AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE Weather: അൽ ഐൻ ചുട്ടുപൊള്ളുന്നു; വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 50 ഡിഗ്രി താപനില

UAE Experiances Intensified Heat: യുഎഇയിൽ താപനില കുതിച്ചുയരുന്നതായി കാലാവസ്ഥാ വകുപ്പ്. അൽ ഐനിൽ ഈ മാസം 13ന് 50.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.

UAE Weather: അൽ ഐൻ ചുട്ടുപൊള്ളുന്നു; വെള്ളിയാഴ്ച രേഖപ്പെടുത്തിയത് 50 ഡിഗ്രി താപനില
പ്രതീകാത്മക ചിത്രംImage Credit source: Unsplash
Abdul Basith
Abdul Basith | Published: 14 Jun 2025 | 02:28 PM

യുഎഇയിലെ താപനില കുതിച്ചുയരുന്നു. അൽ ഐനിൽ ഈ മാസം 13ന് ഉച്ചകഴിഞ്ഞ് രേഖപ്പെടുത്തിയത് 50.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ്. യുഎഇ കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അൽ ഐനിലെ സ്വെയ്ഹാൻ എന്ന സ്ഥലത്ത്, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 12.30നാണ് ഈ താപനില രേഖപ്പെടുത്തിയത്. മുൻപും രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില ഇവിടെത്തന്നെയായിരുന്നു. ജൂൺ 9ന് 50.8 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടത്തെ ഊഷ്മാവ്.

കനത്ത ചൂട് പ്രതിരോധിക്കാൻ ആളുകൾ മുൻകരുതലെടുക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. കടുത്ത ചൂട് സാരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. മുതിർന്നവർക്കും ഗർഭിണികൾക്കും കുടികൾക്കും കടുത്ത ചൂട് സാരമായി ബാധിക്കും. അതുകൊണ്ട് തന്നെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ യുഎഇയിലെ ഏറ്റവും ചൂടേറിയ മെയ് മാസമായിരുന്നു ഇക്കൊല്ലത്തേത്. ചൂട് വർധിച്ചുവരികയാണെന്നാണ് കണ്ടെത്തൽ. മെയ് 24ന് സ്വെയ്ഹാനിൽ തന്നെ 51.6 ഡിഗ്രി സെൽഷ്യസ് ഊഷ്മാവ് രേഖപ്പെടുത്തിയിരുന്നു. 2003ന് ശേഷം മെയ് മാസത്തിൽ രാജ്യത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയ ദിവസമായിരുന്നു ഇത്.

“ഓരോ ദിവസവും കടുത്ത ചൂട് നീണ്ടുനിൽക്കുന്ന സമയം വർധിച്ചുവരികയാണ്. ഉയർന്ന ചൂട് വർധിക്കുന്നത് മാത്രമല്ല, ഈ ചൂട് നീണ്ടുനിൽക്കുന്ന സമയവും ദീർഘിക്കുകയാണ്. ശരാശരിയെക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് ആണ് ഇപ്പോൾ രേഖപ്പെടുത്തുന്ന ചൂട്. ആഗോളാടിസ്ഥാനത്തിൽ ഊഷ്മാവ് ഇങ്ങനെ വർധിക്കുന്നുണ്ട്.”- അധികൃതർ പറഞ്ഞു.