UAE Winter Holiday: സ്കൂളുകൾക്ക് മൂന്നാഴ്ച അവധി, യുഎഇ വിദ്യാർത്ഥികൾക്ക് കോളടിച്ചല്ലോ.
UAE Announces School Winter Holidays 2026: ദുബായിലെ സ്വകാര്യ സ്കൂളുകളുടെ ചുമതലയുള്ള നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയും ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയും സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകൾക്ക് ഇതേ തീയതികളാണ് നിശ്ചയിച്ചിട്ടുള്ളത്. മൂന്നാഴ്ചത്തെ ഇടവേളയാണ് വിദ്യാർഥികൾക്ക് ലഭിക്കുന്നത്.

പ്രതീകാത്മക ചിത്രം
അബുദാബി: യുഎഇയിലെ സ്കൂളുകളിൽ മൂന്നാഴ്ച തുടർച്ചയായ അവധി. നടപ്പ് അധ്യയന വർഷത്തെ ശീതകാല അവധി (Winter Break) തീയതികളാണ് പ്രഖ്യാപിച്ചത്. ഡിസംബർ 14 തിങ്കളാഴ്ച മുതൽ ജനുവരി 3 ഞായറാഴ്ച വരെയാണ് സ്കൂളുകൾ അടച്ചിടുക. വാരാന്ത്യ അവധികൾ ഉൾപ്പെടെ തുടർച്ചയായി മൂന്നാഴ്ചത്തെ ഇടവേളയാണ് വിദ്യാർഥികൾക്ക് ലഭിക്കുന്നത്.
അവധി ദിനങ്ങൾ
ഡിസംബർ 14 തിങ്കളാഴ്ച മുതൽ ജനുവരി 3 ഞായറാഴ്ച വരെയുള്ള അവധിക്ക് ശേഷം, 2027 ജനുവരി 4 തിങ്കളാഴ്ച ക്ലാസുകൾ പുനരാരംഭിക്കും. രണ്ടാം പാദത്തിന് മുമ്പുള്ള അവസാന പ്രവൃത്തിദിനം ഡിസംബർ 11 വെള്ളിയാഴ്ചയായിരിക്കും. പൊതുവിദ്യാലയങ്ങൾക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട കലണ്ടറിലും ഇതേ അവധി ദിനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദുബായിലെ സ്വകാര്യ സ്കൂളുകളുടെ ചുമതലയുള്ള നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയും (KHDA) ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയും (SPEA) സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകൾക്ക് ഇതേ തീയതികളാണ് നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം, ഏപ്രിലിൽ അധ്യയന വർഷം ആരംഭിക്കുന്ന (ഇന്ത്യൻ കലണ്ടർ ഉൾപ്പെടെയുള്ള) സ്കൂളുകളുടെ അവധി തീയതികളിൽ വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. യാത്രകളും മറ്റും മുൻകൂട്ടി ആസൂത്രണം ചെയ്യുന്ന രക്ഷിതാക്കൾ, കുട്ടികൾ പഠിക്കുന്ന സ്കൂളിന്റെ ഔദ്യോഗിക കലണ്ടർ പരിശോധിച്ച് തീയതികൾ ഉറപ്പുവരുത്തേണ്ടതാണ്.
ടിക്കറ്റുകൾക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ച് വിമാനകമ്പനികൾ
ശൈത്യകാല അവധിക്കും ന്യൂ ഇയർ ആഘോഷത്തിൻ്റെയും ഭാഗമായ യുഎഇയിൽ നിന്നുള്ള വിമാനകമ്പനികൾ ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. വൈറ്റ് ഫ്രൈഡെ സെയിൽ എന്ന പേരിലാണ് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാനകമ്പനിയായ എത്തിഹാദ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസംബർ ഏഴ് മുതൽ അടുത്ത വർഷം ജൂൺ 15 തീയതി വരെയുള്ള യാത്രകൾക്കാണ് എത്തിഹാദ് ഈ ഓഫർ നൽകുന്നത്. ഇക്കണോമി, ബിസിനസ് ക്ലാസ് വിഭാഗങ്ങൾക്കും ഈ ഓഫർ ബാധകമാണ്. നവംബർ 29-ാം തീയതിക്കുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക.
ഷാർജ ആസ്ഥാനമായി സർവീസ് നടത്തുന്ന എയർ അറേബ്യ 899 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ലൈ ദുബായും എയർ അറേബ്യയെ പോലെ കുറഞ്ഞ നിരക്കി യാത്ര ഒരുക്കുന്നുണ്ട്. അതേസമയം വിമാനകമ്പനി റിട്ടേൺ ഉൾപ്പെടെ 1500 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് വാഗ്ദാനം ചെയ്യുന്നത്.
English Summary:
Students across the UAE are set to enjoy a three-week winter vacation during the 2026–2027 academic year. According to the announced school calendar, the last working day will be December 11, 2026, and the winter holidays will begin on December 14 and continue until January 3, 2027.