5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Narendra Modi: നരേന്ദ്ര മോദിക്ക് യുഎസില്‍ ഊഷ്മള സ്വീകരണം; മസ്‌കുമായും ചര്‍ച്ചകള്‍ക്ക് സാധ്യത

Prime Minister Narendra Modi Meets Tulsi Gabbard: വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള തീരുവകള്‍, വിവാദമായ ഗസ സമാധാന പദ്ധതി, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച. ഈ വിഷയങ്ങളെല്ലാം ഇരുവരും തമ്മിലുള്ള ചര്‍ച്ചയുടെ ഭാഗമാകും.

Narendra Modi: നരേന്ദ്ര മോദിക്ക് യുഎസില്‍ ഊഷ്മള സ്വീകരണം; മസ്‌കുമായും ചര്‍ച്ചകള്‍ക്ക് സാധ്യത
നരേന്ദ്ര മോദി, തുളസി ഗബ്ബാര്‍ഡ്‌ Image Credit source: X
shiji-mk
Shiji M K | Updated On: 13 Feb 2025 09:08 AM

വാഷ്ങടണ്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെത്തി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായാണ് മോദി യുഎസിലെത്തിയത്. വാഷിങ്ടണ്‍ ഡിസിയിലെത്തിയതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെച്ചു. യുഎസ് ഇന്റല്‍ മേധാവി തുളസി ഗബ്ബാര്‍ഡുമായി മോദി കൂടിക്കാഴ്ച നടത്തി. ഭീകരതയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളിലും ഇന്റലിജന്‍സ് സഹകരം വര്‍ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ളതായിരുന്നു ചര്‍ച്ച.

“ശൈത്യകാലത്തെ തണുപ്പില്‍ ഒരു ഊഷ്മണമായ സ്വീകരണം, തണുത്ത കാലാവസ്ഥ ആയിരുന്നിട്ടും വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ പ്രവാസികള്‍ എന്നെ ആവേശത്തോടെ സ്വീകരിച്ചു,അവര്‍ക്ക് പ്രത്യേക നന്ദി,” മോദി ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് എക്‌സില്‍ കുറിച്ചു.

വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള തീരുവകള്‍, വിവാദമായ ഗസ സമാധാന പദ്ധതി, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച. ഈ വിഷയങ്ങളെല്ലാം ഇരുവരും തമ്മിലുള്ള ചര്‍ച്ചയുടെ ഭാഗമാകും.

ജനുവരി 20ന് ഡൊണാള്‍ഡ് ട്രംപ് യുഎസിന്റെ നാല്‍പത്തിയേഴാമത് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം വൈറ്റ് ഹൗസില്‍ അദ്ദേഹത്തിനെ കാണാനെത്തുന്ന നാലാമത്തെ ലോക നേതാവാണ് മോദി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല തുടങ്ങിയവരാണ് നേരത്തെ രാജ്യത്തെത്തിയ നേതാക്കള്‍.

ട്രംപ് രണ്ടാം തവണയും അധികാരമേറ്റതിന് പിന്നാലെ യുഎസ് സന്ദര്‍ശിക്കുന്ന ഏഷ്യയിലെ ആദ്യ രാഷ്ട്ര നേതാവാണ് മോദി. ഇരു രാജ്യങ്ങളും അവരുടെ ജനങ്ങളുടെ നേട്ടത്തിനും ഭാവിക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. ട്രംപിന്റെ താരിഫ് നയം ലോകമെമ്പാടും ആഘാതം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന കടുത്ത വ്യാപാര നടപടികളെ തടയുക എന്നതിനാകും മോദി പ്രഥമ പരിഗണന നല്‍കുക.

തുളസി ഗബ്ബാര്‍ഡുമായി മോദി കൂടിക്കാഴ്ച നടത്തുന്നു

വ്യാപാരം, നിക്ഷേപം, ഊര്‍ജം, പ്രതിരോധം, സാങ്കേതികവിദ്യ, കുടിയേറ്റം തുടങ്ങിയ മേഖലകളില്‍ ഇന്ത്യ-യുഎസ് സഹകരണം വര്‍ധിപ്പിക്കുന്നതിനായി ഇരുനേതാക്കളും കൂടിക്കാഴ്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

വാഷിങ്ടണ്‍ ഡിസിയിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നു

അതേസമയം, യുഎസിന് മേല്‍ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങള്‍ക്ക് മേല്‍ പരസ്പര നികുതി അഥവാ റസിപ്രോക്കല്‍ താരിഫ് ചുമത്തുമെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവില്‍ ട്രംപ് ബുധനാഴ്ച ഒപ്പുവെക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.

Also Read: Donald Trump: ഇന്ത്യയ്ക്ക്‌ തിരിച്ചടി; യുഎസിന് മേല്‍ ഇറക്കുമതി തീരുവ ചുമത്തിയ രാജ്യങ്ങള്‍ക്ക് പരസ്പര നികുതി

യുഎസിന്റെ ചില ഉത്പന്നങ്ങള്‍ക്ക് മേല്‍ ഇന്ത്യയും ബ്രസീലും കനത്ത നികുതിയാണ് ചുമത്തുന്നത്. അതിനാല്‍ അവര്‍ക്കെതിരെ അതേ ഭാഷയില്‍ തിരിച്ചടിക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുഎസിന്റെ ആഡംബര കാറുകള്‍ ഉള്‍പ്പെടെയുള്ള മുപ്പതിലേറെ സാധനങ്ങളുടെ ഇറക്കുമതി തീരുവ പുനപരിശോധിക്കുമെന്നായിരുന്നു ഇന്ത്യ അറിയിച്ചിരുന്നത്.

മോദി-ട്രംപ് കൂടിക്കാഴ്ചയുടെ അജണ്ട എന്താകും?

 

  1. ട്രംപ് കൊണ്ടുവന്നിട്ടുള്ള താരിഫ് നയം ലോകമെമ്പാടും ആഘാതം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്കെതിരെ യുഎസ് ഏര്‍പ്പെടുത്തുന്ന നികുതികളില്‍ മോദി ചര്‍ച്ച നടത്തും.
  2. ഉയര്‍ന്ന താരിഫ് ഒഴിവാക്കുന്നതിനും വ്യാപാര മേഖല വികസിപ്പിക്കുന്നതിനുമായി ഇരുവരും വിശദമായ പരിശോധനകള്‍ നടത്താന്‍ സാധ്യതയുണ്ട്. വൈറ്റ് ഹൗസുമായി ധാരണയിലെത്തിയാല്‍ ഒട്ടനവധി മേഖലകളില്‍ താരിഫ് ഇളവ് ലഭിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
  3. കൂടാതെ ഇന്ത്യ-പസഫിക്-യുക്രൈന്‍ എന്നിവിടങ്ങളിലെ മൊത്തത്തിലുള്ള സ്ഥിതിഗതികള്‍, പശ്ചിമേഷ്യയിലെ വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയും ചര്‍ച്ചയുടെ ഭാഗമാകും.
  4. വ്യാപാരം, നിക്ഷേപം, ഊര്‍ജം, പ്രതിരോധം, സാങ്കേതികവിദ്യ, കുടിയേറ്റം തുടങ്ങിയ മേഖലകളില്‍ ഇന്ത്യ-യുഎസ് സഹകരണം വര്‍ധിപ്പിക്കുന്നതിനായി ചര്‍ച്ച നടക്കും.
  5. ചെറിയ മോഡുലാര്‍ റിയാക്ടറുകളില്‍ യുഎസുമായി സിവില്‍ ആണ സഹകരണത്തിനുള്ള സാധ്യതകളും ഇന്ത്യ പരിശോധിക്കും.
  6. ഇലോണ്‍ മസ്‌കുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. ഇന്ത്യന്‍ വിപണിയിലേക്കുള്ള സ്റ്റാര്‍ലിങ്കിന്റെ പ്രവേശനം ചര്‍ച്ചയാകും.