ദുബായിലേക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരൂ..; കാത്തിരിക്കുന്നത് 3000 ദിർഹം വിലമതിക്കുന്ന സമ്മാനങ്ങൾ !

Host Family in Dubai and Get Rewarded: Exploring the 'A Dubai Invite' Campaign: നോമിനേറ്റ് ചെയ്യപ്പെട്ട വ്യക്തി 2026 ജൂലൈ 20-നും ഒക്ടോബർ 31-നും ഇടയിൽ ദുബായിൽ എത്തിയാൽ ഉടൻ തന്നെ നോമിനേറ്റ് ചെയ്ത വ്യക്തിക്ക് ആനുകൂല്യങ്ങൾ അനുവദിച്ചുകൊണ്ടുള്ള ഒരു ഇ-മെയിൽ ലഭിക്കും. എങ്ങനെ ആനുകൂല്യങ്ങൾ ഉപയോഗിക്കാം എന്ന വിവരങ്ങളും മെയിലിൽ വ്യക്തമാക്കിയിട്ടുണ്ടാകും..

ദുബായിലേക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരൂ..; കാത്തിരിക്കുന്നത് 3000 ദിർഹം വിലമതിക്കുന്ന സമ്മാനങ്ങൾ !

പ്രതീകാത്മക ചിത്രം

Published: 

21 Jul 2026 | 08:37 PM

ദുബായ്: ദുബായിലേക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശനത്തിനായി ക്ഷണിക്കുന്ന പ്രവാസികൾക്ക് മികച്ച ഓഫറുകളുമായി ദുബായ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം. പുതിയതായി പ്രഖ്യാപിച്ച ‘എ ദുബായ് ഇൻവൈറ്റ്’ എന്ന പദ്ധതിയിലൂടെയാണ് ഹോട്ടലിലെ താമസവും ഭക്ഷണവും, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും ഉൾപ്പെടെ 3,000 ദിർഹത്തിലധികം മൂല്യമുള്ള ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്. 2026 ജൂലൈ 20 മുതൽ ഒക്ടോബർ 31 വരെയാണ് ഈ ക്യാമ്പയിൻ നടക്കുന്നത്.

ക്യമ്പയിൻ്റെ ഭാഗമായി എത്തുന്ന സന്ദർശകർ യു.എ.ഇക്ക് പുറത്ത് താമസിക്കുന്നവരും, ടൂറിസ്റ്റ്-വിസിറ്റ് വിസയിൽ ദുബായിൽ എത്തുന്നവരുമായിരിക്കണം. വിമാനം വഴിയോ, കടൽ മാർഗമോ, റോഡ് മാർഗമോ ദുബായിൽ എത്താവുന്നതാണ്. സന്ദർശകർ യാത്രാ ടിക്കറ്റ്, വിസ, താമസം എന്നിവ സ്വന്തം ചിലവിൽ കണ്ടെത്തേത്തുകയും വേണം..ഒരാൾക്ക് പരമാവധി മൂന്ന് റിവാർഡ് പാക്കേജുകൾ മാത്രമേ ലഭിക്കു. രജിസ്ട്രേഷൻ 2026 സെപ്റ്റംബർ 30-ന് അവസാനിക്കുമെങ്കിലും നോമിനേറ്റ് ചെയ്യപ്പെട്ടവർക്ക് 2026 ഒക്ടോബർ 31 വരെ ദുബായിൽ എത്താവുന്നതാണ്.

പദ്ധതിയിൽ എങ്ങനെ പങ്കുചേരാം?

എമിറേറ്റ്‌സ് ഐ.ഡിയുള്ള യു.എ.ഇ പൗരന്മാർക്കും പ്രവാസികൾക്കും ഈ ക്യാമ്പയിൻ്റെ ഭാഗമാകാം. വാലിഡായ എമിറേറ്റ് ഐഡിയുള്ളവർക്ക് സന്ദർശകരെ നോമിനേറ്റ് ചെയ്യാനാകും. ഇവർ ക്ഷണം സ്വീകരിച്ച് ദുബായിൽ എത്തിയാൽ നോമിനേറ്റ് ചെയ്തവരെ തേടി സമ്മാനങ്ങളും ആനുകൂല്യങ്ങളും എത്തും. https://www.visitdubai.com/en/invite/nomination എന്ന വെബ്സൈറ്റ് വഴിയാണ് സന്ദർശകരെ നോമിനേറ്റ് ചെയ്യേണ്ടത്. സന്ദർശകരുടെ വിവരങ്ങളും അവർ ദുബായിൽ എത്തുന്ന തിയതിയും വെബ്സൈറ്റിൽ നൽകണം. ഒരാൾക്ക് എത്ര സന്ദർശകരെ വേണമെങ്കിലും നോമിനേറ്റ് ചെയ്യാം. എന്നാൽ ഒരു സമയം അഞ്ച് നോമിനേഷനുകൾ മാത്രമേ നൽകാൻ സാധിക്കൂ.

Also Read: Visa On Arrival For Indian Tourists: ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് വിസ ഓൺ അറൈവൽ; പക്ഷേ ഇക്കാര്യങ്ങൾ അറിയാതെ ദുബായിലേക്ക് യാത്ര ചെയ്യരുത് !

നോമിനേറ്റ് ചെയ്യപ്പെട്ട വ്യക്തി 2026 ജൂലൈ 20-നും ഒക്ടോബർ 31-നും ഇടയിൽ ദുബായിൽ എത്തിയാൽ ഉടൻ തന്നെ നോമിനേറ്റ് ചെയ്ത വ്യക്തിക്ക് ആനുകൂല്യങ്ങൾ അനുവദിച്ചുകൊണ്ടുള്ള ഒരു ഇ-മെയിൽ ലഭിക്കും. എങ്ങനെ ആനുകൂല്യങ്ങൾ ഉപയോഗിക്കാം എന്ന വിവരങ്ങളും മെയിലിൽ വ്യക്തമാക്കിയിട്ടുണ്ടാകും..

ക്യാമ്പയിൻ്റെ ഭാഗമായി ദുബായിലെ പ്രമുഖ ഹോട്ടലുകളിൽ നിന്നുള്ള ഓഫറുകളാണ് ലഭിക്കുക: മെലിയ ഡെസേർട്ട് പാമിൽ: റൂമുകൾക്കും വില്ലകൾക്കും 45 ശതമാനം കിഴിവ് ലഭിക്കും. ഇതിനുപുറമെ ഒരാൾക്ക് 100 ദിർഹത്തിൻ്റെ സ്പാ ക്രെഡിറ്റും, 100 ദിർഹത്തിൻ്റെ ഫൂഡ് ആൻഡ് ബിവറേജ് ക്രെഡിറ്റും ലഭിക്കും. എം.ഇ ദുബായ് ബൈ മെലിയയിൽ റൂമുകൾക്ക് 35 ശതമാനം കിഴിവാണ് ലഭിക്കുക, സൗജന്യ റൂം അപ്‌ഗ്രേഡ്, 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ താമസം എന്നിവയും ലഭിക്കും. കൂടാതെ ഭക്ഷണം, സ്പാ, ലോൺട്രി എന്നിവയ്ക്കും 35 ശതമാനം കിഴിവുണ്ട്.

ലെ മെറിഡിയൻ മിന സിയാഹി, ഡബ്ല്യു ദുബായ് – മിന സിയാഹി, വെസ്റ്റിൻ ദുബായ് മിന സിയാഹി എന്നീ ഹോട്ടലുകളിൽ മുറികൾക്കായി ചിലവാക്കുന്ന മുഴുവൻ തുകയും തിരികെ ലഭിക്കും. ഈ തുക അവിടെയുള്ള റെസ്റ്റോറൻ്റുകളിലും സ്പാകളിലും ഉപയോഗിക്കാം. തിരഞ്ഞെടുക്കപ്പെട്ട ഐ.എച്ച്.ജി ഹോട്ടലുകളിൽ രണ്ട് ദിവസത്തെ പണം നൽകിയാൽ മുന്നാം ദിനം താമസം തീർത്തും സൗജന്യമായിരിക്കും. റെസ്റ്റോറൻ്റുകളിൽ 30 ശതമാനം വരെ കിഴിവും ലഭിക്കും.

English Summary

The Dubai Department of Economy and Tourism has launched the ‘A Dubai Invite’ campaign, rewarding UAE residents who host overseas family and friends. Valid until October 31, 2026, eligible residents can unlock over Dh3,000 in hotel stays, dining deals, and attraction discounts once their nominated visitors arrive in the emirate.

Loading...
Unable to load recommendations.
Follow Us
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
മഞ്ഞൾപ്പൊടി ശുദ്ധമാണോ എന്ന് എങ്ങനെ നോക്കാം?
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി