Al Nahdi Exchange: അൽ നഹ്ദി എക്സ്ചേഞ്ചിൻ്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്; നിയമലംഘനം നടത്തിയെന്ന് കണ്ടെത്തൽ
Al Nahdi Exchange Licence Revoked: യുഎഇ അൽ നഹ്ദി എക്സ്ചേഞ്ചിൻ്റെ ലൈസൻസ് റദ്ദാക്കി. യുഎഇ സെൻട്രൽ ബാങ്ക് ആണ് ലൈസൻസ് റദ്ദാക്കിയത്.
യുഎഇയിലെ പ്രമുഖ എക്സ്ചേഞ്ച് ഹൗസായ അൽ നഹ്ദി എക്സ്ചേഞ്ചിൻ്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്. രെജിസ്റ്ററിൽ നിന്ന് അൽ നഹ്ദിയുടെ പേര് നീക്കം ചെയ്തു. സാമ്പത്തിക സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും ഭേദഗതികളും അനുസരിച്ചുള്ള 2018ലെ ഫെഡറൽ നിയമം നമ്പർ 14 137ആം വകുപ്പനുസരിച്ചാണ് നീക്കം.
അൽ നഹ്ദി എക്സ്ചേഞ്ച് നിയമലംഘനങ്ങൾ നടത്തിയെന്ന് സെൻട്രൽ ബാങ്ക് കണ്ടെത്തി. ഇതേ തുടർന്നാണ് ലൈസൻസ് റദ്ദാക്കിയത്. കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമങ്ങൾ അനുസരിക്കാൻ അൽ നഹ്ദി തയ്യാറായില്ല എന്ന് കണ്ടെത്തലുകളിൽ പറയുന്നു. അനധികൃത സ്ഥാപനങ്ങൾക്കും തീവ്രവാദത്തിനും സാമ്പത്തിക സഹായവും മറ്റ് സഹായങ്ങളും നൽകി എന്നും കണ്ടെത്തലുകളിലുണ്ട്.
Also Read: Russia Earthquake: ഭൂകമ്പത്തിനിടയിലും ശസ്ത്രക്രിയ തുടർന്ന് ഡോക്ടർമാർ; വീഡിയോ
എക്സ്ചേഞ്ച് ഹൗസുകൾ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു. എക്സ്ചേഞ്ച് ഹൗസുകളും ഉടമകളും തൊഴിലാളികളും രാജ്യത്തിൻ്റെ നിയമം പൂർണമായി അനുസരിക്കണം. സെൻട്രൽ ബാങ്ക് നിർദ്ദേശിച്ചിരിക്കുന്ന തരത്തിൽ സുതാര്യമായും സമഗ്രമായും വേണം പ്രവർത്തനം നടത്തേണ്ടത്. യുഎഇയുടെ സാമ്പത്തിക നില സുരക്ഷിതമാക്കുന്ന തരത്തിലാവണം പ്രവർത്തനമെന്നും സെൻട്രൽ ബാങ്ക് നിർദ്ദേശം നൽകി.