AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE: വ്യോമയാന രംഗത്ത് തൊഴിലവസരങ്ങളുമായി യുഎഇ; ശമ്പളത്തിലും വർധന

UAE Aviation Sector Job Opportunites: വ്യോമയാനരംഗത്ത് കൂടുതൽ തൊഴിലവസരങ്ങളുമായി യുഎഇ. ഈ മേഖലയിൽ ശമ്പളവർധനയുണ്ടാവുമെന്നും വിദഗ്ദർ പറയുന്നു.

UAE: വ്യോമയാന രംഗത്ത് തൊഴിലവസരങ്ങളുമായി യുഎഇ; ശമ്പളത്തിലും വർധന
പ്രതീകാത്മക ചിത്രംImage Credit source: Pexels
abdul-basith
Abdul Basith | Published: 14 May 2025 14:27 PM

വ്യോമയാന രംഗത്ത് തൊഴിലവസരങ്ങളുമായി യുഎഇ. ഈ വർഷം പുതിയ 600 ജോലികളാണ് വ്യോമയാന രംഗത്ത് ഉണ്ടാവുക. ആവശ്യം കൂടിയതിൻ്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളിലും വിഭാഗങ്ങളിലും ഒഴിവുണ്ടാവുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഈ രംഗത്ത് ശമ്പളവർധനയും ഉണ്ടാവും. മാൻപവർ സൊല്യൂഷൻ കമ്പനിയായ ഡുൽസ്കോ പീപ്പിൾ സിഇഒ ആൻ്റണി മാർകെയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

പൈലറ്റ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ തൊഴിലുകളിൽ എട്ട് ശതമാനം വരെ ശമ്പളവർധനയുണ്ടാവുമെന്ന് ആൻ്റണി മാർകെ പറഞ്ഞു. വിമാനക്കമ്പനികളിൽ നിന്നും എയർപോർട്ടുകളിൽ നിന്നും ചാർട്ടർ കമ്പനികളിൽ നിന്നുമൊക്കെ ഇത് ആവശ്യപ്പെടുന്നുണ്ട്. ഇത്തരം തൊഴിലെടുക്കുന്നവരുടെ ലഭ്യതക്കുറവ് വർധിക്കുന്നുണ്ട്. പൈലറ്റുമാർ, ക്യാബിൻ ക്രൂ അംഗങ്ങൾ എന്നീ ജോലികൾക്കൊപ്പം പുതിയ ടെക്നോളജികൾ കൈകാര്യം ചെയ്യാനും മെയിൻ്റൈൻ ചെയ്യാനും കഴിയുന്നവർക്കും തൊഴിൽ സാധ്യതകളുണ്ട്. അടുത്ത ഒരു വർഷത്തിനിടെ യുഎഇയിൽ 600 പുതിയ ജോലികൾ വ്യോമയാന മേഖലയിൽ മാത്രം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി യുഎഇയിലെ വ്യോമയാന മേഖല വളർച്ച പ്രകടിപ്പിക്കുന്നുണ്ട്. രാജ്യത്തെ വിമാനായത്രികരിലും രാജ്യത്തേക്ക് സന്ദർശനത്തിനെത്തുന്നവരുടെ എണ്ണത്തിലുമൊക്കെ വർധനയുണ്ടാവുന്നു. അതുകൊണ്ട് തന്നെ തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് വിദഗ്ദാഭിപ്രായം. വർധിച്ചുവരുന്ന യാത്രികരെ ഉൾക്കൊള്ളിക്കാനാണ് അൽ മക്തൂം വിമാനത്താവളം പണികഴിപ്പിക്കുന്നത്.