UAE Advertiser Permit : ഇൻഫ്ലുവെൻസർമാർക്ക് മുട്ടൻ പണിയുമായി യുഎഇ; ഇനി പരസ്യം കൊടുക്കാൻ പ്രത്യേക പെർമിറ്റ് വേണം
UAE Social Media Influencers Advertiser Permit : ഇൻഫ്ലുവെൻസർമാർക്ക് തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പരസ്യം ചെയ്യണമെങ്കിൽ മുലിൻ എന്ന പെർമിറ്റാണ് വേണ്ടത്.
സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാരുടെ പ്രധാന വരുമാന മാർഗമാണ് തങ്ങളുടെ വീഡിയോ വഴിയുള്ള പരസ്യങ്ങൾ. ഈ പരസ്യങ്ങളിലൂടെ നിരവധി സാമ്പത്തികം ലഭിക്കുന്നതിനാൽ പല നിയമവിരുദ്ധമായിട്ടുള്ള ഉത്പനങ്ങളും കാര്യങ്ങളും ഇൻഫ്ലുവെൻസർമാർ തങ്ങളുടെ വീഡിയോകൾ വഴി പരസ്യം ചെയ്യാറുണ്ട്. ഇത് തടയിടുന്നതിന് വേണ്ടിയാണ് യുഎഇ മീഡിയ കൗൺസിൽ പരസ്യം ചെയ്യാൻ ഇൻഫ്ലുവെൻസർമാർക്ക് പ്രത്യേക പെർമിറ്റ് വേണമെന്ന് നിർബന്ധമാക്കിയിരിക്കുകയാണ്. ഇനി മുതൽ യുഎഇ മീഡിയ കൗൺസിലിൻ്റെ മുലിൻ പെർമിറ്റുള്ളവർക്ക് മാത്രമെ ഓൺലൈൻ പരസ്യം ചെയ്യാൻ സാധിക്കൂ.
പെർമിറ്റ് ലഭിക്കുന്നതിലൂടെ ഇൻഫ്ലുവെൻസർക്ക് ഓൺലൈനിലൂടെ പരസ്യം ചെയ്യാനുള്ള നിയമപരമായ അനുമതി ലഭിക്കുകയാണ്. യുഎഇ മീഡിയ കൗൺസിലിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (uaemc.gov.ae) ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. അനുമതി ലഭിച്ചാലും നിയമവിരുദ്ധമായ കാര്യങ്ങൾക്കും ഉത്പനങ്ങൾക്കും പരസ്യം നൽകാൻ സാധിക്കുന്നതല്ല.
പെർമിറ്റ് ലഭിച്ചവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
- യുഎഇ മീഡിയ കൗൺസിലിൻ്റെ എല്ലാ നിബന്ധനകളും പാലിക്കണം
- വ്യാജമായ ഉത്പനങ്ങൾക്ക് പരസ്യം നൽകാൻ പാടില്ല
- സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പെർമിറ്റ് നമ്പർ കൃത്യമായി രേഖപ്പെടുത്തണം
- യുഎഇ മീഡിയ കൗൺസിലിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ടുകൾ വഴി മാത്രമെ പരസ്യം ചെയ്യാൻ അനുവദിക്കൂ
- പരസ്യം നൽകുന്നതിന് മുമ്പ് നിശ്ചിത അധികൃതരിൽ നിന്നും അനുമതി തേടേണ്ടതാണ്.
- പരസ്യങ്ങളുടെ വിവരങ്ങൾ എല്ലാം അടങ്ങിട്ടുള്ള വാർഷിക റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.
- നികുതി അടയ്ക്കുന്നതിനായി രജിസ്റ്റർ ചെയ്യേണം
The advertiser permit is your official way to share advertisements on social media clearly and confidently.
If you’re posting promotional content, make sure you have the permit and check what’s required. #UAEMediaCouncil #AdvertiserPermit pic.twitter.com/bFn59mUTHA— مجلس الإمارات للإعلام (@uaemediacouncil) August 5, 2025
യുഎഇ പൗരന്മാർ, യുഎഇയിൽ താമസിക്കുന്നവർ, വിസിറ്റിങ് വിസയിൽ വന്ന എല്ലാവരും പരസ്യം ചെയ്യാൻ ഈ പെർമിറ്റ് വാങ്ങണം. 18 മുകളിലുള്ളവർക്ക് മാത്രമെ അനുമതി ലഭിക്കൂ. യുഎഇ പൗരന്മാർക്കും, യുഎയിൽ താമസിക്കുന്നവർക്കും ഒരു വർഷത്തേക്കാണ് പെർമിറ്റ് ലഭിക്കുക. ആദ്യ മൂന്ന് വർഷത്തേക്ക് പെർമിറ്റ് സൗജന്യമായി ലഭിക്കും. വിസിറ്റിങ് വിസയിൽ എത്തുന്നവർക്ക് മൂന്ന് മാസത്തേക്കാണ് പെർമിറ്റ് ലഭിക്കുന്നത്