Bangladesh Interim Government: ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍

Sheikh Hasina's Awami League: രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന്റെ ഭാ​ഗമായി വിചാരണ പൂർത്തിയാകുന്നത് വരെ അവാമി ലീഗിന്റെയും അതിന്റെ നേതാക്കളുടെയും നിരോധനം നിലനിൽക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.

Bangladesh Interim Government: ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍

ഷെയ്ഖ് ഹസീന, മുഹമ്മദ് യൂനുസ്

Published: 

11 May 2025 | 07:28 AM

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീ​ഗിനെ നിരോധിച്ച് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബം​ഗ്ലാദേശ് ഇടക്കാല സർക്കാർ. ഭീകരവിരുദ്ധ നിയമപ്രകാരമാണ് നിരോധനം. ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലില്‍ (ഐസിടി) അവാമി ലീഗിന്റെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ നിരോധനം തുടരുമെന്ന് വ്യക്തമാക്കി.

ഇന്നലെ വൈകുന്നേരമാണ് നിരോധനം സംബന്ധിച്ച പ്രസ്താവന ഇറക്കിയത്. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന്റെ ഭാ​ഗമായി വിചാരണ പൂർത്തിയാകുന്നത് വരെ അവാമി ലീഗിന്റെയും അതിന്റെ നേതാക്കളുടെയും നിരോധനം നിലനിൽക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. ഔദ്യോ​ഗിക ​ഗസറ്റ് വിജ്ഞാപനം അടുത്ത പ്രവൃത്തി ദിവസം പുറപ്പെടുവിക്കുമെന്ന് മുഹമ്മദ് യൂനുസിന്റെ ഓഫീസ് അറിയിച്ചു.

ALSO READ: ഇന്ത്യയുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ വിശ്വാസ്യത പുലര്‍ത്തുമെന്ന് അവകാശവാദവുമായി പാകിസ്ഥാന്‍

അവാമി ലീഗ് ഭരണകൂടത്തിന്റെ പതനത്തിലേക്ക് നയിച്ച 2024 ജൂലൈയിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്നവരെയും പരാതി നല്‍കിയവരെയും സാക്ഷികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് ഈ തീരുമാനമെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. യൂനസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, രാഷ്ട്രീയ പാര്‍ട്ടികളെയും അവയുടെ മുന്നണി സംഘടനകളെയും അനുബന്ധ സ്ഥാപനങ്ങളെയും വിചാരണ ചെയ്യാൻ ട്രൈബ്യൂണലിന് അധികാരം നല്‍കുന്ന ഐസിടി നിയമവും ഭേ​ദ​ഗതി ചെയ്തു.

കിഴക്കന്‍ പാകിസ്ഥാന്റെ സ്വയംഭരണ പ്രസ്ഥാനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും 1971 ലെ വിമോചന യുദ്ധത്തിന് നേതൃത്വം നല്‍കുകയും ചെയ്ത പാർട്ടിയാണ് അവാമി ലീഗ്. 1949-ലാണ് ഇത് സ്ഥാപിതമായത്.

Follow Us
Related Stories
Iran War: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിച്ചു; കരാറിലെത്തിയതായി ട്രംപ്, ഹോര്‍മുസ് തുറന്നതായി വാദം
Brain – Computer Interface: എലോൺ മസ്കിൻ്റെ ന്യൂറോലിങ്കിന് എന്ത് സംഭവിക്കുമെന്ന് ഇനി കണ്ടറിയണം, ലോകത്തിലെ ആദ്യ ബ്രെയിൻ ചിപ്പ് പുറത്തിറക്കാൻ ചൈന
Iran War: കരാറില്‍ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്, അങ്ങനെയൊന്ന് നടക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് ഇറാന്‍
PM Modi to Meet US President: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും
Elon Musk: ചരിത്രത്തിലാദ്യം! സ്‌പേസ് എക്‌സ് ഓഹരികൾ കുതിച്ചുയർന്നു, എലോൺ മസ്‌ക് ലോകത്തിലെ ആദ്യ ‘ട്രില്യണയർ’
UAE Labour Law: വാക്കാൽ മാത്രമുള്ള പിരിച്ചുവിടലിന് നിയമസാധുതയില്ല… യുഎഇയിൽ ജോലി ചെയ്യുന്നവർ അറിയേണ്ട നിയമം
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്