നിങ്ങളുടെ കുട്ടിക്ക് കാറിൽ ഏത് സീറ്റാണ് സുരക്ഷിതം? മാതാപിതാക്കൾ അറിഞ്ഞിരിക്കണം യു.എ.ഇയിലെ പുതിയ ട്രാഫിക് നിയമങ്ങൾ!

Child Safety in UAE Cars: A Complete Guide to the New 2027 Traffic Laws: കുട്ടികളുമായി കാറിൽ യാത്ര ചെയ്യുന്ന മാതാപിതാക്കൾ പുതിയ മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കേണ്ടത് അത്യാവശ്യമാണ്. കാർ സീറ്റുകൾ സംബന്ധിച്ച പ്രായപരിധി, കുട്ടികളുടെ ഉയരം, സീറ്റ് ഘടിപ്പിക്കേണ്ട രീതി എന്നിവയിൽ പുതിയ നിയമം കർശന വ്യവസ്ഥകളാണ് മുന്നോട്ട് വെക്കുന്നത്

നിങ്ങളുടെ കുട്ടിക്ക് കാറിൽ ഏത് സീറ്റാണ് സുരക്ഷിതം? മാതാപിതാക്കൾ അറിഞ്ഞിരിക്കണം യു.എ.ഇയിലെ പുതിയ ട്രാഫിക് നിയമങ്ങൾ!

പ്രതീകാത്മക ചിത്രം

Published: 

12 Nov 2026 | 05:08 PM

ദുബായ്: യു.എ.ഇയിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗതാഗത നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുന്നു. 2027 ജനുവരി ഒന്ന് മുതലാണ് രാജ്യത്ത് പുതിയ ഫെഡറൽ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കുന്നത്. കുട്ടികളുമായി കാറിൽ യാത്ര ചെയ്യുന്ന മാതാപിതാക്കൾ പുതിയ മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കേണ്ടത് അത്യാവശ്യമാണ്. കാർ സീറ്റുകൾ സംബന്ധിച്ച പ്രായപരിധി, കുട്ടികളുടെ ഉയരം, സീറ്റ് ഘടിപ്പിക്കേണ്ട രീതി എന്നിവയിൽ പുതിയ നിയമം കർശന വ്യവസ്ഥകളാണ് മുന്നോട്ട് വെക്കുന്നത്.

നാല് വയസ്സുവരെയുള്ള കുട്ടികൾക്ക് സീറ്റ് നിർബന്ധം

പുതിയ നിയമ പ്രകാരം, കാറിൽ യാത്ര ചെയ്യുമ്പോൾ നാല് വയസ്സോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക ചൈൽഡ് സേഫ്റ്റി സീറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. കുട്ടികളുടെ ശരീരഭാരത്തിനും ഉയരത്തിനും അനുയോജ്യമായ, യു.എ.ഇയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന കാർ സീറ്റുകൾ വാഹനത്തിൻ്റെ പിൻസീറ്റിൽ തന്നെ ഘടിപ്പിക്കണമെന്നാണ് പ്രധാന നിർദ്ദേശം.

മുൻസീറ്റിൽ കുട്ടികളെ ഇരുത്താമോ?

മുൻസീറ്റിലെ യാത്രകൾക്കും കൃത്യമായ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 10 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, കുറഞ്ഞത് 145 സെൻ്റീമീറ്റർ എങ്കിലും ഉയരമുള്ള കുട്ടികൾക്കും മാത്രമേ ഇനിമുതൽ മുൻസീറ്റിൽ ഇരിക്കാൻ അനുമതിയുള്ളൂ. ഇതിൽ ഏതെങ്കിലും ഒരു നിബന്ധന പാലിച്ചാൽ മതിയാകും. ഉദാഹരണത്തിന്, ഒൻപത് വയസ്സുള്ള ഒരു കുട്ടിക്ക് 145 സെൻ്റീമീറ്റർ ഉയരമുണ്ടെങ്കിൽ അവർക്ക് നിയമപ്രകാരം മുൻസീറ്റിൽ യാത്ര ചെയ്യാം.

Also Read: ദുബായിൽ വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത: നോൽ കാർഡ് ഉപയോഗിച്ച് ഇനി ഓൺലൈൻ പേയ്‌മെൻ്റും ഷോപ്പിംഗും നടത്താം

നിയമത്തിലെ ഇളവുകൾ ഇങ്ങനെ

ചില പ്രത്യേക സാഹചര്യങ്ങളിൽ നിയമത്തിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങളുള്ള കുട്ടികൾക്ക് ചൈൽഡ് സീറ്റ് ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഇത് ഒഴിവാക്കാം. എന്നാൽ ഇതിനായി യു.എ.ഇ മെഡിക്കൽ അതോറിറ്റിയുടെ അംഗീകാരമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഒപ്പം കുട്ടിയെ നോക്കാൻ പിൻസീറ്റിൽ മുതിർന്ന ഒരാൾ ഇരിക്കുകയും വേണം. ഇനി പിൻസീറ്റുകൾ ഇല്ലാത്ത കാറുകളാണെങ്കിൽ മുൻസീറ്റിൽ ചൈൽഡ് സീറ്റ് വെക്കാൻ അനുമതിയുണ്ട്. പക്ഷേ, ഇത് പുറകിലേക്ക് തിരിഞ്ഞിരിക്കുന്ന രീതിയിലായിരിക്കണം ഘടിപ്പിക്കേണ്ടത്. കൂടാതെ പാസഞ്ചർ എയർബാഗ് ഡിസേബിൾ ചെയ്യുകയും വേണം.

സുരക്ഷ ഉറപ്പാക്കാം

പ്രായത്തിന് അനുസരിച്ചാണ് സീറ്റുകൾ തിരഞ്ഞെടുക്കേണ്ടത്. നാല് വയസ്സ് വരെയുള്ളവർക്ക് പുറകിലേക്ക് തിരിഞ്ഞിരിക്കുന്ന സീറ്റുകളും, പിന്നീട് വളരുന്നതിനനുസരിച്ച് മുൻവശത്തേക്ക് തിരിഞ്ഞിരിക്കുന്ന സീറ്റുകളും ഉപയോഗിക്കാം. 5 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് സീറ്റ് ബെൽറ്റ് കഴുത്തിൽ കുരുങ്ങാതിരിക്കാൻ ബൂസ്റ്റർ സീറ്റുകൾ നൽകണം. വാഹനങ്ങളിലെ ആങ്കർ പോയിൻ്റുകളിൽ സീറ്റുകൾ സുരക്ഷിതമായി ഉറപ്പിച്ചിട്ടുണ്ടെന്ന് യാത്രയ്ക്ക് മുൻപ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും പുതിയ നിയമത്തിൽ പറയുന്നു.

English Summary

UAE’s new traffic laws, effective January 1, 2027, mandate child car seats for kids under four and set strict age and height rules for front-seat passengers to ensure safety.

Loading...
Unable to load recommendations.
Follow Us
Related Stories
Gaza Attack: ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രയേൽ വ്യോമാക്രമണം; നാല് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ദുബായിൽ വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത: നോൽ കാർഡ് ഉപയോഗിച്ച് ഇനി ഓൺലൈൻ പേയ്‌മെൻ്റും ഷോപ്പിംഗും നടത്താം
Iran War: ഇറാൻ സംഘർഷത്തിൽ അയവ്; ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് തുടരുന്നു
അടങ്ങിയിരുന്ന കോവിഡ് വീണ്ടും തലപൊക്കുന്നു? പുതിയ വകഭേദമെത്തി; ലക്ഷണങ്ങള്‍ അറിയാം
Dubai Shopping Festival: ആഘോഷരാവുകളും ഷോപ്പിംഗും; ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ തീയതി പ്രഖ്യാപിച്ചു, കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസുകൾ!
Iran War: ഇറാൻ യുദ്ധം അവസാനിച്ചെന്ന് ട്രംപ്; ഖത്തർ പ്രധാനമന്ത്രിയുമായി നിർണായക കൂടിക്കാഴ്ച
ഫ്ലിപ്കാർട്ട് ടോപ് സ്മാർട്ട്ഫോൺ ഡീൽ: മിവി വൺ 5G
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? ഇതറിയാതെ പോകല്ലേ
ഐഫോൺ 16 -ന് ആമസോണിൽ 10000 രൂപ ബാങ്ക് ഡിസ്കൗണ്ട്
ഹീറോയുടെ സ്റ്റൈലൻ ബൈക്ക് - കരീഷ്മ XMR
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്