Sharjah Traffic Diversion : 20 മിനിട്ടിൽ നിന്ന് മൂന്ന് മിനിട്ടിലേക്ക്; ഷാർജയിലെ പുതിയ ട്രാഫിക് പരിഷ്കാരം കുറയ്ക്കുക 17 മിനിട്ട് യാത്രാസമയം
Sharjah New Traffic Diversion: ഷാർജയിൽ പുതിയ ട്രാഫിക് പരിഷ്കാരം ഏർപ്പെടുത്തി. ഷാർജയിലെ അൽ തവൂൻ സ്ട്രീറ്റിൽ ഏർപ്പെടുത്തിയിരിക്കുന്ന പുതിയ ട്രാഫിക് പരിഷ്കാരം ആകെ യാത്രാസമയത്തിൽ നിന്ന് 17 മിനിട്ടാണ് കുറയ്ക്കുക.

ഷാർജയിലെ പുതിയ ട്രാഫിക് പരിഷ്കാരം കുറയ്ക്കുക 17 മിനിട്ട് യാത്രാസമയം. ഷാർജയിലെ അൽ തവൂൻ സ്ട്രീറ്റിലാണ് പുതുതായി ഏർപ്പെടുത്തിയിരിക്കുന്ന ട്രാഫിക് പരിഷ്കാരം. അൽ തവൂൻ, അൽ മജാസ്, അൽ ഖാൻ, അൽ മംസാർ തുടങ്ങിയ സ്ഥലങ്ങളിലെ താമസക്കാർക്കാണ് ഈ പരിഷ്കാരത്തിൻ്റെ നേട്ടം ലഭിയ്ക്കുക. ഇതോടെ നേരത്തെ 20 മിനിട്ട് ദൈർഘ്യമുണ്ടായിരുന്ന യാത്രാസമയം മൂന്ന് മിനിട്ടായി ചുരുങ്ങും.
ട്രാഫിക് തിരക്കുള്ള പീക് സമയങ്ങളിൽ യാത്രാസമയം 25 മിനിട്ടോളം ലാഭിക്കാനും ഈ പരിഷ്കാരം സഹായിക്കുമെന്ന് അധികൃതർ അവകാശപ്പെടുന്നു. അൽ ഇത്തിഹാദ് റോഡിൽ നിന്ന് അൽ തവൂസ് സ്ട്രീറ്റിലേക്കുള്ള സിംഗിൾ എക്സിറ്റ് വൈകുന്നേരങ്ങളിൽ ദൈർഘ്യമേറിയ ട്രാഫിക് ബ്ലോക്കുകളാണ് ഉണ്ടാക്കിയിരുന്നത്. നെസ്റ്റോ സൂപ്പർ മാർക്കറ്റ് വരെ നീളുന്ന ട്രാഫിക്ക് കുരുക്കുകൾ ഇവിടെ ഉണ്ടാവാറുണ്ടായിരുന്നു. അൽ ഖാൻ, അൽ മംസാർ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾ റൗണ്ടെബൗട്ടിൽ നിന്ന് യു ടേൺ എടുക്കാൻ നിർബന്ധിതരാവുന്നതും ട്രാഫിക് ബ്ലോക്കിന് കാരണമായി. പുതിയ പരിഷ്കാരത്തിലൂടെ ഇതൊക്കെ പരിഹരിക്കപ്പെട്ടു എന്നാണ് താമസക്കാർ പറയുന്നത്.
നേരത്തെ 20 മിനിട്ടിലധികം എടുത്തിരുന്ന യാത്രാസമയം ഇപ്പോൾ വെറും 3, 4 മിനിട്ടുകൾ മാത്രമാണെന്ന് പ്രദേശവാസികൾ പറയുന്നു. ട്രാഫിക്കിൽ മാത്രം 20 മിനിട്ടോളം കഴിയേണ്ടിവന്നിരുന്നു. ഇപ്പോൾ അതിനൊക്കെ പരിഗാരമായെന്നും പ്രദേശവാസികൾ വെളിപ്പെടുത്തി. പുതിയ പരിഷ്കാരം വന്നതോടെ ട്രാഫിക് ബ്ലോക്ക് കുറഞ്ഞു. വേഗം വീട്ടിലെത്താൻ ഇതുവഴി സാധിക്കുന്നുണ്ട് എന്നും പ്രദേശവാസികൾ പറയുന്നു.




അൽ ഐൻ മൃഗശാല
60 വയസിന് മുകളിലുള്ളവർക്ക് അൽ ഐൻ മൃഗശാലയിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു. 70 കഴിഞ്ഞവർക്കായിരുന്ന ഈ ആനുകൂല്യമാണ് ഇപ്പോൾ 10 വർഷം കുറച്ച് 60 വയസ് കഴിഞ്ഞവർക്കാക്കിയത്. പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്. 60 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കെല്ലാം അൽ ഐൻ മൃഗശാലയിലേക്ക് സൗജന്യ പ്രവേശനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹ്യബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനായാണ് പുതിയ തീരുമാനമെന്ന് ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. ഒരു സമൂഹമെന്ന നിലയിൽ വളർച്ച പരിപോഷിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പ്രതികരിച്ചു. മുതിർന്ന പൗരന്മാർക്കുള്ള എല്ലാ സൗകര്യങ്ങളും മൃഗശാലയിൽ ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. മൃഗശാലയിലെ സൗകര്യങ്ങളൊക്കെ മെച്ചപ്പെടുത്തിയിട്ടുണ്ട്. വീൽ ചെയർ സൗകര്യങ്ങളും മുതിർന്നവർക്കുള്ള വാഹന സൗകര്യവുമൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെട്ടിടങ്ങൾ, വഴികൾ, ഇരിപ്പിടങ്ങൾ തുടങ്ങി എല്ലായിടങ്ങളിലും മുതിർന്നവരെ പരിഗണിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.