‘അങ്ങനെ ഒരു വാഗ്ദാനവും നൽകിയിട്ടില്ല’; ഇറാനുമേലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകുമെന്ന വാർത്ത വ്യാജമെന്ന് ട്രംപ്

‘No Sanctions Relief for Iran’: ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയ്ക്ക് തയ്യാറായാൽ ഇറാനുമേലുള്ള ഉപരോധത്തിൽ ഇളവ് നൽകാനും, മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകാനും അമേരിക്കൻ ഭരണകൂടം തയ്യാറായേക്കും എന്നായിരുന്നു പേര് വെളിപ്പെടുത്താത്ത അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഖത്തറിൻ്റെ മധ്യസ്ഥതയിൽ ഇറാൻ്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിൻ്റെ പ്രതികരണം

‘അങ്ങനെ ഒരു വാഗ്ദാനവും നൽകിയിട്ടില്ല’; ഇറാനുമേലുള്ള ഉപരോധങ്ങളിൽ ഇളവ് നൽകുമെന്ന വാർത്ത വ്യാജമെന്ന് ട്രംപ്

ഡൊണാൾഡ് ട്രംപ്

Updated On: 

29 Sep 2026 | 06:58 AM

വാഷിംഗ്ടൺ: ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവ് വരുത്തുമന്നും മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകുമെന്നുമുള്ള വാർത്തകൾ പൂർണമായും തള്ളി അമേരികൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അന്താരാഷ്ട്ര മാധ്യമമായ ആക്സിയോസ് പുറത്തുവിട്ട വാർത്ത തികച്ചും അടിസ്ഥാനരഹിതമണെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഇറാന് ഒരു വാഗ്ദാനവും നൽകിയിട്ടില്ല എന്നും, പച്ചക്കള്ളം പ്രചരിപ്പിച്ച മാധ്യമം വാർത്ത ഉടൻ പിൻവലിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് വിട്ടുവീഴ്ചയ്ക്ക് തയ്യാറായാൽ ഇറാനുമേലുള്ള ഉപരോധത്തിൽ ഇളവ് നൽകാനും, മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകാനും അമേരിക്കൻ ഭരണകൂടം തയ്യാറായേക്കും എന്നായിരുന്നു പേര് വെളിപ്പെടുത്താത്ത അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിനെതിരെ ട്രംപ് തൻ്റെ ട്രുത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

“ഇറാനുമേലുള്ള ഉപരോധത്തിൽ ഇളവ് നൽകാൻ ഞാൻ തയ്യാറാണെന്ന വാർത്ത തികച്ചും വ്യാജമാണ്., ഞാൻ അവർക്ക് ഒരു വാഗ്ദാനവും നൽകിയിട്ടില്ല” ട്രംപ് വ്യക്തമാക്കി

Also Read: വെള്ളം ​ഒഴുകും പോലെ ഇടിഞ്ഞിറങ്ങി കൂറ്റൻ മല; നേപ്പാളിൽ വീണ്ടും ഉരുൾപൊട്ടൽ, 68 മരണം

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഖത്തറിൻ്റെ മധ്യസ്ഥതയിൽ ഇറാൻ്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിൻ്റെ പ്രതികരണം പുറത്തുവന്നത്. കഴിഞ്ഞ ആഴ്ച യു,എൻ പൊതുസഭയുടെ ഭാഗമായി യു.എസ്- ഇറാൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും വാഷിംഗ്ടണുമായി ഇനി നേരിട്ടുള്ള ചർച്ചകൾ നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ്റെ ഐദ്യോഗിക വാത്താ ഏജൻസിയായ ഐ.ആർ.എൻ.എ വ്യക്തമാക്കിയിരുന്നു.

ഹോർമുസ് വീണ്ടും തുറക്കുന്നത് സംബന്ധിച്ച് ടെഹ്റാൻ മുന്നോട്ടുവച്ച നിർദ്ദേശം ശനിയാഴ്ച ട്രംപ് പരസ്യമായി നിരസിച്ചിരുന്നു. ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ആരംഭിച്ച യുദ്ധത്തിന് പിന്നാലെ, ഇറാൻ ഹോർമൂസ് പൂർണ്ണമായി അടച്ചിരിക്കുകയാണ്. ഈ ഉപരോധം കാരണം യു.എസിൽ ഇന്ധനവിലയും അവശ്യസാധനങ്ങളുടെ വിലയും കുതിച്ചുയർന്നിട്ടുണ്ട്. ലോകത്തെ എണ്ണയുടെയും പ്രകൃതിവാതകത്തിൻ്റെയും അഞ്ചിലൊന്ന് ഭാഗവും കടന്നുപോയിരുന്നത് ഹോർമൂസിലൂടെയായിരുന്നു. വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഭൂരിപക്ഷം നഷ്ടപ്പെടുമോ എന്ന ഭയവും ജനപ്രീതിയിൽ വന്ന വലിയ ഇടിവും ട്രംപിന് വലിയ രാഷ്ട്രീയ തലവേദന സൃഷ്ടിക്കുന്നുണ്ട്.

English Summary

Donald Trump strongly denied an Axios report claiming he offered Iran sanctions relief and frozen funds amidst the Middle East conflict, dismissing the story as a hoax on Truth Social.

Loading...
Unable to load recommendations.
Follow Us
9999 രൂപയുടെ സ്മാർട്ട്ഫോൺ, ഫ്ലിപ്പ്കാർട്ടിൽ
ആഡംബര ക്രൂയിസിൽ രാപ്പാർക്കാം; IRCTC-യുടെ കിടിലൻ വിയറ്റ്നാം ടൂർ!
കറിവേപ്പില ഇനി അത്ര പെട്ടെന്ന് കേടാകില്ല, ഇങ്ങനെ ചെയ്താല്‍ മതി
ദോശ കല്ലില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ എന്ത് ചെയ്യാം? വഴികളിതാ
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ
ആനക്കുട്ടിയും, അമ്മയും റോഡിൽ
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ