Sharjah: ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണത്തിൽ ഷാർജയിലെ രണ്ട് സ്കൂൾ ജീവനക്കാർക്കെതിരെ നടപടി; രണ്ട് ലക്ഷം ദിർഹം സഹായധനം

Indian Student Death In Sharjah: ഷാർജയിലെ സ്കൂളിൽ വച്ച് ഇന്ത്യൻ വിദ്യാർത്ഥി മരണപ്പെട്ടതിൽ രണ്ട് ജീവനക്കാർക്കെതിരെ നടപടി. എട്ട് വയസുകാരനായ റാഷിദ് ഹബീബിൻ്റെ മരണത്തിലാണ് കോടതി നടപടിയെടുത്തത്.

Sharjah: ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണത്തിൽ ഷാർജയിലെ രണ്ട് സ്കൂൾ ജീവനക്കാർക്കെതിരെ നടപടി; രണ്ട് ലക്ഷം ദിർഹം സഹായധനം

റാഷിദ് ഹബീബ്

Published: 

18 Jun 2025 14:27 PM

ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണത്തിൽ ഷാർജയിലെ രണ്ട് സ്കൂൾ ജീവനക്കാർക്കെതിരെ നടപടി. എട്ട് വയസുകാരനായ റാഷിദ് ഹബീബ് എന്ന വിദ്യാർത്ഥിയുടെ മരണത്തിലാണ് ഇപ്പോൾ കോടതി നടപടി ഉണ്ടായിരിക്കുന്നത്. ഒരു വർഷത്തിന് മുൻപാണ് മുവെയ്‌ലയിലെ സ്കൂളിൽ വച്ച് കുട്ടി മരിച്ചത്. കുട്ടിയുടെ മരണത്തിൽ ജീവനക്കാർക്ക് വീഴ്ചയുണ്ടായി എന്ന് കോടതി നിരീക്ഷിച്ചു.

ഷാർജ ഫെഡറൽ കോടതിയാണ് നടപടി സ്വീകരിച്ചത്. കുട്ടിയുടെ കുടുംബത്തിന് പ്രതികൾ രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണി നൽകണമെന്നും കോടതി നിരീക്ഷിച്ചു. ഇരുവരും 2000 ദിർഹം വീതം പിഴയും അടയ്ക്കണം. കീഴ്ക്കോടതിയുടെ വിധി തള്ളിയാണ് ഫെഡറൽ കോടതി ശിക്ഷ വിധിച്ചത്. സ്കൂൾ ബസിൽ നിന്ന് ക്ലാസ് മുറിയിലേക്ക് കുട്ടികൾ പോകുമ്പോൾ കൃത്യമായി നിരീക്ഷിക്കാനും അനുഗമിക്കാനും ജീവനക്കാർക്ക് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി. അപകടം നടക്കുന്ന സമയത്ത് കുട്ടിയ്ക്കൊപ്പം ആരും ഉണ്ടായിരുന്നില്ലെന്ന് സിസിടിവി ദൃശ്യങ്ങൾ തെളിയിച്ചിരുന്നു.

2024 മാർച്ച് 11നാണ് അപകടം നടന്നത്. റമദാൻ മാസത്തിലെ ആദ്യ ദിനത്തിൽ ക്ലാസ് മുറിയിലേക്ക് നടക്കുന്നതിനിടെ കുട്ടി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കുട്ടിയെ ഉടൻ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയ്ക്ക് ഹൃദയാഘാതം ഉണ്ടായെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു. ഫോറൻസിക് പരിശോധനയിൽ പോലീസ് കുട്ടിയുടെ ദേഹത്ത് പരിക്കുകൾ കണ്ടെത്തി. മുഖത്ത് പരിക്കുണ്ടായിരുന്നു. താടിയെല്ല് പൊട്ടിയിരുന്നു. തലച്ചോറിൽ ഗുരുതരമായ പരിക്കുകളും രക്തസ്രാവവും കുട്ടിയ്ക്കുണ്ടായിരുന്നു.

റാഷിദ് നിലത്തുവീഴുന്നതിന് മുൻപ് മറ്റൊരു കുട്ടി റാഷിദിനെ അടിയ്ക്കാനൊരുങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. ഈ സമയത്ത് റാഷിദിനൊപ്പം സ്കൂൾ ജീവനക്കാർ ഉണ്ടായിരുന്നില്ല. കുട്ടിയ്ക്കൊപ്പം ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ അപകടം ഒഴിവാക്കാൻ സാധിക്കുമായിരുന്നു എന്ന് കോടതി നിരീക്ഷിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും