AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: ഗ്രീന്‍ലാന്‍ഡ് പദ്ധതിയെ അനുകൂലിച്ചില്ല; യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തി ട്രംപ്

Trump Imposes Tariffs on European Countries: ഗ്രീന്‍ലാന്‍ഡ് സംരക്ഷിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയാറാണെന്നതിന്റെ സൂചനയാണ് സൈനിക സാന്നിധ്യം വഴി ലഭിക്കുന്നതെന്ന് ഫ്രഞ്ച് സായുധ സേന മന്ത്രി ആലീസ് റൂഫോ അഭിപ്രായപ്പെട്ടു.

Donald Trump: ഗ്രീന്‍ലാന്‍ഡ് പദ്ധതിയെ അനുകൂലിച്ചില്ല; യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തി ട്രംപ്
ഡൊണാള്‍ഡ് ട്രംപ്‌ Image Credit source: PTI
Shiji M K
Shiji M K | Updated On: 18 Jan 2026 | 06:29 AM

വാഷിങ്ടണ്‍: അമേരിക്കയുടെ ഗ്രീന്‍ലാന്‍ഡ് പദ്ധതിയെ അനുകൂലിക്കാതിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസിന്റെ ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുന്ന നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച രാജ്യങ്ങള്‍ക്ക് മേലാണ് തീരുവ പ്രഹരം. ഡെന്മാര്‍ക്ക്, യുകെ, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ 10 ശതമാനം തീരുവ ചുമത്തി. ഇത് ഫെബ്രുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് അറിയിച്ചു.

ഗ്രീന്‍ലാന്‍ഡ് അമേരിക്ക പൂര്‍ണമായും വാങ്ങുന്ന കരാറില്‍ എത്തിച്ചേരാന്‍ സാധിച്ചില്ലെങ്കില്‍ ജൂണ്‍ 1 മുതല്‍ താരിഫ് 25 ശതമാനമായിരിക്കുമെന്നും തന്റെ വ്യക്തിഗത സമൂഹമാധ്യമമായ ട്രൂത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് വ്യക്തമാക്കി. ഡെന്മാര്‍ക്ക്, ജര്‍മനി, ഫ്രാന്‍സ്, യുണൈറ്റഡ് കിങ്ഡം, നെതര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ക്ക് മേലാണ് നിലവില്‍ ട്രംപിന്റെ അഭ്യാസം.

തന്റെ ഗ്രീന്‍ലാന്‍ഡ് പദ്ധതിയെ പിന്തുണയ്ക്കാത്ത എല്ലാ രാജ്യങ്ങള്‍ക്കും മേല്‍ തീരുവ ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായത്. എന്നാല്‍ ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഡെന്മാര്‍ക്കും, ഗ്രീന്‍ലാന്‍ഡും മാത്രമാണെന്ന് യൂറോപ്യന്‍ നേതാക്കള്‍ പറഞ്ഞു. സഖ്യകക്ഷികളുമായി സഹകരിച്ച് ഗ്രീന്‍ലാന്‍ഡില്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് നിലവില്‍ ഡെന്മാര്‍ക്ക്.

എന്നാല്‍ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സൈനിക സാന്നിധ്യം ഒരിക്കലും ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കലിനെ ബാധിക്കില്ലെന്ന് വൈറ്റ് ഹൗസ് അവകാശപ്പെട്ടു. ഗ്രീന്‍ലാന്‍ഡ് സംരക്ഷിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയാറാണെന്നതിന്റെ സൂചനയാണ് സൈനിക സാന്നിധ്യം വഴി ലഭിക്കുന്നതെന്ന് ഫ്രഞ്ച് സായുധ സേന മന്ത്രി ആലീസ് റൂഫോ അഭിപ്രായപ്പെട്ടു.

Also Read: Iran Protest: എല്ലാ ഓപ്ഷനുകളും മേശപ്പുറത്തുണ്ട്, കൂട്ടക്കൊല അവസാനിപ്പിക്കാം; ട്രംപിന്റെ ഭീഷണി

യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണെന്ന വാദമാണ് കഴിഞ്ഞ കുറേനാളുകളായി ട്രംപ് വാദിച്ചുകൊണ്ടിരിക്കുന്നത്. ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് ലഭിക്കുന്നതിലും കുറഞ്ഞ ഒന്നും താന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. കൂടാതെ ചൈനയും റഷ്യയും ഈ പ്രദേശം കൈവശപ്പെടുത്തുന്നത് തടയുകയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് ന്യായീകരിക്കുന്നുണ്ട്.

എന്നാല്‍ തങ്ങള്‍ക്ക് ഡെന്മാര്‍ക്കിനോടൊപ്പം തന്നെ തുടരാനാണ് താത്പര്യമെന്ന് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ്-ഫ്രെഡറിക് നീല്‍സണ്‍ വ്യക്തമാക്കി. ഞങ്ങള്‍ ഡെന്മാര്‍ക്കിനെയും നാറ്റോയെയും തിരഞ്ഞെടുക്കുന്നു, യൂറോപ്യന്‍ യൂണിയനെ തിരഞ്ഞെടുക്കുന്നു, എന്നും അദ്ദേഹം പറഞ്ഞിരുന്നു.