വിമാന ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് അവേയറിനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളം, നെവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളം, ലാഗ്വാർഡിയ വിമാനത്താവളം എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളെയാണ് ശീതക്കാറ്റ് കാര്യമായി ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ALSO READ: മഞ്ഞില്‍ കുളിച്ച് പര്‍വതങ്ങള്‍…സൗദിയില്‍ 30 വര്‍ഷത്തിന് ശേഷം ഇതാദ്യം

അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, ജെറ്റ്ബ്ലൂ എയർവേയ്സ് തുടങ്ങിയ വിമാനക്കമ്പനികൾ യാത്രാതടസ്സം നേരിട്ട യാത്രക്കാർക്ക് ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ജെറ്റ്ബ്ലൂ എയർവേയ്‌സ് 225 വിമാനങ്ങൾ റദ്ദാക്കി, ഡെൽറ്റ എയർ ലൈൻസ് 186, റിപ്പബ്ലിക് എയർവേയ്‌സ് 155, അമേരിക്കൻ എയർലൈൻസ് 96, യുണൈറ്റഡ് എയർലൈൻസ് 82 എന്നിങ്ങനെയാണ് റദ്ദാക്കിയ വിമാനങ്ങളുടെ കണക്ക്. ഗ്രേറ്റ് ലേക്ക്സ്, വടക്കൻ മിഡ്-അറ്റ്ലാന്റിക്, തെക്കൻ ന്യൂ ഇംഗ്ലണ്ട്, ന്യൂയോർക്ക്, ന്യൂയോർക്ക് സിറ്റി, എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.

വെള്ളിയാഴ്ച ഉച്ചയോടെ രാജ്യത്തെ പല പ്രദേശങ്ങളിലും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ചില പ്രദേശങ്ങളിൽ റോഡുമാർഗമുള്ള യാത്രയ്ക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കടുത്ത ശീതക്കാറ്റ് മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ അത്യാവശ്യമല്ലാത്ത യാത്രകൾ ആളുകൾ ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

Related Stories
US Indian-Origin Arrest: വീടിന് തീയിടാൻ ശ്രമം, കുടുംബത്തിന് ഭീഷണി ; അമേരിക്കയിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ
Bangladesh Man Lynched: വീണ്ടും ആൾക്കൂട്ട കൊല; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും മർദ്ദിച്ച് കൊലപ്പെടുത്തി
Indian Man Dies: ‘അച്ഛാ, എനിക്ക് വേദന സഹിക്കാൻ കഴിയില്ല’; ആശുപത്രിക്ക് മുന്നിൽ കാത്തിരിക്കേണ്ടിവന്നത് 8 മണിക്കൂർ; ഒടുവിൽ ഇന്ത്യൻ വംശജന് ദാരുണാന്ത്യം
Nigeria Mosque Blast : നൈജീരിയയിൽ പള്ളിയിൽ സ്ഫോടനം, ഏഴ് മരണം; മൂന്ന് വർഷത്തെ സമാധാനം തകർത്ത് വീണ്ടും ഭീകരാക്രമണം
Viral News: ഒരു ദിവസം 13 മണിക്കൂർ ജോലി, ഫുഡ് ഡെലിവറി റൈഡർ സമ്പാദിച്ചത് ഒരുകോടി രൂപ; അമ്പരന്ന് സോഷ്യൽ മീഡിയ
Year Ender 2025: യുദ്ധം മുതല്‍ ട്രംപിന്റെ ‘കുറുമ്പ്’ വരെ; ലോകം തരിച്ച നിമിഷങ്ങള്‍
ചൂടുവെള്ളത്തിൽ മുടി കഴുകിയാൽ എന്തു സംഭവിക്കും?
ക്യാബേജ് പ്രിയരാണോ നിങ്ങൾ? വാങ്ങുമ്പോൾ ഇതൊന്ന് ശ്രദ്ധിക്കണേ
കോലിയ്ക്ക് പുതിയ റെക്കോർഡ്; പിന്തള്ളിയത് മൈക്കൽ ബെവനെ
ചോക്ലേറ്റ് കഴിക്കുന്നത് ഇങ്ങനെയാണോ; ശ്രദ്ധിക്കൂ
തിരുവനന്തപുരം മേയറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്നു
Viral Video: പിടിച്ചെടുക്കുന്നത് 1 കോടി രൂപ
കാറിൽ നിന്നും ചെയ്യുന്നത് കണ്ടോ?
ഇത് രണ്ടാം ജന്മം; സൂറത്തില്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നു താഴേക്ക് വീണയാള്‍ ഗ്രില്ലില്‍ കുടുങ്ങി, അത്ഭുതകരമായ രക്ഷപ്പെടല്‍