AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE Golden Visa: വഖഫിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ; എങ്ങനെ ലഭിക്കും, അറിയേണ്ടതെല്ലാം

UAE Golden Visa for Waqf Donors: ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, എന്‍ഡോവ്‌മെന്റ് ആന്‍ഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്‍ എന്നിവ തമ്മിലുണ്ടായ കരാറിന്റെ ഭാഗമായാണ് പുതിയ ഗോള്‍ഡന്‍ വിസ പ്രഖ്യാപനം.

UAE Golden Visa: വഖഫിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ; എങ്ങനെ ലഭിക്കും, അറിയേണ്ടതെല്ലാം
പ്രതീകാത്മക ചിത്രം Image Credit source: TV9 Network
shiji-mk
Shiji M K | Published: 18 Oct 2025 07:56 AM

അബുദബി: വഖഫിലേക്ക് സംഭാവന നല്‍കുന്നവരായ വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കാനൊരുങ്ങി യുഎഇ. ദീര്‍ഘകാല റെസിഡന്‍സി പെര്‍മിറ്റ് നേടുന്നതിന് യുഎഇ ഗോള്‍ഡന്‍ വിസയില്‍ പുതിയ വിഭാഗം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രഖ്യാപിച്ചു. മാനുഷിക പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക പിന്തുണക്കാര്‍ എന്ന വിഭാഗത്തിന് കീഴിലാണ് ഈ വിസ ലഭിക്കുക.

ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, എന്‍ഡോവ്‌മെന്റ് ആന്‍ഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്‍ എന്നിവ തമ്മിലുണ്ടായ കരാറിന്റെ ഭാഗമായാണ് പുതിയ ഗോള്‍ഡന്‍ വിസ പ്രഖ്യാപനം.

അംഗീകൃത ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ജിഡിആര്‍എഫ്എ അഫയേഴ്‌സ് ദുബായ് റെസിഡന്‍സി പെര്‍മിറ്റുകള്‍ അനുവദിക്കും. വ്യവസ്ഥയില്‍ പറയുന്ന സാമൂഹിക ലക്ഷ്യങ്ങളുടെ നേട്ടം ഉറപ്പാക്കുന്നത് കൃത്യമായി നിരീക്ഷിക്കാനായി സമിതിയും രൂപീകരിക്കാനാണ് നീക്കം.

ലോകമെമ്പാടുമുള്ള ധനികരെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിനായി 2019ലാണ് ഗോള്‍ഡന്‍ വിസ പ്രോഗ്രാം അവതരിപ്പിച്ചത്. പിന്നീട് പ്രൊഫഷണലുകള്‍, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലേക്ക് വിസയുടെ ആനുകൂല്യങ്ങള്‍ വ്യാപിപ്പിച്ചു.

Also Read: UAE Golden Visa: യുഎഇ ഗോള്‍ഡന്‍ വിസ എടുത്താലോ? ഒട്ടേറെ ആനുകൂല്യങ്ങളുണ്ട്, എന്തെല്ലാമാണെന്ന് നോക്കൂ

യോഗ്യരായ വ്യക്തികള്‍ക്ക് പത്ത് വര്‍ഷം വരെ ദീര്‍ഘകാല മള്‍ട്ടിപ്പിള്‍-എന്‍ട്രി ആക്‌സസ് റെസിഡന്‍സി ലഭിക്കും. വിസ ഹോള്‍ഡര്‍ക്ക് പങ്കാളിയെയും കുട്ടികളെയും മറ്റ് കുടുംബാംഗങ്ങളെയും സ്‌പോണ്‍സര്‍ ചെയ്യാനും സാധിക്കുന്നതാണ്.