5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Driving Licence: ഇനി 17 വയസായാലും വണ്ടിയോടിക്കാം; യുഎഇയിൽ ഡ്രൈവിങ് ലൈസൻസിനുള്ള പ്രായപരിധി കുറച്ചു

UAE Loweres Driving Licence Age: യുഎഇയിൽ ഡ്രൈവിങ് ലൈസൻസിനുള്ള പ്രായപരിധി കുറച്ചു. 18 വയസായിരുന്ന പ്രായപരിധി ഇപ്പോൾ 17 ആക്കി ചുരുക്കു. ഈ മാസം 29 മുതലാണ് നിയമം പ്രാബല്യത്തിൽ വരിക.

UAE Driving Licence: ഇനി 17 വയസായാലും വണ്ടിയോടിക്കാം; യുഎഇയിൽ ഡ്രൈവിങ് ലൈസൻസിനുള്ള പ്രായപരിധി കുറച്ചു
പ്രതീകാത്മക ചിത്രംImage Credit source: Pexels
abdul-basith
Abdul Basith | Published: 13 Mar 2025 16:34 PM

യുഎഇയിൽ ഡ്രൈവിങ് ലൈസൻസിനുള്ള പ്രായപരിധി കുറച്ചു. നേരത്തെ 18 വയസായിരുന്നത് ഇപ്പോൾ 17 വയസായി കുറയ്ക്കുകയായിരുന്നു. ഈ മാസം 29 മുതൽ 17 വയസുകാർക്കും ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് യുഎഇ സർക്കാർ ഇക്കാര്യം അറിയിച്ചത്. ട്രാഫിക് നിയമപരിഷ്കാരങ്ങൾക്കൊപ്പമാണ് ഡ്രൈവിങ് ലൈസൻസിനുള്ള പ്രായപരിധി കുറച്ചത്.

പുതുക്കിയ നിയമപ്രകാരം കാർ ഉൾപ്പെടെയുള്ള ലൈറ്റ് വാഹനങ്ങൾ ഓടിക്കാനുള്ള കുറഞ്ഞ പ്രായം 18ൽ നിന്ന് 17 ആക്കി. മാർച്ച് അവസാനത്തോടെ നിയമം നിലവിൽ വരും. പുതിയ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ 17 വയസുകാരായ നിരവധി പേർ ലൈസൻസിനായി അപേക്ഷിക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു.

Also Read: Ramadan In UAE: ചെറിയ പെരുന്നാൾ ആഘോഷം ഇത്തവണ കലക്കും; യുഎഇയിൽ അവധി അഞ്ച് ദിവസം

കഴിഞ്ഞ വർഷം ഒക്ടോബറിൽ വിവിധ നിയമങ്ങൾ പരിഷ്കരിക്കുന്നതിനൊപ്പം നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയും വർധിപ്പിച്ചിരുന്നു. റോഡിലൂടെയുള്ള അലക്ഷ്യമായ നടത്തം, ലഹരി ഓടിച്ച് വാഹനം ഓടിക്കൽ തുടങ്ങി വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴശിക്ഷ വർധിപ്പിച്ചു. തടവും 2,00,000 ദിർഹം വരെ പിഴയുമാണ് വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് ലഭിക്കുന്ന ശിക്ഷ. 80 കിലോമീറ്ററോ അതിന് മുകളിലോ സ്പീഡ് ലിമിറ്റുള്ള സ്ഥലങ്ങളിൽ അലക്ഷ്യമായും അനുവദനീയമല്ലാത്ത ഇടങ്ങളിലും റോഡ് മുറിച്ചുകടക്കുന്നവർക്കുള്ള പിഴശിക്ഷ 400 ദിർഹമിൽ നിന്ന് 10,000 ദിർഹം വരെയാക്കി ഉയർത്തി. ഇങ്ങനെ റോഡ് മുറിച്ചുകടക്കുന്നത് അപകടത്തിന് കാരണമായാണ് ഈ ശിക്ഷ. 80 കിലോമീറ്ററോ അതിന് മുകളിലോ സ്പീഡ് ലിമിറ്റുള്ള സ്ഥലങ്ങളിലെ നിയമലംഘനങ്ങൾക്കാണ് പുതിയ നിയമപ്രകാരം ശിക്ഷ ലഭിക്കുക. മൂന്ന് മാസത്തിൽ കുറയാത്ത തടവ് ശിക്ഷയും ലഭിക്കും.

മദ്യപിച്ചോ ലഹരി ഉപയോഗിച്ചോ വാഹനമോടിച്ചാൽ 30,000 ദിർഹം വരെ പിഴ ശിക്ഷ ലഭിക്കും. ഈ തെറ്റ് ആദ്യമായാണ് ചെയ്യുന്നതെങ്കിൽ ലൈസൻസ് ആറ് മാസത്തേക്ക് സസ്പൻഡ് ചെയ്യും. തെറ്റ് ആവർത്തിച്ചാൽ ഒരു വർഷത്തേക്കും മൂന്നാം തവണ ലൈസൻസ് പൂർണമായും സസ്പൻഡ് ചെയ്യും. ആരെയെങ്കിലും വാഹനമിടിച്ച് നിർത്താതെ പോയാൽ 50,000 മുതൽ 1,00,000 ദിർഹം വരെയാണ് പിഴശിക്ഷ. രണ്ട് വർഷത്തെ തടവും ലഭിക്കും.