വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് റോഡ്‌ഷോ നടത്താനൊരുങ്ങി മാലിദ്വീപിലെ ടൂറിസം സംഘടന

മാലദ്വീപ് വിനോദസഞ്ചാരത്തിന് ഇന്ത്യ ഒരു സുപ്രധാന പങ്ക് വഹിക്കുന്നതായും അസോസിയേഷൻ ചൂണ്ടിക്കാട്ടി.

വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് റോഡ്‌ഷോ നടത്താനൊരുങ്ങി മാലിദ്വീപിലെ ടൂറിസം സംഘടന

Maldives

Published: 

12 Apr 2024 | 11:08 AM

രാജ്യത്തെ വിനോദസഞ്ചാരികളെ തിരികെ ആകർഷിക്കുന്നതിനായി ഇന്ത്യൻ നഗരങ്ങളിൽ റോഡ്‌ഷോകൾ നടത്തുമെന്ന് മാലിദ്വീപിലെ ഒരു പ്രധാന ടൂറിസം സംഘടന. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ വഷളായ സാഹചര്യത്തിൽ മാലദ്വീപിൽ എത്തുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് പുതിയ നീക്കവുമായി സംഘടന രം​ഗത്തെത്തുന്നത്. ഈ വർഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേന്ദ്രഭരണ പ്രദേശം സന്ദർശനവേളയിൽ ലക്ഷദ്വീപിനെ മാലിദ്വീപുമായി താരതമ്യപ്പെടുത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നത്. മന്ത്രിമാരുൾപ്പെടെ ഒന്നിലധികം മാലദ്വീപ് ഉദ്യോഗസ്ഥർ അദ്ദേഹത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് മാലദ്വീപ് കടുത്ത തിരിച്ചടിയും ബഹിഷ്‌കരണ പ്രചാരണവും നേരിടുകയും ചെയ്തു.

ഏപ്രിൽ 8ന് മാലെയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് ഇന്ത്യയിൽ റോഡ്‌ഷോകൾ നടത്തുന്നത് ഉൾപ്പെടെയുള്ള യാത്രാ, ടൂറിസം സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾ മാലിദ്വീപ് അസോസിയേഷൻ ഓഫ് ട്രാവൽ ഏജൻ്റ്സ് ആൻഡ് ടൂർ ഓപ്പറേറ്റേഴ്‌സ് (MATATO) പ്രഖ്യാപിച്ചത്. “ടൂറിസം സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിന് മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി അടുത്ത് സഹകരിക്കാനുള്ള ആഗ്രഹം മാറ്റാറ്റോ പ്രകടിപ്പിച്ചു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ സമഗ്രമായ റോഡ്‌ഷോ ആരംഭിക്കാനും വരും മാസങ്ങളിൽ മാലദ്വീപിലേക്ക് സ്വാധീനം ചെലുത്തുന്നവർക്കും മാധ്യമങ്ങളെ പരിചയപ്പെടുത്താനുമുള്ള യാത്രകൾ സുഗമമാക്കുന്നതിനും പദ്ധതികൾ നടന്നുവരുന്നു, ”ടൂറിസം ബോഡി പ്രസ്താവനയിൽ പറഞ്ഞു.

മാലദ്വീപ് വിനോദസഞ്ചാരത്തിന് ഇന്ത്യ ഒരു സുപ്രധാന പങ്ക് വഹിക്കുന്നതായും അസോസിയേഷൻ ചൂണ്ടിക്കാട്ടി. മാലിദ്വീപിനെ ഒരു പ്രധാന ട്രാവൽ ഡെസ്റ്റിനേഷനായി കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയിലുടനീളമുള്ള പ്രമുഖ ട്രാവൽ അസോസിയേഷനുകളുമായും വ്യവസായ പങ്കാളികളുമായും പങ്കാളികളാകാൻ അവർ ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. നയതന്ത്ര തർക്കത്തെത്തുടർന്ന് ദ്വീപ് രാഷ്ട്രം സന്ദർശിക്കുന്ന ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി മാലിദ്വീപ് ടൂറിസം മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

2023ൽ മാലിദ്വീപ് സന്ദർശിച്ച 17 ലക്ഷത്തിലധികം വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു (2,09,198), തൊട്ടുപിന്നിൽ റഷ്യക്കാരും ചൈനക്കാരും. അതേസമയം, നയതന്ത്ര സംഘർഷങ്ങളെ തുടർന്നുള്ള ആഴ്ചകളിൽ ഇന്ത്യക്കാരുടെ എണ്ണം അഞ്ചാം സ്ഥാനത്തേക്ക് താഴുകയായിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ചൈന അനുകൂല പ്രസിഡൻ്റ് അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം അടുത്ത കാലത്ത് മോശം അവസ്ഥയിലേക്ക് മാറിയിരുന്നു.

 

 

 

 

Loading...
Unable to load recommendations.
Follow Us
Related Stories
Diwali 2026: ദീപാവലി ആഘോഷം; യു.എ.ഇയിലെ ചില ഇന്ത്യൻ സ്കൂളുകൾക്ക് അഞ്ച് ദിവസം വരെ അവധി
ഭൂട്ടാനിൽ ഹിമ തടാകം പൊട്ടിയൊഴുകി മിന്നൽ പ്രളയം; അസമിലും പശ്ചിമ ബംഗാളിലും കനത്ത ജാഗ്രതാ നിർദ്ദേശം
ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പുതിയ നീക്കം; റഷ്യയുമായി വമ്പൻ വാണിജ്യ കരാറുകൾക്ക് ഒരുങ്ങി ട്രംപ്
ഡ്രൈവിംഗ് ടെസ്റ്റിൽ 75 ശതമാനം മാർക്ക് കിട്ടിയാലും കാര്യമില്ല; യു.എ.ഇയിൽ ലൈസൻസ് നേടാൻ ഇനി പുതിയ കടമ്പകൾ
US Iran Conflict: പ്രസിഡൻ്റ് ട്രംപിൻ്റെ ഉത്തരവ് ലഭിച്ചാൽ 96 മണിക്കൂറിനുള്ളിൽ ഇറാനെ ആക്രമിക്കാൻ തയ്യാറെന്ന് യു.എസ് സേന
റിയാദിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ സർവീസ് തുടങ്ങി; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി
അടുക്കള മാലിന്യം വലിച്ചെറിയല്ലേ; വീട്ടിൽ തന്നെ മികച്ച കമ്പോസ്റ്റ് തയ്യാറാക്കാം
എല്ലാ ദിവസവും മുടിയിൽ എണ്ണ തേയ്ക്കണോ?
പ്രോയ്ക്ക് ഒപ്പം നിൽക്കും! വൺപ്ലസ് എയ്സ് 7 ലോഞ്ച് ചെയ്തു
വീടിനുള്ളിലെ വായു ശുദ്ധീകരിക്കുന്ന ഇൻഡോർ പ്ലാന്റുകൾ
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം