AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral News: കൊടൂര മാസ് ! ഈഫല്‍ ടവറില്‍ സൈക്കിള്‍ ചവിട്ടി കയറി ടിക് ടോക് താരം

Eiffel Tower: 12 മിനിറ്റും, 30 സെക്കന്‍ഡും കൊണ്ട് 686 പടികളാണ് ഇദ്ദേഹം കയറിയത്. ഈ റെക്കോഡ് സ്വന്തമാക്കാന്‍ 35കാരനായ ഇദ്ദേഹം മാസങ്ങളോളം പരിശീലനം നടത്തിയിരുന്നു. കഠിനമായ ജിം വര്‍ക്കൗട്ടുകളടക്കം നടത്തി

Viral News: കൊടൂര മാസ് ! ഈഫല്‍ ടവറില്‍ സൈക്കിള്‍ ചവിട്ടി കയറി ടിക് ടോക് താരം
ഔറേലിയൻ ഫോണ്ടെനോയ്Image Credit source: .instagram.com/aurelien_fontenoy
jayadevan-am
Jayadevan AM | Published: 10 Oct 2025 14:21 PM

നടന്നു കയറാന്‍ ബുദ്ധിമുട്ടുള്ള ഈഫല്‍ ടവറില്‍ സൈക്കിള്‍ ചവിട്ടി നിസാരമായി കയറി ടിക് ടോക് താരം. ഫ്രഞ്ച് സൈക്ലിസ്റ്റും ടിക് ടോക്ക് താരവുമായ ഔറേലിയൻ ഫോണ്ടെനോയ് ആണ് റെക്കോഡ് സൃഷ്ടിച്ചത്. സൈക്കിളില്‍ അതിവേഗം ഈഫല്‍ ടവറില്‍ കയറുന്ന ആദ്യ വ്യക്തിയെന്ന നേട്ടമാണ് ഔറേലിയന്‍ സ്വന്തമാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ടവറിന്റെ രണ്ടാം നിലയിലേക്കാണ് ഒരു തവണ പോലും കാല്‍ നിലത്ത് തൊടാകെ ഇദ്ദേഹം സൈക്കിളിലെത്തിയത്. ഏറെ കഠിനമായിരുന്നു ഈ ദൗത്യം.

12 മിനിറ്റും, 30 സെക്കന്‍ഡും കൊണ്ട് 686 പടികളാണ് ഇദ്ദേഹം കയറിയത്. ഔറേലിയൻ ഫോണ്ടെനോയിയുടെ ഈ റെക്കോഡ് നേട്ടം ഈഫൽ ടവറിന്റെ ഓപ്പറേറ്ററായ ‘സൊസൈറ്റി ഡി എക്സ്പ്ലോയിറ്റേഷൻ ഡി ലാ ടൂർ’ ഒക്ടോബര്‍ മൂന്നിന് സ്ഥിരീകരിച്ചിരുന്നു.

ഈ റെക്കോഡ് സ്വന്തമാക്കാന്‍ 35കാരനായ ഇദ്ദേഹം മാസങ്ങളോളം പരിശീലനം നടത്തിയിരുന്നു. കഠിനമായ ജിം വര്‍ക്കൗട്ടുകളടക്കം നടത്തി. ഈ റെക്കോഡ് നേടാന്‍ താന്‍ വര്‍ഷങ്ങളായി ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് ഔറേലിയൻ ഫോണ്ടെനോയ് വെളിപ്പെടുത്തി. താന്‍ ക്ഷീണിതനാണെങ്കിലും ആവേശത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: Viral News: നടുവേദന മാറാന്‍ തവളകളെ വിഴുങ്ങി; 82കാരിക്ക് സംഭവിച്ചത്‌

“ഈ വെല്ലുവിളി നേരിടാന്‍ ഞാന്‍ ബ്രേക്ക് കളഞ്ഞു. സസ്‌പെന്‍ഷന്‍ ഇല്ലാതിരുന്നതിനാല്‍ ടയര്‍ കംപ്രസ് ചെയ്തു. ബ്രേക്ക് ഉപയോഗിച്ച് പമ്പ് ചെയ്ത് ചാടണമായിരുന്നു. അങ്ങനെയാണ് ചാടിയത്‌. മൂന്നോ നാലോ വർഷം മുമ്പ് ആസൂത്രണം തുടങ്ങിയതാണ്‌”-ഔറേലിയൻ ഫോണ്ടെനോയ് പറഞ്ഞു. കോവിഡ്, ഒളിമ്പിക്‌സ്, ഈഫല്‍ ടവറിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കാരണം പദ്ധതി നീണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ചെറിയ സമ്മര്‍ദ്ദം മാത്രമാണുണ്ടായിരുന്നതെന്നും, താന്‍ വളരെയധികം സന്തോഷിച്ചെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌