അമേരിക്കയിലെ സൈനിക കേന്ദ്രത്തിൽ വെടിവെപ്പ് ; അഞ്ച് യുഎസ് സൈനികർക്ക് പരിക്ക്
Five Soldiers Shot at US Army Base:പട്ടാളക്കാരൻ തന്നെയാണ് മറ്റ് സൈനികർക്ക് നേരെ വെടിയുതിർത്തത്. കോർണേലിയസ് റാഡ്‌ഫോർഡ് എന്ന 28 കാരനായ സൈനികനാണ് വെടിവയ്പിന് പിന്നിൽ.
അമേരിക്കയിലെ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പിൽ അഞ്ച് സൈനികർക്ക് വെടിയേറ്റു. ജോർജിയയിലെ ഫോർട്ട് സ്റ്റുവർട്ട് സൈനിക കേന്ദ്രത്തിൽ ഉണ്ടായ വെടിവെയ്പ്പിലാണ് സൈനികർക്ക് പരിക്കേറ്റത്. കഴിഞ്ഞ ജിവസം രാവിലെ 11 മണിയോടെയാണ് സംഭവം. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പട്ടാളക്കാരൻ തന്നെയാണ് മറ്റ് സൈനികർക്ക് നേരെ വെടിയുതിർത്തത്. കോർണേലിയസ് റാഡ്‌ഫോർഡ് എന്ന 28 കാരനായ സൈനികനാണ് വെടിവയ്പിന് പിന്നിൽ.
ഇയാളുടെ പക്കലിലുണ്ടായ സ്വകാര്യ കൈത്തോക്ക് ഉപയോഗിച്ചായിരുന്നു ഇയാൾ വെടിവച്ചത്. ഇയാളെ കസ്റ്റഡിയിടെത്തിട്ടുണ്ട്. സൈനിക ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനാണ് വെടിയുതിർത്തത്. യുദ്ധമേഖലയിൽ ഇയാളെ വിന്യസിച്ചിരുന്നില്ലെന്നാണ് ഇൻഫന്ററി വിഭാഗം ബ്രിഗേഡിയർ ജനറൽ ജോൺ ലൂബാസ് വിശദമാക്കിയത്. അക്രമം ചെറുത്ത ധീരരായ സൈനികർക്ക് നന്ദി രേഖപ്പെടുത്തുന്നതായും ജോൺ ലൂബാസ് വിശദമാക്കി. സൈനികരുടെ ഭാഗത്തുണ്ടായ ഇടപെടലാണ് വലിയ രീതിയിലുള്ള ആൾനാശമുണ്ടാവാതിരിക്കാൻ കാരണമായത്. സെർജന്റ് പദവിയാണ് അക്രമം അഴിച്ചുവിട്ട സൈനികനുള്ളത്.
Also Read:ട്രംപ് പണി പറ്റിച്ചു, ഇന്ത്യയ്ക്ക് മേല്‍ താരിഫ് കുത്തനെ കൂട്ടി, ഇത്തവണ വര്‍ധിപ്പിച്ചത് ഇത്രയും
പ്രതി രണ്ട് ബ്രിഗേഡ് കോംപാക്റ്റ് ടീമിനിറെ ഭാഗമാണ് . കസ്റ്റഡിയിലെടുത്ത ഇയാഴെ ചോദ്യം ചെയ്ത് വരികയാണ്. ആക്രമത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് അധികൃതർ പറയുന്നു. സൈനിക താവളത്തിലേക്ക് ഇയാൾ സ്വകാര്യ കൈത്തോക്ക് എങ്ങനെ എത്തിച്ചു എന്നതിൽ അന്വേഷണം നടക്കുകയാണ്. ഇതിനു മുൻപ് മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. അതേസമയം പരിക്കേറ്റ മൂന്ന് സൈനികർക്ക് ശസ്ത്രക്രിയയ്ക്ക് വിധേയരായി.അരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് അക്രമിയെ പിടികൂടാനായത്. 28000 ഏക്കറിൽ സ്ഥിതി ചെയ്യുന്ന സൈനിക താവളത്തിൽ പതിനായിരത്തിലേറെ പേരാണ് താമസിക്കുന്നത്.