AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE Driving Licence: വീട്ടിലിരുന്ന് വോയിസ് കമാൻഡിലൂടെ ലൈസൻസ് പുതുക്കാം, വീടിന് അപേക്ഷ നൽകാം; യുഎഇയിൽ പുതിയ സംവിധാനമെത്തുന്നു

AI To Help UAE Services: യുഎഇയിൽ സർക്കാർ സംവിധാനങ്ങളിൽ സഹായിക്കാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എത്തുന്നു. വെബ്സൈറ്റുകളോ മൊബൈൽ ആപ്പുകളോ ഉപയോഗിക്കാതെ വീട്ടിലിരുന്ന് വോയിസ് കമാൻഡിലൂടെ സർക്കാർ സർവീസുകൾ ചെയ്യാനാവും.

UAE Driving Licence: വീട്ടിലിരുന്ന് വോയിസ് കമാൻഡിലൂടെ ലൈസൻസ് പുതുക്കാം, വീടിന് അപേക്ഷ നൽകാം; യുഎഇയിൽ പുതിയ സംവിധാനമെത്തുന്നു
പ്രതീകാത്മക ചിത്രംImage Credit source: Social Media
abdul-basith
Abdul Basith | Published: 13 Feb 2025 13:44 PM

വീട്ടിലിരുന്ന് വോയിസ് കമാൻഡിലൂടെ ലൈസൻസ് എടുക്കാനും പുതുക്കാനും യുഎഇയിൽ പുതിയ സംവിധാനം ആരംഭിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെയാണ് യുഎഇയിൽ സർക്കാർ സർവീസുകൾ മുഖം മിനുക്കുന്നത്. വെബ്സൈറ്റുകളോ മൊബൈൽ ആപ്പുകളോ ഉപയോഗിക്കാതെ വീട്ടിലിരുന്ന് തന്നെ സർക്കാർ സംവിധാനം ഉപയോഗിക്കാൻ പുതിയ രീതി സഹായിക്കും.

വോയിസ് കമാൻഡ് ഉപയോഗിച്ചാവും പുതിയ സംവിധാനം. ഡ്രൈവിങ് ലൈസൻസ് പുതുക്കാനും വീടിന് അപേക്ഷ നൽകാനുമൊക്കെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് സാധിക്കും. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും ഉദ്യോഗസ്ഥ തലത്തിലെ നൂലാമാലകൾ കുറയ്ക്കാനുമൊക്കെ ഈ സംവിധാനം സഹായിക്കുമെന്ന് അധികൃതർ പറയുന്നു. യുഎഇ ചീഫ് ഓഫ് ഗവണ്മെൻ്റ് സർവീസസ് ആയ മുഹമ്മദ് ബിൻ തലിയ ആണ് ഇക്കാര്യം അറിയിച്ചത്. വേൾഡ് ഗവണ്മെൻ്റ് സമ്മിറ്റിൽ വച്ചാണ് പ്രഖ്യാപനം.

Also Read: Dubai Rail Bus: ദുബായിൽ പുതിയ ‘റെയിൽ ബസ്’; നിർമ്മാണം മുഴുവൻ ത്രീഡി പ്രിൻ്റിൽ റീസൈക്കിൾ പദാർത്ഥങ്ങൾ കൊണ്ട്

“മൊബൈൽ ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും പകരം എഐയിലൂടെ സർക്കാരുമായി നേരിട്ട് സംവദിക്കാൻ സാധിക്കും. ലൈസൻസ് പുതുക്കാനാണെങ്കിലും പുതിയ വീട് വാങ്ങാനാണെങ്കിലും ഈ സംവിധാനം സഹായിക്കും. വളരെ എളുപ്പം ഇത് ചെയ്യാൻ കഴിയുന്ന തരത്തിലാണ് എഐ സംവിധാനം. ഡിജിറ്റൽ സിസ്റ്റവും സാങ്കേതികവിദ്യയും ഉദ്യോഗസ്ഥസംവിധാനങ്ങളുടെ നൂലാമാലകൾ നേരിട്ട് പരിഹരിക്കില്ല.”- മുഹമ്മദ് ബിൻ തലിയ പറഞ്ഞു.

എഐയുടെ ഉപയോഗം സർക്കാർ സംവിധാനങ്ങളെ നന്നായി മെച്ചപ്പെടുത്തുമെന്നും ബിൻ തലിയ കൂട്ടിച്ചേർത്തു. സാധാരണയെക്കാളും 100 ശതമാനം മികച്ച രീതിയിൽ ഇതൊക്കെ ചെയ്യാൻ എഐയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് റെയിൽ ബസ്
ദുബായിൽ പുതിയ ഗതാഗത സംവിധാനം അവതരിപ്പിച്ചു. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് (ആർടിഎ) പുതിഗ ഗതാഗത സംവിധാനം അവതരിപ്പിച്ചത്. റെയിൽ ബസ് എന്ന പേരിലാണ് ഗതാഗത സംവിധാനം. മുഴുവനായും ത്രീഡി പ്രിൻ്റ് ചെയ്ത റീസൈക്കിൾ പദാർത്ഥങ്ങളിൽ നിന്ന് നിർമ്മിച്ച വാഹനമാണ് ഇത്. ദുബായിൽ ഏറ്റവും പുതുതായി അവതരിപ്പിച്ച പൊതുഗതാഗത സംവിധാനമാണ് ഇത്. സൂര്യപ്രകാശത്തിൽ പ്രവർത്തിക്കുന്നതും സ്വയം ഡ്രൈവ് ചെയ്യുന്നതുമായ റെയിൽ ബസിൻ്റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുകയാണ്.