ഹോര്‍മുസില്‍ ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്ക്‌ നേരെ ഇറാന്റെ വെടിവയ്പ്? ജീവനക്കാര്‍ സുരക്ഷിതര്‍

Vessels Attacked in Hormuz: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ പതാകയുള്ള ടാങ്കറുകള്‍ക്ക് നേരെ വെടിവെച്ച് ഇറാന്‍. കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണ്. കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഒമാന് വടക്കുകിഴക്കായാണ് ആക്രമണം നടന്നത്. തുടര്‍ന്ന് കപ്പലുകള്‍ക്ക് തിരികെ പോകേണ്ടി വന്നു. ഇന്ത്യ ഇറാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി.

ഹോര്‍മുസില്‍ ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ക്ക്‌ നേരെ ഇറാന്റെ വെടിവയ്പ്? ജീവനക്കാര്‍ സുരക്ഷിതര്‍

ഹോര്‍മുസ് കടലിടുക്ക്‌

Edited By: 

Jenish Thomas | Updated On: 28 Apr 2026 | 12:54 PM

ന്യൂ ഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ (Strait Of Hormuz) ഇന്ത്യന്‍ പതാകയുള്ള കപ്പലുകൾക്ക് നേരെ വെടിവെച്ച് ഇറാന്‍. കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണ്. കപ്പലുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഒമാന് വടക്കുകിഴക്കായാണ് ആക്രമണം നടന്നത്. തുടര്‍ന്ന് കപ്പലുകള്‍ക്ക് തിരികെ പോകേണ്ടി വന്നു. ‘വെരി ലാർജ് ക്രൂഡ് കാരിയർ’ (VLCC) വിഭാഗത്തിൽപ്പെട്ടതായിരുന്നു ഒരു കപ്പല്‍. ഇറാഖിൽ നിന്നും എണ്ണയുമായി എത്തിയ കപ്പിലിന് നേരെയാണ് ആക്രമണം ഉണ്ടായത്.

സംഭവത്തെ തുടര്‍ന്ന് ഇന്ത്യ ഡല്‍ഹിയിലെ ഇറാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി. വിദേശകാര്യ മന്ത്രാലയം ഉടൻ തന്നെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുമെന്നാണ് സൂചന. സംഭവം അതീവ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. വാണിജ്യ കപ്പലുകള്‍ക്കായി ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നുകൊടുക്കുന്നതായി കഴിഞ്ഞ ദിവസം ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ ഈ തീരുമാനത്തോട് നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു. എന്നാല്‍ യുഎസിന്റെ ഉപരോധം തുടരുന്ന സാഹചര്യത്തില്‍ ഹോര്‍മുസില്‍ തങ്ങള്‍ വീണ്ടും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി ഇറാന്‍ പ്രഖ്യാപിച്ചു.

ALSO READ : Strait Of Hormuz: ഹോര്‍മുസ് കടലിടുക്ക് തുറന്നുകൊടുത്ത് ഇറാന്‍; നന്ദി അറിയിച്ച് ട്രംപ്‌

ഹോർമുസിൻ്റെ അധികാരം ഇറാന്

ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് നേരെയുള്ള ഉപരോധം അമേരിക്ക തുടര്‍ന്നാല്‍ ഹോര്‍മുസ് വീണ്ടും അടയ്ക്കുന്ന കാര്യം ഇറാന്‍ പരിഗണിക്കുമെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു. ഹോര്‍മുസിന്റെ അധികാരം ഇറാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം, ഇറാന്റെ അംഗീകാരത്തോടെ നടക്കും. കടലിടുക്ക് തുറക്കണോ അടയ്ക്കണോ എന്നത് അതിനെ നിയന്ത്രിക്കുന്നവര്‍ തീരുമാനിക്കും അല്ലാതെ സോഷ്യല്‍ മീഡിയ അല്ല. പുറത്തുനടക്കുന്ന ചര്‍ച്ചകളൊന്നും ഇറാനെ ബാധിക്കുന്നില്ലെന്നും ഗാലിബാഫ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, തങ്ങള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇറാന്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. റോസ്‌മേരി ഡികാര്‍ലോയുമായുള്ള കൂടിക്കാഴ്ചയില്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി സയീദ് ഖതിബസാദെ ഇക്കാര്യം ഉന്നയിച്ചതായി സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം കഴിഞ്ഞ ദിവസം ഹോർമുസ് തുറക്കമെന്ന് ഇറാൻ വിദേശകാര്യ അബ്ബാസ് അരഗ്ചി അറിയിച്ചിരുന്നു. എന്നാൽ അമേരിക്കൻ ഉപരോധം തുടരുന്നതിനാൽ ഈ നീക്കത്തിൽ നിന്നും ഇറാൻ പിൻവലിയുകയായിരുന്നു

Follow Us
മുടി നീട്ടി വളര്‍ത്താന്‍ ഉപ്പ് തന്നെ ധാരാളം; ഈ ട്രിക്ക് പരീക്ഷിക്കൂ
തക്കാളി എത്ര നാൾ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാം?
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി