Florida Python Challenge: പത്ത് ദിവസം കൊണ്ട് 60 പെരുമ്പാമ്പുകളെ നീക്കി; വിജയാഹ്ലാദത്തിൽ യുവതി

Florida Python Challenge 2025 Winner: 2009 മുതലാണ് ഫ്ലോറിഡയിൽ പെരുമ്പാമ്പ് പിടുത്ത മത്സരമായി മാറിയത്. പാമ്പുകൾ ഇണചേരുന്ന മാർച്ച് മാസത്തിന് മുൻപായാണ് മത്സരം നടത്തുക. പിടിക്കുന്ന പാമ്പുകളുടെ എണ്ണത്തിനനുസരിച്ച് സമ്മാനങ്ങൾ ലഭിക്കുമെന്നതാണ് വ്യവസ്ഥ. എന്നാൽ ഈ മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ നിങ്ങൾക്ക് ലൈസൻസ് വേണമെന്ന് മാത്രം.

Florida Python Challenge: പത്ത് ദിവസം കൊണ്ട് 60 പെരുമ്പാമ്പുകളെ നീക്കി; വിജയാഹ്ലാദത്തിൽ യുവതി

Taylor Stanberry

Published: 

17 Aug 2025 12:37 PM

പാമ്പുകളെ പിടിക്കുന്നത് നമ്മുടെ നാട്ടിൽ അൽപ്പം ഹീറോയിസം കലർന്ന പരിപാടിയാണ്. അതുകൊണ്ട് തന്നെ പാമ്പ് പിടിത്തം ഹോബിയാക്കിയവർ നമുക്ക് ഹീറോകളുമാണ്. നമ്മുടെ നാട്ടിൽ അനുമതിയില്ലാതെ പാമ്പുകളെ പിടിച്ചാൽ ചിലപ്പോ പണികിട്ടും. എന്നാൽ പാമ്പിനെ പിടിച്ച് ഹീറോ ആകണമെന്നുള്ളവർക്ക് നേരെ അമേരിക്കയിലെ ഫ്ളോറിഡയിലേക്ക് പോകാം. കാരണം അവിടെ പാമ്പിനെ പിടിക്കുകയും ചെയ്യാം കൈനിറയെ സമ്മാനവും നേടാം.

അങ്ങനെ ഇത്തവണത്തെ ഫ്ലോറിഡ് പൈത്തൺ ചലഞ്ചിൽ വിജയിച്ചിരിക്കുന്നത് ഒരു യുവതിയാണ്. വെറും പത്ത് ദിവസം കൊണ്ട് അവർ പിടികൂടി നീക്കം ചെയ്തത് അപകടകാരികളായ 60ഓളം പെരുമ്പാമ്പുകളെയാണ്. ടെയ്‌ലർ സ്റ്റാൻബെറി എന്നാണ് ഈ യുവതിയുടെ പേര്. ഇത്തവണത്തെ ചലഞ്ചിൽ ആക്രമണകാരികളായ 294 ബർമീസ് പെരുമ്പാമ്പുകളെയാണ് കാട്ടിൽ നിന്ന് നീക്കം ചെയ്തത്. അതിൽ കൂടുതലും ടെയ്‌ലർ സ്റ്റാൻബെറിയാണ് പിടികൂടിയത്.

10000 ഡോളറാണ് ഇവർക്ക് സമ്മാനമായി ലഭിച്ചത്. തെക്ക് കിഴക്കൻ ഏഷ്യയിൽ മാത്രം കണ്ട് വന്നിരുന്ന ബർമീസ് പെരുമ്പാമ്പുകൾ എങ്ങനെയോ ഫ്ലോറിഡയിൽ എത്തിയതാണ്. അങ്ങനെ അവ പെരുകി ഫ്ലോറിഡയിലെ വനമേഖലകളിലാകെ വ്യാപിച്ചു. ഇപ്പോൾ വർഷന്തോറും അവയെ നീക്കം ചെയ്യുന്നതിനായാണ് ഇത്തരമൊരു ചലഞ്ച് നടത്തിവരുന്നത്. ഏകദേശം 9 അടി നീളമെങ്കിലും വരുന്നവയാണ് ഒരെണ്ണം. പ്രദേശത്തെ വീടുകളിലെ വളർത്തു മൃ​ഗങ്ങളെ ഇവ ഉപദ്രവിക്കാൻ തുടങ്ങിയതോടെയാണ് ആപകടത്തിൻ്റെ വ്യാപത്തി മനസ്സിലാക്കി ഇവയെ നീക്കം ചെയ്യാൻ തീരുമാനിച്ചത്.

2009 മുതലാണ് ഫ്ലോറിഡയിൽ പെരുമ്പാമ്പ് പിടുത്ത മത്സരമായി മാറിയത്. പാമ്പുകൾ ഇണചേരുന്ന മാർച്ച് മാസത്തിന് മുൻപായാണ് മത്സരം നടത്തുക. പിടിക്കുന്ന പാമ്പുകളുടെ എണ്ണത്തിനനുസരിച്ച് സമ്മാനങ്ങൾ ലഭിക്കുമെന്നതാണ് വ്യവസ്ഥ. എന്നാൽ ഈ മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ നിങ്ങൾക്ക് ലൈസൻസ് വേണമെന്ന് മാത്രം. ഈ വർഷം 30 സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നുമായി 934 പേരാണ് മത്സരത്തിൽ പങ്കെടുത്തത്.

 

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ